ഒളപ്പമണ്ണ മനയും കഥകളിയും. പാലക്കാട്‌ യാത്ര | OLAPPAMANNA palakkad

ഒളപ്പമണ്ണ മന olappamanna mana olappamanna olappamanna mana architecture olappamanna mana movies olappamanna mana history in malayalam kathakali
ഒളപ്പമണ്ണ മന (OLAPPAMANNA MANA)

olappamanna mana
OLAPPAMANNA

പച്ച, കത്തി, കരി, താടി, മിനുക്ക്‌
തുടങ്ങിയ വേഷങ്ങളാൽ കേരളീയരുടെ മനസ്സിൽ അഭിനയത്തിന്റെയും, മുദ്രകളുടെയും രസഭാവങ്ങളുടെയും, സംഗീതത്തിന്റെയും, നാട്യത്തിന്റെയും, വിസ്മയത്തിന്റെയും, സന്തോഷത്തിന്റെയും എല്ലാം നിറക്കൂട്ടുകൾ ചാലിച്ച കേരളത്തിന്റെ മുഖചിഹ്നമായി മാറിയ കഥകളി  ഈ മനയുടെ ജീവ ശ്വാസം എന്ന്  പറയാം.

olappamanna mana
OLAPPAMANNA


കഥകളി എന്ന കലാരൂപത്തെ ആത്മാവിൽ നിറച്ചു ജീവിക്കുന്ന ഒരു നമ്പൂതിരി കുടുംബത്തിന്റെ മനയാണിത്. തലമുറകളായി കഥകളിയുടെ മഹത്വത്തെ കൊണ്ടാടുന്ന ഇവിടെ ഒരു കളിയോഗം(കഥകളി പഠിപ്പിക്കുന്ന ഇടം) ഉണ്ട്. 
കൂടാതെ, കഥകളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പ്രദായമായ 'കല്ലുവാഴി' ഈ മനയിൽ നിന്നും പുനർജ്ജനിക്കപെട്ടതാണ്. 

olappamanna mana
OLAPPAMANNA

കഥകളിക്കു പുറമെ സാഹിത്യത്തിനും സംഗീതത്തിനും വളരെയേറെ പ്രധാന്യം നൽകുന്ന ഒരു മനയാണിത്.പ്രസിദ്ധകവി സുബ്രമണ്യൻ നമ്പൂതിരിപ്പാട് ഈ കുടുംബത്തിലെ അംഗമാണ്.

olappamanna mana
OLAPPAMANNA
300 വർഷം പഴക്കമുള്ള ഈ എട്ടുകെട്ട് മന കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. ഇവിടുത്തെ വാസ്തുവിദ്യാ പരമായ ഘടനകളും, കൊത്തുപണികളും, കേരളത്തിന്റെ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മനയിലെ ഓരോ കോണും അത്ഭുതം സൃഷ്ടിക്കുന്നവയാണ്. 

olappamanna mana
OLAPPAMANNA

ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് പാലക്കാട്‌ ഒറ്റപ്പാലത്തു നിന്നും 25 കിലോമീറ്റർ വടക്കായി നിലകൊള്ളുന്ന വെള്ളിനേഴി എന്ന സ്ഥലത്താണ്. 
വെള്ളിനേഴിയിലെ ഓരോ വീട്ടിലും ഓരോ കഥകളി കലാകാരൻ ഉണ്ടാവും.നിരവധി പരമ്പരാഗത കഥകളി കലാകാരന്മാരെയും താളവാദ്യ കലാകാരന്മാരെയും സൃഷ്ടിച്ചെടുത്ത ഗ്രാമമാണ് വെള്ളിനേഴിയും അവിടെ സ്ഥിതി ചെയ്യുന്ന ഒളപ്പമണ്ണ മനയും. 

olappamanna mana
OLAPPAMANNA

കലാസ്നേഹികകൾ ഒരിക്കൽ എങ്കിലും സന്ദർശ്ശിക്കേണ്ട സ്ഥലം.വെല്ലിന്നേഴിയിൽ കാലെടുത്ത്‌ വെക്കുമ്പോൾ തന്നെ നമ്മെ കഥകളി സംഗീതവും നാട്യരസഭാവങ്ങളും ആണ് വരവേൽക്കുക.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.