കവ ഐലൻഡ് KAVA ISLAND PALAKKAD

കവ ഐലൻഡ് പാലക്കാട് യാത്ര KAVA ISLAND PALAKKAD kava island kava island palakkad kava island palakkad distance kava island images kava dveep

kava island


കവയെ കുറിച്ച് വര്‍ണ്ണിച്ചാല്‍ പെട്ടെന്നൊന്നും തീരില്ല. അത്രക്ക് സുന്ദരമാണ്. മലമ്പുഴയിൽ നിന്ന് അധിക ദൂരമില്ല കവ എന്ന സുന്ദരമായ ഭൂമിയിലേക്ക്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഈ  ഭൂമി  അതിസുന്ദരിയാണ്. കരിമ്പനകളും ജലാശയവും ഉരുണ്ടു കൂടിയ മേഘപാളികളും അസ്തമയ സൂര്യന്റെ ശോഭയുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ അതിയായി ആകർഷിക്കും.കവയെ കുറിച്ച് വര്‍ണ്ണിച്ചാല്‍ പെട്ടെന്നൊന്നും തീരില്ല. അത്രക്ക് സുന്ദരമാണ്. മലമ്പുഴയിൽ നിന്ന് അധിക ദൂരമില്ല കവ എന്ന സുന്ദരമായ ഭൂമിയിലേക്ക്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു സ്ഥിതി ചെയ്യുന്ന ഈ  ഭൂമി  അതിസുന്ദരിയാണ്. കരിമ്പനകളും ജലാശയവും ഉരുണ്ടു കൂടിയ മേഘപാളികളും അസ്തമയ സൂര്യന്റെ ശോഭയുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ അതിയായി ആകർഷിക്കും.
പാലക്കാട്‌, മലമ്പുഴ ഡാമിന് സമീപത്തായി നിലകൊള്ളുന്ന ഇടതൂർന്ന വനപ്രദേശത്ത് ശാന്തമായ തടാകത്താലും, നിലം തൊടുന്ന ശാഖകളോട് കൂടിയ മരങ്ങളാലും, കുന്നുകളാലും ചുറ്റപ്പെട്ട അതിമനോഹരമായ പ്രദേശമാണ് കവ. പാലക്കാട്‌ ടൗണിൽ നിന്നും കഷ്ടിച്ച്‌ 13 കി.മി മാത്രമാണുള്ളത്. 

kava island
KAVA ISLAND


പ്രകൃതി സ്നേഹികൾക്കും, ട്രെക്കിങ്ങ് ഇഷ്ട്ടപെടുന്നവർക്കും, പക്ഷി നിരീക്ഷകർക്കും അനുയോജ്യമായ സ്ഥലം. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമ്പുഴയിൽ നിന്ന് ഏകദേശം അഞ്ചര കിലോമീറ്റര് മാത്രമാണ് കവയിലേക്കുള്ള  ദൂരം. അതുകൊണ്ടു തന്നെ മലമ്പുഴ സന്ദർശിച്ചിട്ട് കവ എന്ന മനോഹരമായ സ്ഥലം കാണാതെ മടങ്ങുന്നത് വലിയ നഷ്ടമാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശമാണിത്. കാടും പാറകളും പിന്നിട്ടു കുറച്ചു ദൂരം  കഴിയുമ്പോൾ ഈ സുന്ദരമായ ഭൂമിയിലെത്തും. ഇവിടുത്തെ സൂര്യാസ്തമയത്തിനു ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നതു വരെ ആ കാഴ്ച കണ്ടുകൊണ്ടു ഇരിക്കാം. ആ അനൂഭൂതി സമ്മാനിക്കുന്ന സുഖത്തെ പറഞ്ഞറിയിക്കുക തന്നെ പ്രയാസകരമാണ്.

വൈകുന്നേരങ്ങളിൽ എത്തുന്നത് ഉത്തമം. വൈകുന്നേര സന്ദർശനം കുന്നുകൾക്കിടയിലൂടെയുള്ള സൂര്യാസ്തമയ ദൃശ്യം മനസ്സിലും ക്യാമറയിലും പകർത്താൻ സഹായിക്കുന്നു.പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഡാമിനെ ചുറ്റിപ്പോകുന്ന പാതയിലൂടെയാണ് കവയിലെക്കുള്ള വഴി. മലമ്പുഴയിലെ ജലാശയത്തെചുറ്റിയുള്ള മലകളുടെ താഴ്‌വാര ഗ്രാമമാണവിടം. കൃഷി തന്നെയാണിവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍മാര്‍ഗം. മലയോരത്ത് പൈനാപ്പിള്‍, നേന്ത്രവാഴ, റബ്ബര്‍, പച്ചകറി വിളകള്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൂടാതെ കന്നുകാലി വളര്‍ത്തലും ക്ഷീര ഉല്‍പാദനവും സുലഭമാണ്.

kava island
KAVA ISLAND

തണുത്ത ശുദ്ധ വായുവും ശ്വസിച്ച്‌ കവയിലൂടെയുള്ള ഒരു യാത്ര അത് മനസ്സിന് എന്തെന്നില്ലാത്ത കുളിർമയും സന്തോഷവും പകരും.വാളയാര്‍ വനം വകുപ്പിന്റെ കീഴിലുള്ള വനനിബിടമാണ് ഒരു വശം. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ഗ്രാമത്തിലേക്കുള്ള കടന്ന് വരവ് പതിവാണവിടെ എന്ന് ഗ്രാമവാസികള്‍ പറയുന്നു. കര്‍ഷകരുടെ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കല്‍ സ്ഥിരമായ കാഴ്ച്ചയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.