പൂവാർ ദ്വീപ് യാത്ര . തിരുവനന്തപുരത്തിന്റെ തെക്കേ മുനമ്പ്.|Poovar Island TRIVANDRUM Travel

poovar island
Poovar Island

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പൊഴിയൂരിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് പൂവാർ  (poovar). അനേകം സഞ്ചാരികളെ ആകർഷിക്കുന്ന ഇടം. ദ്വീപിന്റെ മനോഹാരിതകൾ ആസ്വദിക്കാൻ ആലപ്പുഴയിൽ പോകേണ്ടിയിരുന്ന തലസ്ഥാന ജില്ലക്കാർക്ക് പൂവാർ കാഴ്ചയുടെ വസന്തം തീർക്കുന്നു.

ഏറ്റവും ശാന്തമായ കായലുകളാൽ ചുറ്റപ്പെട്ട, അറബിക്കടലിലേക്കും ഒരു സ്വപ്ന സ്വർണ്ണ മണൽ കടൽത്തീരത്തിലേക്കും തുറക്കുന്ന പൂവർ ദ്വീപ് ശരിക്കും പറുദീസയിലേക്കുള്ള ഒരു ജാലകമാണ്. 

poovar island
Poovar Island


 തിരുവനന്തപുരത്തുനിന്നു 30 കിലോമീറ്റർ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ നെയ്യാറ്റിൻകരയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്ക്. 

poovar island
Poovar Island


കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരിയാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാര്യം. നെയ്യാർ നദി അറബിക്കടലിൽ ചേരുന്നത് ഇവിടെ വെച്ചാണ്. വേലിയേറ്റ സമയത്ത് ഇവിടെയുള്ള അഴിമുഖം കൂടുതൽ സജീവമാകും. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും ഫ്‌ളോട്ടിങ് റിസോർട്ടുകളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു
.
poovar island
Poovar Island
നിരന്നു കിടക്കുന്ന ഫ്‌ളോട്ടിങ് റിസോർട്ടുകൾ കാണേണ്ട കാഴ്ച തന്നെയാണ് .  

poovar island
Poovar Island


ഇവിടെ ഒട്ടക സവാരിയും ഒരുക്കിയിട്ടുണ്ട് .ബീച്ചിലെ ഗോൾഡൻ സാൻഡ് ആണ് ഇവിടുത്തേക്കുള്ള മറ്റൊരു ആകർഷണം .
കീശയിലെ കാശു പിന്നെയും ബാക്കി...
Previous Post Next Post