- ജയിലുകൾ , സംരക്ഷണാലയങ്ങൾ , പുനരധിവാസകേന്ദ്രങ്ങൾ , ചികിത്സാ ലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാ ക്കുകയും ചെയ്യുക . ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരി രക്ഷാസംവിധാനങ്ങളുടെ നിർവ്വഹണവും ഫലപ്രാപ്തിയും വിലയിരു ത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക . മ മനുഷ്യാവകാശ ധ്വംസനങ്ങൾ , അതിക്രമങ്ങൾ , ഭീകരപ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണം നടത്തി പരിഹാരങ്ങൾ നിർദ്ദേശി ക്കുക . 0 0 മനുഷ്യാവകാശം സംബന്ധിച്ച അന്തർദേശീയ കരാറുകൾ , പ്രഖ്യാ പനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രായോഗിക നടപടികൾ നിർ ദ്ദേശിക്കുക . മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണപാഠങ്ങൾ പ്രാത്സാഹിപ്പിക്കു കയും ഏറ്റെടുക്കുകയും ചെയ്യുക . ലത്ത് കമ്മീഷന്റെ നടപടിക്രമങ്ങൾക്ക് 1908 ലെ സിവിൽ നടപടി നിയമം അനു ശാസിക്കുന്നതും ഒരു സിവിൽ കോടതിക്കുള്ളതുമായ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും , കക്ഷികളെയും സാക്ഷികളെയും വിളിച്ചുവരുത്തുക , പതി തചൊല്ലി മൊഴിയെടുക്കുക , രേഖകൾ ആവശ്യപ്പെടുകയും പരിശോധിക്കു കയും ചെയ്യുക , നേരിട്ടോ പ്രതിനിധികൾ മുഖേനയോ തെളിവെടുക്കുക . ഇതരകോടതികളിൽനിന്നോ ഓഫീസുകളിൽനിന്നോ പൊതുരേഖകൾ ആവശ്യ പ്പെടുക എന്നിവ കമ്മീഷന്റെ അധികാരപരിധിയിൽ വരുന്നതാണ് .
സംസ്ഥാന കമ്മീഷൻ
ഹൈക്കോടതിയിൽ ചീഫ്ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ . കേരളത്തിലെ കമ്മീഷന് നിലവിൽ ചെയർമാനെക്കൂടാതെ രണ്ട് അംഗങ്ങൾകൂടെയുണ്ട് . അതു നാലു വരെയാകാം . ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അതേ അധികാരങ്ങൾ തന്നെയാണ് സംസ്ഥാന കമ്മീഷനുകൾക്കും ഉള്ളത് . മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ അവയെ സംബന്ധിച്ചപരാതികൾക്ക് ഇരയായ വ്യക്തിക്കോ അയാൾക്കുവേണ്ടി മറ്റാർക്കെങ്കി| ലുമോ പരാതി സൗജന്യമായി നൽകാം . പരാതിക്ക് പ്രത്യക രൂപം നിഷ്കർ - ഷിക്കുന്നില്ല . പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശം ലംഘി ക്കപ്പെട്ടതായി കമ്മീഷന് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നതിനായി കമ്മീഷന് ഭരണകൂടത്തോട് ശുപാർശചെയ്യാം . വിദ്യാഭ്യാസസ്ഥാപനങ്ങൾ , ആശുപ്രതികൾ , ജോലിസ്ഥലങ്ങൾ തുടങ്ങി . യവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ പരിശോധിച്ച് അന്വേ ഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട് . മനുഷ്യാവകാശലംഘനക്കേസുകൾ പരിശോധിക്കാൻ പ്രത്യേക ജില്ലാ തല കോടതികൾ നിയുക്തമാക്കാൻ സംസ്ഥാന സർക്കാരിന് ഈ നിയമം അധികാരം നൽകുന്നു .