ആറന്മുള യാത്ര| Aranmula Travel Pathanamthitta

aranmula kannadi
Pardhasaradhi temple

പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ആറന്മുള സന്ദർശിച്ചാൽ എന്ത് കിട്ടും എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ട്.കരകൗശല വിദഗ്ധരും ,പൗരാണികഥകളും ഒട്ടേറെയുള്ള ഈ ഗ്രാമം പ്രശസ്തമായത് ആറന്മുള കണ്ണാടി എന്ന മഹാത്ഭുതത്തിന്റെ നിര്മാണത്തിനാണ്.പാരമ്പര്യമായി കൈമാറി വരുന്ന നിർമാണ രഹസ്യങ്ങളാണ് ആറന്മുള കണ്ണാടിക്ക് പുറകിൽ.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീ കൃഷ്ണ ക്ഷേത്രം,ആറന്മുള വള്ള സദ്യ,ആറന്മുള ബോട്ട് റേസ്..ആറന്മുളയിൽ ഏതൊരു സമയത്തും സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഉണ്ടെന്നു സാരം.

aranmula kannadi
Aranmula boat race

വിശ്വാസികൾ പുണ്ണ്യ നദിയായി കാണുന്ന പമ്പ നദിയുടെ തീരത്തുള്ള ആറന്മുള പാർഥസാരഥിക്ഷേത്രം ശ്രീ കൃഷ്ണന് സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്.

മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്ന ഈ ക്ഷേത്രം ചിത്രകലയുടെയും കൊത്തുപണികളുടെയും വിസ്മയകരമായ നിർമാണങ്ങൾക്ക് പേര് കേട്ടതാണ്.ആറന്മുള വള്ള സദ്യയുടെ ഇടവും ഈ പാർത്ഥസാരഥി ക്ഷേത്രമാണ്.

aranmula kannadi
Aranmula valla sadhya
 
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.

അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.  അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. 

പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
70 ലധികം വിഭവങ്ങൾ ഉള്ള ഈ സദ്യ ഇന്ത്യയിലെ ഏറ്റവും വലിയ വെജിറ്റേറിയൻ സദ്യ കൂടെയാണ്.

വിജ്ഞാന കലാവേദി എന്ന പേരിൽ കഥകളിയടക്കമുള്ള കലാരൂപങ്ങൾക്കും ക്ലാസിക്കൽ രൂപങ്ങൾക്കും ക്ലാസ്സുകളും,ഇവിടെ താമസിച്ചു അവയെ കുറിച്ച് വിശദമായി പഠിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്.


aranmula kannadi
Aranmula mirror

ഒടുവിൽ ആറന്മുള കണ്ണാടി കൂടെ ഒരെണ്ണം കയ്യിൽ വാങ്ങി വെക്കാൻ കിട്ടിയാൽ ഈ യാത്ര ഒരിക്കലും മറക്കാത്തതാകും..അമൂല്യമായ ഒരു വസ്തു നിങ്ങൾക്കുള്ളതും ആകും..


Previous Post Next Post