ഓൺലൈൻ സെക്സ് മലയാളികളിൽ പടർന്നു പിടിക്കുമ്പോൾ..!

ഓൺലൈൻ സെക്സ് മലയാളികളിൽ പടർന്നു പിടിക്കുമ്പോൾ..!online sex roleplay

 സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടി സമീപകാല സംഭവങ്ങളുടെ പേരിൽ നിയമം കൊണ്ടുവരുവാൻ ശ്രമിച്ചു സർക്കാർ പൊല്ലാപ്പിലായിരിക്കുന്ന ഇതേ സമയത്താണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടത് എന്ന് തോന്നുന്നു .കോവിഡിനോട് ചേർന്ന് വീട്ടിലിരിപ്പും ഡാറ്റാ ഉപയോഗവും വർധിച്ചതോടെ ഓണ്‍ലൈന്‍ സെക്സ് രംഗം പുതിയ തലങ്ങള്‍ തേടുകയാണ്.online sex roleplay

ഓണ്‍ലൈനിലെ അരുതായ്കകളെ എപ്പോഴും പിന്തുടരുന്ന മലയാളികള്‍ക്കിടയില്‍ വ്യാപകമായി  ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന ഒന്നാണ് റോള് പ്ലേ.

“സിനിമാനടിയുടെ റോൾപ്ലേ കളിക്കാൻ ആരെല്ലാം ഉണ്ട്?“ “ഏതു നടിയുടെ റോളാണ് നിങ്ങൾക്ക് ചെയ്യുവാൻ ആഗ്രഹം?“. “ ഇന്ന് എറണാകുളത്ത് ഉണ്ട്  ഒഴിവുള്ള ആരേലും ഉണ്ടോ?“  ഫേസ്ബുക്കില്‍ വരുന്ന പുതിയ കാര്യങ്ങളാണ് ഇത്. ഇത്തരം ചോദ്യങ്ങൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പുത്തരിയല്ല. ഇത്തരം പോസ്റ്റുകളിലൂടെ സമാന മനസ്കരെ കണ്ടെത്തി ഒത്തുകൂടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. പ്രശസ്തരും അല്ലാത്തവരുമായ നടിമാരുടെ മുതൽ കുടുംബാംഗങ്ങളുടെ (Incest) ഓൻലൈനിൽ റോൾപ്ലേ ചെയ്തു നിർവൃതിയടയുന്നവരും വർദ്ധിക്കുന്നു.

എന്താണ്  റോൾപ്ലേ?

ലൈംഗിക വൈവിധ്യങ്ങൾ തേടുന്നവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രമോ വ്യക്തിയോ ആയി പങ്കാളിയുമായി / പങ്കാളികളുമായി നടത്തുന്ന ഒരു ഗെയിം ആണ് ഇത്. യൂറോപ്പിലും ഭാര്യാഭർത്താക്കന്മാർക്കും കാമുകീ കാമുകന്മാർക്കുമിടയിൽ ലൈംഗിക മടുപ്പ് ഒഴിവാക്കുവാൻ ഇടക്കെല്ലാം ഇത്തരം കളികൾ നടത്താറുണ്ട്. സെക്സുമായി ബന്ധപ്പെട്ട് അടുത്തകാലം വരെ മലയാളികൾക്കിടയിൽ നിലനിന്നിരുന്ന യാഥാസ്തിതിക മനോഭാവം മൂലം ഇത് നമ്മുടെ സമൂഹത്തിൽ അത്ര വ്യാപകമായിരുന്നില്ല. എന്നാൽ ഓൺലൈൻ സെക്സിന്റെ വ്യാപനത്തൊടെ ആ മനോഭവത്തിൽ മാറ്റം വന്നു.പങ്കാളികൾ തയ്യാറായില്ലെങ്കിൽ പോലും മറ്റുള്ളവരുമായി റോൾപ്ലേ പരീക്ഷിക്കുവാൻ തുടങ്ങി. ഒരാൾ ഇന്ന സിനിമയിൽ ഇന്ന നടി ചെയ്ത റോൾ എടുക്കുന്നു മറ്റേ ആൾ നായകനായോ അല്ലെങ്കിൽ സ്വന്തം വ്യക്തിത്വത്തിലോ ഓൺലൈൻ പങ്കാളിയൊത്ത് റോൾപ്ലേ വഴി ആ കഥാപാത്രവുമായി സാങ്ക്ല്പിക രതിയിൽ ഏർപ്പെടുന്നു. ഇത്തരത്തിൽ ഉള്ള ഗെയിമുകളിൽ അടുത്ത ബന്ധുക്കളുടെ മുതൽ പ്രശസ്തരായ താരങ്ങളുടെ വരെ റോളുകൾ ആടിത്തിമർക്കുന്ന വർ ഉണ്ടത്രെ. ഇതുവഴി അതീവ ഗുരുതരമായ മാനസിക വൈകൃതങ്ങളാണ് വ്യാപിക്കുന്നത്. പക്ഷെ ഇതിന്റെ ദോഷവശം എന്തെന്നാൽ അടുത്ത ബന്ധുക്കളെയും മറ്റും ഇത്തരം കളികളിൽ റോൾമോഡലായി എടുക്കുന്നത് അവരോടുളള മനോഭാവത്തിൽ മാറ്റം വരുത്തും.നടിമാരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അതിനുകീഴെ അങ്ങേയറ്റം അസ്ലീലം നിറഞ്ഞ കമന്റുകളും രതിമോഹങ്ങളും എഴുതിയിടുക ചിലരുടെ രീതിയാണ്. പിന്നീട് സ്വകാര്യ ചാറ്റിൽ ഇഷ്ടപ്പെട്ടവരുമായി വിചിത്രമായ റോൾപ്ലേ ചാറ്റു നടത്തുന്നു. ഇതിനായി ഫേസ്ബുക്കിലും മറ്റും ഗ്രൂപ്പുകളും ഉള്ളതായി കാണുന്നു. എന്നാൽ അംഗത്വം വളരെ കരുതലോടെ മാത്രമേ നൽകുന്നുള്ളൂ. ഇത്തരം ചില ഗ്രൂപ്പുകളേയും ഐഡികളേയും മല്ലു സൈബർ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് തകർത്തിരുന്നു. 


പരിചയപ്പെട്ട ശേഷം ഇൻസ്റ്റാൻഗ്രാം ,വാട്സാപ്പ് ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ‌വ വഴി വീഡിയോ/ വോയ്സ് ചാറ്റ്, ടൈപ്പിംഗ് തുഗ്ഗങ്ങിയവയിലൂടെയാണ് ഇവർ ഇത്തരം കൃത്യങ്ങൾ സ്വകാര്യമായി ചെയ്യുന്നതത്രെ. റോൾപ്ലേയാണ് ട്രന്റെന്നാണ് മനസ്സിലാക്കുന്നത്. അതായത് ഒരാൾ ഒരു റോൾ എടുക്കുമ്പോൾ കാതങ്ങൾക്കകലെ പങ്കാളിയായ അടുത്ത ആൾ മറ്റൊരു റോൾ എടുക്കുന്നു. ഈ രീതിയിൽ ഓൺലൈൻ വഴി രതിയിൽ ഏർപ്പെട്ട് ആനന്ദം കണ്ടെത്തുന്നു. യുവാക്കളാണ് ഇത്തരം കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നതെങ്കിലും പ്രായമായവരും ഉണ്ടത്രെ.ഇത് ഫ്രീയാണെങ്കിൽ ചില സൈറ്റുകൾ പേയ്മെന്റ് നൽകി ഓൺലൈൻ/ടെലിഫോൺ വഴി സ്ത്രീകളുമായി സെക്സ് ചാറ്റിൽ ഏർപ്പെടുവാനും സൗകര്യം ഒരുക്കുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ ഉള്ളവർ ഇത്തരത്തിൽ ഉള്ള ഓൺലൈൻ രതിസുഖം നുകരുന്നവരിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്നു. ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് കുടുംബ ബന്ധങ്ങളെയും സമൂഹത്തെയും കൊണ്ടെത്തിക്കുക.


ഇന്ന് മലയാളിയുടെ രതിവൈകൃതങ്ങൾക്ക് പ്രധാനപ്പെട്ട താവളം സാമൂഹ്യമാധ്യമങ്ങളാണ്. അങ്ങേയറ്റത്തെ വൈകൃതങ്ങളാണ് പലരും ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നത്. കാലങ്ങളായി മനസ്സിലൊളിപ്പിച്ചിരുന്നതോ അതലങ്കിൽ ഇത്തരം ഓൺലൈൻ സൈറ്റുകൾ വഴി ലഭിച്ചതോ ആയ ആശയങ്ങൾ വച്ചാണ് പലരും ഇതിനു തയ്യാറാകുന്നത്. ഒരു തരം മാനസിക പ്രശ്നമായി തന്നെ ഇതിനെ കാണണം.നൂറുകണക്കിനു അസ്ലീല ചിത്രങ്ങളും വീഡിയോകളൂമാണ് ഓരോ ദിവസവും വാട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപിക്കുന്നത്. സ്വകാര്യമായി എടുത്ത് സൂക്ഷിക്കുന്ന വീഡിയോകൾ പലർക്കും പിന്നീട് തലവേദനയായി മാറുന്നു. ഒരു സീരിയൽ നടി പരിപൂർണ്ണ നഗ്നയായി സ്വയംഭോഗം നടത്തുന്നതുൾപ്പെടെ ഉള്ള തന്റെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് ഫേസ്ബുക്ക് വഴി സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത് ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.

സംസ്ഥാനത്ത് ഇന്റർനെറ്റ് വഴിയുള്ള പെൺവാണിഭവും ഗേ സെക്സും വ്യാപിച്ചപ്പോൾ അതിനെതിരെ അധികൃതർ കർശനനടപടിയിലേക്ക് നീങ്ങിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ട് രശ്മി ആർ നായർ രാഹുൽ പശുപാൽ തുടങ്ങി ചിലരുടെ അറസ്റ്റുകളും ഉണ്ടായി. ഒരു ഇടവേളക്ക് ശേഷം ഇത്തരം ഗ്രൂപ്പുകൾ വീണ്ടും സജീവമായി എന്ന് വേണം കരുതുവാൻ.കൗമാരക്കാർ വഴി കുടുംബാംഗങ്ങളുടെയോ  പരിചയക്കാരുടേയോ നഗ്ന ചിത്രങ്ങൾ ഇത്തരം ഗ്രൂപ്പുകൾ വഴി പ്രചരിക്കുവാനുള്ള സാധ്യത വലുതാണ്. ബ്ലൂവെയിലിനെ കുറിച്ച് ഏറെ ഭീതിയോടെ ചർച്ച ചെയ്ത കേരളം പക്ഷെ ഇത്തരം ഒരു അപകടം വ്യാപകമാകുന്നതിനെ പറ്റി വേണ്ടത്ര ആശങ്ക പുലർത്തുന്നില്ല. കൗമാരക്കാരും മറ്റും ഇത്തരം ഗ്രൂപ്പുകളിൽ ചെന്നു പെടുന്നത് അവരുടെ മാത്രമല്ല കുടുമ്പാം‌ഗങ്ങളുടേയും മറ്റും സ്വകാര്യതക്കും സുരക്ഷക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.പി സിയിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള ചുവടുമാറ്റം കൂടുതൽ സ്വകാര്യത ലംഘനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് ഇത്തരം കാര്യങ്ങളിൽ ആവശ്യമായ അവബോധം നൽകുകയും ആരെങ്കിലും ഇത്തരം കെണികളിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ അതിൽ നിന്നും പുറത്തുകൊണ്ടുവരുവാൻ ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഓൺലൈൻ സെക്സിനു നൂതനമായ ഒട്ടേറെ സങ്കേതങ്ങൾ ഇപ്പോഴുണ്ട്.വീഡിയോ ചാറ്റും,സ്വകാര്യ നിമിഷങ്ങളുടെ പങ്കുവെക്കലുമൊക്കെ അതിന്റെ മാർഗ്ഗങ്ങൾ മാത്രമാണ്.ലൈംഗികത നടപ്പിലാക്കപ്പെടുന്ന രീതികളിൽ അപകടകരമായ മുതലെടുപ്പുകൾ നടക്കുന്നുണ്ട്.പെൺകുട്ടികളാണ് പലപ്പോഴും ഇരയാക്കപ്പെടുന്നത് എന്ന വസ്തുതയ്ക്കും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു.ധാരാളം ആൺകുട്ടികളും ചെറു പ്രായത്തിൽ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴിയോ,അശ്ളീല സൈറ്റുകൾ വഴിയോ,നേരിട്ടോ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെയോ ലൈംഗിക നീക്കങ്ങളെയോ ഈ പറയുന്നതിൽ സൂചിപ്പിക്കുന്നില്ല.എന്നാൽ പരസ്പര സമ്മതം എന്നതിലേക്കുള്ള മാർഗ്ഗങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു.ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അവകാശം അയാൾക്കാണെന്നുള്ളത് ഓർമയിൽ വെച്ച് തന്നെ ആ തീരുമാനങ്ങളിലേ എത്തി ചേരുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.പ്രണയവും കല്യാണ മോഹങ്ങളും പണവും മാത്രമല്ല ഗ്രാമ പശ്ചാത്തലങ്ങളിൽ നിന്നുള്ള  കുട്ടികൾ ഓൺലൈൻ ലൈംഗികതയിലേക്ക് എത്തിച്ചേരുവാനുള്ള പ്രധാന കാരണങ്ങൾ.നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണ് എന്നുള്ളത് നാം മനസ്സിലാക്കുവാൻ ശ്രമിക്കണം.ബൗദ്ധിക സാഹചര്യങ്ങളുടെ നിലവാരം മാത്രം ഉയർന്നാൽ പോരാ ,അവർക്കൊപ്പം ഇരിക്കുവാനുള്ള,അവരെ കേൾക്കുവാനുള്ള സമയം കൂടെ ഉണ്ടാകേണ്ടതുണ്ട്.ആൺ-പെൺ വ്യത്യാസമൊന്നും ആ കാര്യത്തിൽ ഇല്ല.

നാളെ മുതൽ ഫോണുകൾ പിടിച്ചെടുക്കുക എന്നതല്ല പോം വഴി എന്ന് മനസിലാക്കുക.വഴക്കുകൾ പറഞ്ഞത് കൊണ്ട് മനസ്സിലെ ചിന്തകളും കുട്ടികളുടെ മാറാൻ പോകുന്നില്ല.നല്ല കൗൺസലിംഗ് നൽകുക.അവർക്കൊപ്പം ഇരിക്കുക.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.