കാട്ടിലൂടെ സഞ്ചരിക്കാൻ ഇഷ്ട്ടമുള്ളവരുടെ പ്രിയ ലൊക്കേഷൻ ആണ് മാമലക്കണ്ടം. കിലോമീറ്ററുകളോളം ചുറ്റും മറ്റു മനുഷ്യർ ഇല്ലാത്ത കാട്ടിലൂടെ ഉള്ള യാത്ര പലർക്കും പ്രിയങ്കരമാണ്. അങ്ങനെ ഉള്ളവർക്ക് വേണ്ടി മാമലക്കണ്ടം തുറന്നിട്ടിരിക്കുന്നു. എറണാകുളം ജില്ലയിൽ ഇടുക്കിയുമായി അതിർത്തി പങ്കിടുന്ന കുട്ടൻപുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം എന്ന കിടിലൻ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ലാലേട്ടന്റെ "പുലിമുരുകൻ" എന്ന ചിത്രത്തിലെ ഏറിയ പങ്കുo ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഏവരുടേയും മനം കവരുന്ന കാടും, വെള്ളച്ചാട്ടവും, എല്ലാം മാമലക്കണ്ടത്തിന്‍റെയും, പൂയംകൂട്ടിയുടെയും ചെറിയൊരു ഭാഗം മാത്രമാണ്. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി, കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമാണ്.
.
കൊടും കാടിന് നടുവിൽ ഒരു ഗ്രാമം. അതാണ് മാമലക്കണ്ടം. അതുകൊണ്ട് തന്നെ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് ഇവിടം. പോകുന്ന വഴിയിൽ ആദിവാസികളുടെ ഊരുകളും, ഒരു ചെറിയ കവലയും, പിന്നെ ഒരു മനോഹരമായ ഹൈസ്‌കൂളും കാണാം. ഒരുപക്ഷെ, ഒരു സ്‌കൂളിന് ഇത്രയും ഭംഗിയുണ്ട് എന്ന് അത്ഭുദ്ധപ്പെടുത്തിയേക്കാവുന്ന ഒരു മനോഹരമായ കുന്നിൻ ചെരുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാമലക്കണ്ടം യാത്രയിൽ കണ്ടിരിക്കേണ്ട മറ്റു സ്ഥലങ്ങളായ മുനിയറ, കോയിനിപ്പറ ഹിൽസ്, കല്ലടി വെള്ളച്ചാട്ടം, ഞണ്ടുകുളം ഹിൽസ്, ആവാറുകുട്ടി ( ഈറ്റ ഗ്രാമം) എല്ലാ ഒന്നിനൊന്നു മികച്ചതാണ്. എറണാകുളത്ത് നിന്നും ഏകദേശം 80 km ദൂരമുണ്ട് മാമലക്കണ്ടത്തേക്ക്.
മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ, ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല. ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാർഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത്. അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്.
.
പ്ലാസ്റ്റിക്, ബോട്ടിലുകൾ, മറ്റ് ഗാർബേജ് എന്നിവ വലിച്ചെറിയരുത്. പ്രകൃതി ശുദ്ധവുമായി നിലനിർത്താൻ ശ്രമിക്കുക!
കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-ഉരുളന്തണ്ണി
മാമലക്കണ്ടം-പഴംപള്ളിച്ചാൽ-ഇരുമ്പുപാലം-അടിമാലി-മൂന്നാർ.