പരിശുദ്ധമായൊരു കാട് ,അതും കേരളത്തിൽ -പൈതൽമല യാത്ര | Paithalmala Kannur Travel

paithalmala paithalmala temperature paithalmala map paithalmala images പൈതൽമല paithalmala kannur paithalmala trekking paithalmala to kannur kerala
പശ്ചിമഘട്ടത്തിന്റെ മടിയിൽ ഉറങ്ങുന്ന കുഞ്ഞാണ് പൈതൽമല.കാട് കാണാനും മഴ നനയാനും മഞ്ഞിനെ ആലിംഗനം ചെയ്യാനും മലബാറുകാർ തിരഞ്ഞെടുക്കുന്ന കണ്ണൂർ ജില്ലയിലെ സഞ്ചാരകേന്ദ്രം.കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മലമ്പ്രദേശമാണ് പൈതൽമല. ട്രെക്കിംഗും പക്ഷിനിരീക്ഷണവുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍. കോടമഞ്ഞും,തണുത്ത ഇളം കാറ്റും, തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും, കുഞ്ഞുപക്ഷികളും പ്രകൃതി ആസ്വാദകര്‍ക്കും, സാഹസിക യാത്രക്കാര്‍ക്കും ഒരുപാട് ഇഷ്ടപ്പെടും ഇവിടം. കണ്ണൂരിന്റ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം.

paithalmala
Paithalmala

തണുപ്പും പച്ചപ്പ്‌ പുതച്ചു കിടക്കുന്ന മലനിരകളും മൂന്നാറിന്റെ കുത്തകയാണെന്നു കരുതിയവർക്ക് മുന്നിൽ മറ്റൊഅത്ഭുതമാണ് മലബാറിന്റെ സ്വന്തം പൈതൽ മല
.1372 മീറ്റർ  ഉയരത്തിൽ ആണ് പൈതൽ മലയുടെ ഇരിപ്പ്.പൊട്ടൻപ്ലാവ് ഗ്രാമത്തിനു തൊട്ടടുത്ത് .
കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള മല എന്നൊരു അഹങ്കാരവും പൈതൽമല ക്ക് ഉണ്ട്.
വിനോദ സഞ്ചാരികളുടെ മുന്നിലെ പുതിയ പറുദീസയാണ് മനുഷ്യന്റെ കരവിരുത് അധികം അരങ്ങേറാത്ത ഈ മണ്ണ്. ഇതുവരെ ഇവിടം സന്ദർശിച്ച സഞ്ചാരികൾ ആണ് ഒരു പരിധിവരെ ഈ വിശുദ്ധതയ്ക്ക് കാരണം എന്ന് പറയ്യാതെ മല കേറാൻ വയ്യ.
കുടക് കാടുകളോട് ചേർന്ന് കേരളത്തിന്റെയും കര്ണാടകയുടെയും അതിരിലാണ് ഈ ഉയരക്കാരന്റെ നിൽപ്പ്.
ജൂൺ മുതൽ ഒക്ടോബര് വരെ നീളുന്ന മൺസൂൺ കാല ട്രക്കിങ്ങിനാണ് കൂടുതൽ ആൾക്കാരും പൈതൽമലയിലേക്ക് എത്തുന്നത്.അടിവാരത്തു നിന്നും മലയുടെ മുകളില്‍ എത്തുന്നതിന് ആറു കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തണം. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍ തുടങ്ങി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് ഈ മലനിരകള്‍ കാത്തുവച്ചിരിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈ വിനോദ സഞ്ചാര കേന്ദ്രം. രണ്ടു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ എത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറുന്നതിനിടെ ആദിവാസി രാജാവായിരുന്ന വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം.

paithalmala
Paithalmala

ഫോട്ടോഗ്രാഫര്മാരുടെയും പ്രിയപ്പെട്ട സ്ഥലമായി പൈതൽമല മാറിക്കഴിഞ്ഞു.പൈതൽ വാലിയിൽ നിന്നും 45 മിന്റ് യാത്ര കൊണ്ട് പൈതല്മലയുടെ മുകളിലേക്ക് എത്താം അവിടെ ഒരു വാച്ചിങ് ടവറും ഉണ്ട്.4124 ഏക്കർ  പ്രദേശത്താണ് പൈതൽമലയുംകാടും നിലകൊള്ളുന്നത്.മനുഷ്യന്റെ സ്പർശം ഏൽക്കാത്ത നിബിഢവനങ്ങൾ ആണ് ഇവിടെയെറെയും.മലയുടെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച വാഗമണ്ണിനേയും മൂന്നാറിനേയും ഓർമിപ്പിക്കുന്നു.ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണു പൈതല്‍മല. അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വൈവിധ്യമാര്‍ന്ന തുമ്പികള്‍, നിശാശലഭങ്ങള്‍, ഞാവല്‍, തേക്ക്, ദന്തപ്പാല, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വേഴാമ്പല്‍ മുതല്‍ ഒട്ടുമിക്ക പക്ഷികളുടേയും ആവാസകേന്ദ്രം. കാലന്‍കോഴി മുതല്‍ വെള്ള ചെമ്പോത്ത്, ആന, പുലി, കലമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, പുള്ളിമാന്‍, ഉഗ്രസര്‍പ്പങ്ങള്‍, കുരങ്ങ് തുടങ്ങി മിക്ക ജീവജാലങ്ങളും അവിടെയുണ്ടെന്നു പറയപ്പെടുന്നു. പൈതല്‍ മലയുടെ മുകളിലുള്ള ക്ഷേത്രത്തിന്റെ കെട്ടിടാവശിഷ്ടങ്ങളും മണിക്കിണറും ചരിത്ര സൂക്ഷിപ്പുകളുടെ മറ്റൊരു കാഴ്ച്ചയാണ്.
മഴയോടൊപ്പം മല കയറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അനുഭവം തന്നെ ആയിരിക്കും ഈ കാടും പച്ചപ്പും എല്ലാം.മഴ തുടങ്ങുന്ന ജൂൺ - ജൂലൈ മാസങ്ങളാണ് അത്തരമൊരു യാത്രയ്ക്ക് ഏറ്റവും മികച്ചത്.ഒക്ടോബറിലേക്കും നവംബറിലേക്കും കാത്തിരുന്നാൽ മഴയിൽ വളരുന്ന പുല്ലുകൾ പൂർണ വളർച്ച എത്തുകയും യാത്ര കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തേക്കാം.വേനല്ക്കാലത്തിന്റെ മധ്യത്തോടു  കൂടെ വീണ്ടും മലകയറ്റം ആരംഭിക്കാം.

paithalmala
Paithalmala


യഥാർത്ഥ പ്രകൃതിയെ അറിയുവാൻ ആണ് പൈതൽമല അവസരമൊരുക്കുന്നത്.പലപ്പോഴും നമ്മൾ സഞ്ചരിക്കുന്ന കാടുകൾക്ക് മനുഷ്യ സ്പർശം ഇട്ടതു മൂലമുള്ള ഒരു കൃത്രിമത്വം ഉണ്ടാകും എന്നാൽ ഈ കാടുകൾ മേഘത്തിന്റെയും മഞ്ഞിന്റെയും രസക്കൂട്ടുകൾ സഞ്ചാരികൾക്കായി ഒരുക്കുന്നു.

Paithalmala


കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ വരവ് പൈതൽമലക്കും ഗുണകരമാകും എന്നുള്ള പ്രതീക്ഷയിൽ ധാരാളം റിസോർട്ടുകളും സഞ്ചാരികൾക്കായി ഇവിടെ ഒരുങ്ങുന്നു.തളിപ്പറമ്പിൽ നിന്നും 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും ആണ് ഇങ്ങോട്ടുള്ള ദൂരം.കണ്ണൂരിൽ നിന്ന് 58 കിലോമീറ്ററുണ്ട് പൈതൽമലയിലേക്ക്. ബസിൽ തളിപ്പറമ്പിൽ നിന്നു കുടിയാന്മല വഴി പോകാം. പൊട്ടൻപ്ലാവ് വഞ്ചിയംകവല വരെ ബസുണ്ട്. അവിടെനിന്നു 2 കിലോമീറ്റർ നടന്നോ സ്വകാര്യവാഹനത്തിലോ പ്രവേശന കവാടത്തിലെത്താം. ടിക്കറ്റെടുത്തു പ്രവേശിക്കുന്നത് കാടിനുള്ളിലേക്കാണ്.രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവേശനം. ടിക്കറ്റിനു 30 രൂപ. ലഘുഭക്ഷണവും വെള്ളവും കയ്യിൽ കരുതണം. പ്ലാസ്റ്റിക് അനുവദനീയമല്ല. കാപ്പിമല വഴി മഞ്ഞപ്പുല്ലിൽ നിന്നും പൈതൽമലയിലേക്ക് പ്രവേശിക്കാം. എന്നാൽ കൂടുതൽ ദൂരം നടക്കേണ്ടി വരും. പൈതൽമലയ്ക്കു സമീപം റിസോർട്ടുകൾ ഉണ്ട്.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.