വയലട - കോഴിക്കോടൻ ഗവി യാത്ര | Vayalada Calicut

വയലട vayalada vayalada kozhikode vayalada calicut vayalada place vayalada resort vayalada tourist place vayalada photos vayalada to calicut vayalada
vayalada
Vayalada

വയലട.വളരെ പെട്ടെന്ന് സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു കുന്ന്
.കോഴിക്കോടിന്റെ നഗര പ്രദേശങ്ങളിൽ നിന്നും ബാലുശ്ശേരിയിലേക്ക് സഞ്ചരിച്ചാണ് ഈ വിനോദസഞ്ചാര മേഖലയിൽ എത്തുന്നത്.

ദൃശ്യഭംഗിയാലും കോടമഞ്ഞിന്റെ ചാരുലതയാലും മലബാറിന്റെ ഗവി എന്ന് കൂടെ ഈ മല അറിയപ്പെടുന്നു.സമുദ്രനിരപ്പിൽ നിന്നും 567 മീറ്റർ ഉയരത്തിലും കോഴിക്കോട് നഗരത്തിൽ നിന്ന് 38 കിലോമീറ്റർ അകലത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

vayalada
Vayalada


പശ്ചിമഘട്ട മലനിരകളിൽ ഇങ്ങനെ സുന്ദരമായ ഒരു സ്ഥലം ഉണ്ടെന്നു മലബാറുകാരിൽ പലരും അറിഞ്ഞു തുടങ്ങിയിട്ട് പോലും വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ.
വളരെ ഉയരത്തിൽ നിന്നുമുള്ള കാഴ്ചയാണ് വയലടയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ പ്രധാന കാരണം.സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട എന്ന ഈ അനുഗ്രഹീത പ്രദേശം നിലകൊള്ളുന്നത്.

vayalada
Vayalada

കോടമഞ്ഞു മലയുടെ അടിവാരത്തിൽ നിന്നും പതിയെ ഉയർന്നു വന്നു അരിച്ചരിച്ച് നമ്മുടെ ഉള്ളിലേക്ക് കയറും.നമ്മളും മേഘങ്ങൾക്ക് ഉള്ളിലാകും.മേഘങ്ങൾക്കുള്ളിൽ നിന്നും ഹരിതാഭയാർന്ന അടിവാരം കാണാം.
വയലടയിലെ പ്രധാന സ്ഥലം പെരുവണ്ണാമൂഴി ഡാമിന്റെ മനോഹര ദൃശ്യങ്ങൾ നൽകുന്ന ഡാം വ്യൂ പോയിന്റാണ്.ഏറ്റവും കൂടുതൽ സഞ്ചാരികൾ വയലട കേറുവാൻ എത്തുന്നത് ഇവിടെ നിന്നുള്ള ചിത്രങ്ങൾ എടുക്കുവാനാണ്.
ഒരിക്കൽ വയലട സന്ദർശിക്കുന്നവർ വീണ്ടും വീണ്ടും ഈ മല കയറുവാൻ വരും എന്നതാണ് വയലടയെ വ്യത്യസ്തമാക്കുന്നത്.വയലട മലനിരകളിലെ ഏറ്റവും ഉയർന്ന മലയാണ് കോട്ടക്കുന്ന് .

പൊതുവെ കയറ്റം കുറഞ്ഞ പാതയാണ്.ഇരുവശവും മനോഹര -മനസ്സിൽ പതിഞ്ഞു കിടക്കുന്ന കാഴ്ചകളുമുണ്ട്.വാഹനമിറങ്ങി കുറച്ചു കാൽനടയായി നടക്കാനുമുണ്ട്.വലിയ പാറകളും പെരുവണ്ണാമൂഴി ഡാമും പച്ചപ്പും കൂരാച്ചുണ്ടിന്റെ ആകാശ ദൃശ്യങ്ങളും യാത്രയ്ക്ക് ഭംഗി കൂട്ടും.

vayalada
Vayalada


യലടയെ പുതച്ചു മൂടിയിരിക്കുന്ന പച്ചപ്പും കോടമഞ്ഞിന്റെ തണുപ്പും ആസ്വദിക്കാൻ രാവിലെയോ വൈകുന്നേരങ്ങളിലോ ഇവിടം സന്ദര്ശിക്കുന്നതാണ് ഉത്തമം.
കോഴിക്കോട് ബാലുശ്ശേരി വഴിയും താമരശ്ശേരി എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിലേക്ക് എത്തിചേനാവുന്നതാണ്.
മൺസൂൺ കാലങ്ങളിൽ കോടമഞ്ഞു ദൂരക്കാഴ്ചകളെ മറക്കുമെങ്കിലും മഴയും കോടയും ചേർന്ന് ആകർഷണീയമായ അനുഭൂതി സഞ്ചാരിയിൽ നിറയ്ക്കും.
മഴക്കാലത്താണ് വയലടയിൽ വരുന്നത് എങ്കിൽ ചുമ്മാ അങ്ങട് പോകരുത്.കോടയിലൂടെ നടന്നും അരുവികളിൽ കുളിച്ചും ഈ യാത്ര ഓര്മകളുടേതുകൂടെയാക്കാം


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.