കക്കയം Kakkayam Calicut

kakkayam കക്കയം kakkayam dam kakkayam kerala kakkayam dam kerala kakkayam dam images kakkayam dam in which river kakkayam tourism kakkayam dam locatio
kakkayam dam
Kakkayam

യുനെസ്കോ പൈതൃക പദവി നൽകി അംഗീകരിച്ചിട്ടുള്ള ഡാമും പരിസര പ്രദേശങ്ങളുമാണ് കക്കയവും അതിനോട് ചേർന്നുള്ള വനമേഖലയും.
കോഴിക്കോട് നഗരത്തിൽ നിന്നും 45 കിലോമീറ്റെർ ദൂരമാണ് കാക്കയത്തേക്കു ഉള്ളത്.സഞ്ചാരികളുടെ മനസ്സ് കുളിരണിയിക്കുന്ന ധാരാളം കാഴ്ചകളുടെ ഭൂമിയാണ് കക്കയം.
അടിയന്തിരാവസ്ഥ കാലത്തു കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത് ഇവിടെ ആണ്.
വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും സസ്യജന്തുജാലങ്ങളുടെയും,ഉരഗ -ജീവി വര്ഗങ്ങളുടെയും ആവാസ കേന്ദ്രം കൂടെയാണ് ഈ പരിസരം.
ജൈവ വൈവിധ്യ ഹോട്സ്പോട്ട് ആയ മലബാർ വൈൽഡ് ലൈഫ് സാഞ്ചുറിയുടെ മേഖലയിൽ ആണ് കക്കയം ഡാമും സ്ഥിതി ചെയ്യുന്നത്.നീലഗിരി ബയോസ്ഫിയർ റിസേർവിന്റെ ഭാഗമായ ഈ കാടുകൾ വയനാട് എലിഫന്റ് റിസേർവിന്റെയും ഭാഗമാണ്.
ബാണാസുര മലനിരകളിൽ നിന്നും ഉത്ഭവിച്ചു കക്കയം - പെരുവണ്ണാമുഴിയിലൂടെ ഒഴുകുന്ന കുറ്റിയാടി പുഴ കോഴിക്കോട് ജില്ലയുടെ പ്രധാന ജലസേചന സ്രോതസ്സുകളിൽ ഒന്നാണ്.
തെക്കു പടിഞ്ഞാറൻ -വടക്കു കിഴക്കൻ മൺസൂണുകൾ ആണ് പ്രധാന മഴയുടെ കാലങ്ങൾ.ജൂൺ ജൂലൈ കാലങ്ങളിലെ തെക്കു പടിഞ്ഞാറൻ മൺസൂൺ ആണ് കൂടുതൽ ശക്തിയാർജ്ജിക്കുന്നത്.മഴ നനഞ്ഞു കുറ്റിയാടി  ചുരത്തിലൂടെ വരുന്നവരുടെ കാലം കൂടെയാണ് അത്.

kakkayam dam
Kakkayam


ഷ്ണമേഖലാ നിത്യഹരിത, അർദ്ധ നിത്യഹരിത,  ഈർപ്പം കലർന്ന ഇലപൊഴിയും വനങ്ങൾ, നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ (വയലുകൾ) എന്നിവയിലായി  വിവിധതരം സസ്യജാലങ്ങൾ  680 ലധികം പൂച്ചെടികളെ ഉൾക്കൊള്ളുന്നു. ചെറുവെള്ളച്ചാട്ടങ്ങളുടെ നാട് കൂടെയാണ് കുറ്റിയാടി.യാത്രയിൽ ഉടനീളം വ്യൂ പോയിന്റുകളും ഉണ്ട്.

kakkayam dam
Kakkayam


കക്കയം തീർച്ചയായതും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.കക്കയം -പെരുവണ്ണാമൂഴി ഡാം,ഉരഗ വർഗങ്ങളുടെ സംരക്ഷണ കേന്ദ്രം - ചക്കിട്ടപ്പാറ ഒരു ദിവസത്തെ യാത്രയ്ക്ക് ഉള്ളതെല്ലാം കക്കയത്തു ഉണ്ട്.ഇതൊരു കുടിയേറ്റ പ്രദേശമാണ്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഉരൾക്കുഴിയുള്ളത്.
കാടിനുള്ളിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ ആയിരിക്കും.യാത്ര ബൈക്കിൽ എങ്ങാനും ആണെങ്കിൽ പറയുകയേ വേണ്ട.കക്കയം ടൗൺ വിട്ടാൽ പിന്നെ 10 കിലോമീറ്ററോളം കാട്ടിലൂടെയുള്ള യാത്ര ആണ്.വളഞ്ഞു പുളഞ്ഞു ഇരു വശങ്ങളിലും കാടും കോടമഞ്ഞും തണുപ്പും ..
ഇടയ്ക്കിടക്കുള്ള സൂചന ബോർഡുകൾ ശ്രദ്ധിക്കുക.വന്യജീവികളുടെ സാന്നിധ്യം കണ്ടാൽ പിന്തിരിയുക.ഉച്ചത്തിൽ ഉള്ള ഹോൺ മുഴക്കാതിരിക്കുക.ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തുക.വാഹനത്തിന്റെ കണ്ടിഷനും ഉറപ്പുവരുത്തുക.
കോഴിക്കോടു നിന്നും ഓരോ മണിക്കൂറിലും കക്കയത്തേക്ക് പ്രൈവറ്റ്  ബസ് ഉണ്ട്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര  അത്ര സുഖകരമല്ല എന്നു മാത്രം. ലോക്കല്‍ ബസില്‍ ഏകദേശം ഒന്നര -രണ്ടു മണിക്കൂര്‍ യാത്ര വരും കക്കയത്തേക്ക്. സ്വന്തം വാഹനത്തിലാണെങ്കിൽ ഒന്നേകാൽ മണിക്കൂർ മതിയാകും. ബസിറങ്ങിയാൽ 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്ക്. ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ ഓട്ടോറിക്ഷകള്‍ ഉണ്ട്. ഒന്നു രണ്ടു മണിക്കൂര്‍ അവര്‍ കാത്തു നില്‍ക്കുകയും ചെയ്യും. അതിനാൽ ഈ യാത്ര സൗകര്യപ്രദമാണ്. ഭക്ഷണത്തിനും സൗകര്യമുണ്ട്. ബസിറങ്ങുന്നിടത്തും ഡാം സൈറ്റിലും ഭക്ഷണം ലഭ്യമാണ്. സരങ്ങളിലായി താമസ-ഭക്ഷണസൗകര്യവും ഉണ്ട്.
കോഴിക്കോട് -ബാലുശ്ശേരി -എസ്റ്റേറ്റ് മുക്ക് -തലയാട്‌-കക്കയം -കക്കയം ഡാം സെറ്റ്.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.