മലമ്പുഴ പാലക്കാട്‌ MALAMBUZHA DAM PALAKKAD

മലമ്പുഴ പാലക്കാട്‌ MALAMBUZHA DAM PALAKKAD malampuzha dam palakkad malampuzha dam kerala malampuzha dam in palakkad malampuzha dam images malampuzha

malampuzha dam
MALAMBUZHA DAM

 ഇന്ത്യയുടെ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്ത്‌ ഭാരതപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയിൽ നിർമ്മിച്ചിരിക്കുന്ന മലമ്പുഴ ഡാം സഞ്ചാരികളുടെ മനം കവരുന്ന വിരുന്നാണ്.

malampuzha dam
MALAMBUZHA DAM

 355 അടി ഉയരമുള്ള അണക്കെട്ട് മലമ്പുഴ നദിയെ മുറിച്ചു കടക്കുന്നു. ഇത് കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ് ഈ ഡാം. മൊത്തം നീരൊഴുക്ക് വിസ്തീർണ്ണം 145 ചതുരശ്ര കിലോമീറ്ററാണ്. ജലസംഭരണിക്കു 8000 ചതുരശ്ര മീറ്റർ വെള്ളവുമുണ്ട്. 

malampuzha dam
MALAMBUZHA DAM


മലമ്പുഴ ഡാം റിസർവോയറിന്റെ തീരത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള മലമ്പുഴ ഗാർഡൻസ് വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ പിക്നിക് സ്ഥലമാണ്. ഘാട്ടിന്റെ താഴ്‌വരയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഉദ്യാനം വളരെ വിസ്തൃതിയേറിയതും, വിവിധ തരത്തിലുള്ള സുഗന്ധ പുഷ്പങ്ങൾ , ഉയരമുള്ള മരങ്ങൾ, നന്നായി പരിപാലിക്കപ്പെടുന്ന പുൽമേടുകൾ, കൃതിമ ജലാശയങ്ങൾ എന്നിവയാൽ വിസ്മയം തീർക്കുന്നവയാണ്. 

malampuzha dam
YAKSHI MALAMBUZHA DAM

മലമ്പുഴയുടെ ഏറ്റവും പ്രധാന ആകർഷണമാണ് 'യക്ഷി'. അതെ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അതിശയകരമായി കല്ലിൽ കൊത്തിയ യക്ഷിയുടെ പ്രതിമ. കൂടാതെ, ശില്പങ്ങളും ഘടനകളും കൊണ്ട് പ്രദേശം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമേ അക്വാറിയം, സ്‌നേക് പാർക്ക്‌,റോക്ക് ഗാർഡൻ, മനോഹരമായ വെള്ളച്ചാട്ടം, ഒരു അമ്യൂസ്മെന്റ് പാർക്ക്‌ തുടങ്ങിയവയും ഇവിടെയുണ്ട്. 

malampuzha dam
MALAMBUZHA DAM


മലമ്പുഴ അണക്കെട്ടിന്റെ ശാന്തമായ കായലിൽ ബോട്ടിംഗ് പോകാം, പെടൽ ബോട്ട് സവാരി മികച്ചതാണ്.
മലമ്പുഴ പൂന്തോട്ടത്തിലുടനീളം പ്രവർത്തിക്കുന്ന റോപ്പ്‌വേ യും ഉണ്ട്. 
കേരളത്തിന്റെ വൃന്ദാവൻ എന്നറിയപെടുന്ന മലമ്പുഴ ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.