യതി ശരിക്കും ഉള്ളതാണോ അതോ ഒരു മിത്താണോ.....?

യതി ശരിക്കും ഉള്ളതാണോ അതോ ഒരു മിത്താണോ.....? yati is true or false yati yathi yathi in himalaya yathi images

ജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ.ഇന്ത്യയിൽ മാത്രമല്ല..ലോകത്താകമാനമുള്ള മനുഷ്യവാസമില്ലാത്ത ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..yathi

1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000 അടി ഉയരത്തിൽ ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി.ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.

1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ വാസസ്ഥലമായിരുന്നു ഈ ഗുഹകൾ…ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..

ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.മറ്റൊരു സവിശേഷത എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്തോ ചില ഉദ്ദേശങ്ങൾക്കായി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.yathi

1935ൽ ഹോങ്കോങ്ങിൽ വച്ച് ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി…

ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..

പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്

റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.

ബൊളീവിയയിലെ പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു…അതും ലേസർ ഉപയോഗിച്ച് !!!!!!…..

അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്.

പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ മെഷീൻ, വജ്രം, ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ…ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി…അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്..

പുമപുങ്കു എന്ന വിചിത്ര നിർമ്മിതി എന്തിനാണ് അവർ ഉപയോഗിച്ചിരുന്നത് എന്നത് അജ്ഞാതമാണ്.പല പല നിഗമനങ്ങളും അവയെപ്പറ്റിയുണ്ട്.ഏലിയൻസിന്റെ ഒരു സ്പേസ്ക്രാഫ്ട് ലോഞ്ചിങ്ങ് സ്റ്റേഷനാണെന്ന് ചിലർ പറയുന്നു.എയ്ച്ച് ആക്യതീയിലുള്ള പടുകൂറ്റൻ ഗ്രനൈറ്റ് മാത്യകകൾ ഒരു എയർക്രാഫ്ട് ലോഞ്ചറിന്റെ ട്രാക്കുകളായും അനുമാനിക്കുന്നു…..

yathi
മറ്റുചില ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്…ഒന്നുകിൽ ഭൂമിയിലെ ഒരു ബേസ് സ്റ്റേഷനായി ഉപയോഗപ്പെടുത്തിയിരുന്ന പുമപുങ്കു ഉപയോഗശേഷം ഏലിയൻസ് തന്നെ നശിപ്പിച്ചതാകാം അല്ലെങ്കിൽ പ്രക്യതിശക്തികൾ കാലക്രമേണ ഇവയെ തകർത്തതുമാകാം എന്നും കരുതപ്പെടുന്നു.....

https://www.facebook.com/groups/224192654652143/?ref=share

കടപ്പാട്

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.