കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. പ്രധാന കാഴ്ചകൾ കൃഷി, മത്സ്യബന്ധനം, കയറുപിരി, ചെമ്മീൻ കെട്ടുകൾ, പക്ഷി നിരീക്ഷണം, കനാലിലൂടെ കേട്ടുവെള്ളത്തിൽ ഉള്ള യാത്രകൾ എന്നിവയാണ്.
ഇന്നു കേരളത്തിൽ പരക്കെ കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂർവ്വരൂപമായിരുന്ന കെട്ടുവളളങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മൺറോത്തുരുത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. കിടക്കാനും പാചകം ചെയ്യാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സൌകര്യവും ഈ വള്ളങ്ങളിൽ ഉണ്ടായിരുന്നു. നീളൻ മുളകൾ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താൽ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാൻ പര്യാപ്തമായിരുന്നു ഈ വള്ളങ്ങൾ. കയർ, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾ കച്ചവടത്തിനായി പുറംനാടിൽ എത്തിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു.
കല്ലട ജലോത്സവം നടക്കുന്ന ഇടമാണ് അഷ്ടമുടിക്കായാലും കല്ലട നദിയും ഒരുമിക്കുന്ന മൺറോ തുരുത്തിന്റെ വശങ്ങൾ.
തിരുവിതാംകൂർ നാട്ടുരാജ്യത്തിന് സമഗ്ര സംഭാവനകൾ നൽകിയ കേണൽ ജോൺ മൺറോ യോടുള്ള ബഹുമാന. സൂചകമായിട്ടാണ് ഈ ചെറു ദ്വീപിന് മൺറോ എന്ന് പേര് നൽകിയത്.
|
മൺറോ തുരുത്ത് റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തുണ്ട്. കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മൺറോ തുരുത്തിലേക്ക് റോഡ്മാർഗം ഉണ്ട്. 8 ദ്വീപുകളാണ് മൺറോ തുരുത്തുമായി ബന്ധപ്പെട്ടുള്ളത്. ചെറിയ നദികൾ അവയെ വേർതിരിക്കുന്നു.
കുടുംബ സമേതമുളള തീർത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളിൽ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും കൊടുങ്ങല്ലൂർ പൂരം കാണുവാൻ ആളുകൾ കുടുംബ സമേതം കെട്ടുവള്ളങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തിൽ അഷ്ടമുടി-കായംകുളം കായലുകൾ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോൾ ബോട്ടുജട്ടിയായിത്തീർന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവിൽ നിന്നും കാൽനടയായി പൂരം നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തുകയും ഉൽസവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു.ഇന്നു കേരളത്തിൽ പരക്കെ കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂർവ്വരൂപമായിരുന്ന കെട്ടുവളളങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മൺറോത്തുരുത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. കിടക്കാനും പാചകം ചെയ്യാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സൌകര്യവും ഈ വള്ളങ്ങളിൽ ഉണ്ടായിരുന്നു. നീളൻ മുളകൾ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താൽ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാൻ പര്യാപ്തമായിരുന്നു ഈ വള്ളങ്ങൾ. കയർ, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾ കച്ചവടത്തിനായി പുറംനാടിൽ എത്തിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു.
|
പാരിസ്ഥിതിക പ്രാധാന്യം ഒട്ടേറെ ഉള്ള സ്ഥലമായതിനാൽ ചില സമയങ്ങളിൽ പ്രവേശന നിയന്ത്രണം വരാറുണ്ട്. ആലപ്പുഴയിലെ ചെറു ദ്വീപുകൾ കണ്ടുവരുന്ന സഞ്ചാരിക്ക് മുന്നിൽ പുഴയും കായലും കരയും ചേർന്ന് മറ്റൊരത്ഭുതം തീർക്കുകയാണിവിടെ.
കുടുംബ സമേതമുളള തീർത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളിൽ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും കൊടുങ്ങല്ലൂർ പൂരം കാണുവാൻ ആളുകൾ കുടുംബ സമേതം കെട്ടുവള്ളങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തിൽ അഷ്ടമുടി-കായംകുളം കായലുകൾ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോൾ ബോട്ടുജട്ടിയായിത്തീർന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവിൽ നിന്നും കാൽനടയായി പൂരം നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തുകയും ഉൽസവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു.
കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്.
കൊല്ലം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...