നീലഗിരി കുന്നുകൾ.വരയാടുകളുടെ പേരിന്റെ കൂടെ നീലഗിരി ചേർക്കപ്പെട്ടതോടുകൂടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വനമാണ് ഈ കുന്നുകൾ.നീലഗിരി ബയോസ്ഫിയർ ന്റെ ഭാഗമായ കൊല്ലാരിബെറ്റ,മുകുർതി,നീലഗിരി എന്നീ കുന്നുകളാണ് വരയാടുകളുടെ സംരക്ഷണ കേന്ദ്രം.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഡഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വടക്കുഭാഗം മൊയാർ നദിയാണ്. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് pykara നദിയിൽ അതിർ സൃഷ്ടിക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയും, ഒക്ടോബർ മുതൽ ജനുവരി വരെയുമാണ് ഇവിടം കാണുന്നതിന് അനുയോജ്യമായ മാസങ്ങൾ.
നീലഗിരി കുന്നുകളിലെ മൂന്നു പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കോത്തഗിരി. കോട്ട ട്രൈബ്സിൻ്റ മല എന്നതിൽ നിന്നാണെത്രെ ഈ പേര് കിട്ടിയിട്ടുള്ളത്. ഊട്ടിയിൽ നിന്നും 29 കി.മി ദൂരം ഇവിടേക്കുണ്ട്. കോടമഞ്ഞ് മുത്തമിടുന്ന തേയിലക്കാടുകളാലും മലകളാലും ചുറ്റപ്പെട്ടുള്ള ഈ വഴിയിലൂടെയുള്ള യാത്രയുടെ അനുഭൂതി സ്വർഗ്ഗീയമാണ്.
1908 മുതൽ ഓടിത്തുടങ്ങിയ ട്രെയിൻ ആണ് നീലഗിരി പാസ്സഞ്ചർ.മേട്ടുപ്പാളയത്തുനിന്നും ഊട്ടിയിലേക്ക് പൈൻ,യൂക്കാലിപ്റ്റസ്,ഓക് മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റയിൽയാത്ര കാഴ്ചകളുടെ വസന്തമാണ് യാത്രക്കാർക്ക് മുന്നിൽ ഒരുക്കുന്നത്.ഈ റെയിൽ എൻജിൻ ഇപ്പോഴും ആവിയിൽ ആണ് പ്രവർത്തിക്കുന്നത്.
നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്.ഇന്ത്യയുടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ പാർക്ക്.
നീലഗിരികുന്നുകളുടെ പല പ്രദേശത്തും ആഗസ്ത് മാസത്തോടുകൂടെ കുറിഞ്ഞികൾ പൂക്കുവാൻ ആരംഭിക്കും.ആ സമയം സഞ്ചാരികളുടെ ഒഴുക്കാണ്.നീലഗിരി വരയാടുകളെയും മാനുകളെയും ആനകളെയും കുരങ്ങന്മാരേയും വളരെ അടുത്തുകാണാം.തേയിലത്തോട്ടങ്ങളുടെ കടകളിൽ നിന്ന് തേയിലയും വാങ്ങി കോടമഞ്ഞിനൊപ്പം മലയിറങ്ങാം.