ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ പ്രീമിയം വിപണി പിടിച്ച കമ്പനിയാണ് വൺപ്ലസ്. ഷവോമി, റിയൽമി മുതലായവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി നേരിട്ട് ഏറ്റുമുട്ടാൻ 'നോർഡ്' എന്നപേരിൽ പുത്തൻ ഫോണുമായി എത്തിയിരിക്കുകയാണ് വൺപ്ലസ്.
ജൂലൈ 26ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ നോർഡ് ലോഞ്ച് ചെയ്‌തെങ്കിലും ആഗസ്റ്റ് ആറുമുതലാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്. തങ്ങളുടെ 'മിഡിൽ ക്ലാസ് ഫോൺ' ആണിതെന്ന് കമ്പനി വിശേഷിപ്പിക്കുന്നു. ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ 5G ഫോണുകളിൽ ഒന്നുകൂടെയാണ് നോർഡ്.
FHD + റെസൊല്യൂഷനുള്ള 6.44 ഇഞ്ച് 90hz AMOLED ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ 90Hz ഡിസ്പ്ലേക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സ്ക്രീനിൽ.
ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം ഫോണിന്റെ ഫ്രെയിം ഹൈ ക്വാളിറ്റി ഫൈബർ ആണ്.
ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. സ്നാപ്പ്ഡ്രാഗണിന്റെ ഏറ്റവും ശക്തമായ പ്രോസസറാണ് ഇത്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്.
ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ വൺപ്ലസ് നോർഡിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനും മറ്റുമായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കോ കമ്പനി നൽകിയിട്ടില്ല. ഇന്റർണൽ സ്റ്റോറേജ് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
കാമറ നോക്കുകയാണെങ്കിൽ പിന്നിൽ നാല് സെൻസറുകളും മുന്നിൽ രണ്ട് സെൻസറുകളുമാണ് വൺപ്ലസ് നൽകിയിട്ടുള്ളത്. മുൻവശത്ത് 32MP പ്രൈമറി സെൻസറും 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. വൺപ്ലസിൽ ആദ്യമായാണ് ഇത്തരമൊരു കാമറ സംവിധാനം.
പുറകുവശത്ത് ക്വാഡ് കാമറ യൂണിറ്റ് ആണ്. 48 മെഗാപിക്സലിന്റെ സോണി IMX 586 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും 2MP മാക്രോ ലെൻസും 5MP ഡെപ്ത് സെൻസറുമാണ് മറ്റ് ക്യാമറകൾ.
4,115 mAh ന്റെ ബാറ്ററിയാണ് നോർഡിന്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും അരമണിക്കൂറിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഫോണിനുള്ളത്. USB ടൈപ്പ്-C പോർട്ടാണ് ഡിവൈസിലുള്ളത്.
ആൻഡ്രോയിഡ് 10os ൽ വൺപ്ലസിന്റെ കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5 സ്‌കിനിലാണ് ഫോണിന്റെ പ്രവർത്തനം. നോർഡിന് രണ്ട് വർഷത്തേക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ലഭ്യമാക്കുന്നു.
രണ്ട് വേരിയന്റുകളിലായാണ് നോർഡ് അവതരിച്ചിട്ടുള്ളത് . 8GBറാമും 128GB സ്റ്റോറേജുമുള്ള മിഡ് വേരിയന്റ്ന് 27,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡൽ 29,999 രൂപയ്ക്ക് ലഭ്യമാണ്.
ഈ രണ്ട് മോഡലുകളും ബ്ലാക്ക്, ബ്ലൂ എന്നി നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി റാമുള്ള എൻട്രി ലെവൽ വേരിയൻറ് സെപ്റ്റംബറിൽ വിൽപ്പനയ്‌ക്ക് എത്തിക്കാൻ ആണ് കമ്പനിയുടെ നീക്കം.
SyamMohan
@teamkeesa