ക്രെഡിറ്റ്‌ സ്കോർ എങ്ങനെ വർധിപ്പിക്കാം? How to improve credit / cibil score

വായ്പയെ ആശ്രയിക്കേണ്ടി വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും..അല്ലേ ? ഭവന വായ്പ, വാഹന വായ്പ, വിദ്യഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ പോകുന്നു അവയുടെ നിര. നിങ്ങള്‍ എടുക്കുന്ന ഈ വായ്പകളൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കുന്നുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്ന നിരക്കിലാണെന്ന് കരുതുക. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ട ഒരു അത്യാവശ്യ സാഹചര്യവും ഉണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ ? ഇവയെ പറ്റി കൃത്യായി അറിയണമെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്നും ഇത് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും മനസിലാക്കണം. 

വായ്പക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി വിലയിരുത്താനുള്ള ഒരു അളവു കോലാണ് ക്രെഡിറ്റ് സ്‌കോര്‍ എന്നത്. 4 ബ്യൂറോകള്‍ ആണ് ഇന്ത്യയില്‍ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തുന്നത്. അതില്‍ ഒന്നാണ് സിബില്‍ അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യാ ലിമിറ്റഡ് . ഈ സ്ഥാപനമാണ് സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നത്. സിബില്‍ നല്‍കുന്ന സ്‌കോര്‍ ആയതിനാല്‍ ഇതിനെ സിബില്‍ സ്‌കോര്‍ എന്ന് വിളിക്കുന്നുവെന്ന് മാത്രം. സിബില്‍ സ്‌കോറിലേക്കാണ് ഈ എപ്പിസോഡ് ഫോക്കസ് ചെയ്യുന്നത്. സിബില്‍ സ്‌കോര്‍ 750 ന് മുകളിലായിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. സിബില്‍ സ്‌കോറിന്റെ റേഞ്ച് എന്നത് 300നും 900നും ഇടയിലാണ്.

നിങ്ങള്‍ കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഒരു വ്യക്തി ആണെങ്കിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കും. ഓണ്‍ലൈനായോ ഓഫ് ലൈനായോ നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ വായ്പയുടെ പലിശ നിരക്ക് അല്‍പം കൂടുതലായിരിക്കും എന്നു മാത്രം. നിങ്ങള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറാണ് ഉള്ളതെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കും. എന്നാല്‍ വളരെ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ പലിശ നിരക്ക് കൂടുതലായിരിക്കും. ഭാവിയില്‍ ഒരു വായ്പ എടുക്കാന്‍ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വായ്പ സ്വന്തമാക്കാന്‍ അതു നിങ്ങളെ സഹായിക്കും.

ഒരു മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തുന്നതാണ് പലരുടെയും ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുപോകാന്‍ കാരണം. കൃത്യസമയത്തു തന്നെ ഭവന വായ്പയുടെയും വാഹന വായ്പയുടെയും ഇഎംഐകള്‍ തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കും. ചിലപ്പോള്‍ ഏതെങ്കിലും വിവരങ്ങള്‍ വിട്ടുപോയിട്ടുണ്ടാകാം. ഇതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതുകൊണ്ട് സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്നതാണെങ്കില്‍, ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും വരുമാനവുമുള്ള സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ജാമ്യക്കാരനായി നിര്‍ത്തിക്കൊണ്ടും വായ്പ എടുക്കാം.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സിബിലിന്റെ വെബ്‌സൈറ്റ് വഴി നിങ്ങളുടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ സാധിക്കും. മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെങ്കിലും സിബില്‍ സൈറ്റ് വഴി നോക്കുന്നതാണ് ആധികാരികത ഉറപ്പാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിബല്‍ പ്രധാനമായും മൂന്ന് സബസ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് നല്‍കുന്നത്. ഒരു മാസത്തെ ബേസിക്ക് പ്ലാന്‍, ആറ് മാസത്തെ സ്റ്റാന്‍ഡാര്‍ഡ് പ്ലാന്‍, 12 മാസത്തെ പ്രീമിയം പ്ലാന്‍. നിലവില്‍ യഥാക്രമം 550 രൂപ, 800 രൂപ, 1200 രൂപ എന്നിങ്ങനെയാണ് ഇവയുടെ നിരക്കുകള്‍.

സകോര്‍ ഡാഷ് ബോര്‍ഡിലേക്ക് അണ്‍ലിമിറ്റഡ് ആക്‌സസ്, സ്‌കോര്‍ സിമുലേറ്റര്‍ ഓപ്ഷന്‍, പേഴ്‌സണലൈസ്ഡ് ലോണ്‍ സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രെഡറ്റ് മോണിട്ടറിംഗ് അലേര്‍ട്ട് സ്റ്റാന്‍ഡാര്‍ഡ്, പ്രീമിയം പ്ലാനുകളില്‍ മാത്രമാകും ലഭ്യമാകുക.

സിബില്‍ റിപ്പോര്‍ട്ടില്‍ സിബില്‍ സ്‌കോര്‍ ആന്‍ഡ് ക്രെഡിറ്റ് സമ്മറി, നമ്മുടെ തൊഴില്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ട എംപ്ലോയ്‌മെന്റ് സെക്ഷന്‍, വ്യക്തിഗത വിവരങ്ങള്‍, പിന്നെ അക്കൗണ്ട് വിവരങ്ങളും ഉണ്ടായിരിക്കും. ഇതില്‍ പേയ്‌മെന്റ് ഹിസ്റ്ററി ഉള്‍പ്പടെയുള്ളവ വിശദമായി നല്‍കിയിരിക്കം.

സിബിലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, തിരിച്ചറില്‍ രേഖ സമര്‍പ്പിക്കുക. തിരഞ്ഞെടുക്കുന്ന പ്ലാനിന്റെ പണം അടച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച പ്രധാന സംശയങ്ങളും അവയുടെ ഉത്തരങ്ങളും സൈറ്റിലുണ്ട്. സിബില്‍ അക്കൗണ്ട് സൃഷ്ടിക്കുവാനുള്ള ആപ്ലിക്കേഷന്‍ പേജില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി നല്‍കുക. തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുന്നതാണ് ഉത്തമം. ഇത് പൂരിപ്പിച്ച ശേഷം ഐഡന്റിറ്റി കണ്‍ഫേം ചെയ്ത് പേയ്‌മെന്റ് നടത്താം.

ശേഷം ഓപ്പണ്‍ ആകുന്ന ഡാഷ് ബോര്‍ഡില്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ ഉള്‍പ്പടെ രേഖപ്പെടുത്തിയിരിക്കും. ശേഷം പേഴ്‌സണലൈസ്ഡ് ലോണ്‍ ഓഫറുകള്‍, സ്‌കോര്‍ തത്സമം അറിയാനുള്ള റിഫ്രഷ് സെന്റര്‍, ക്രെഡിറ്റ് സമ്മറി എന്നിവ നല്‍കിയിരിക്കും. സ്‌കോര്‍ ഹിസ്റ്ററി മനസിലാക്കാനുള്ള ഒരു ഗ്രാഫും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡാഷ്‌ബോര്‍ഡിലെ പ്രധാന ഓപ്ഷനാണ് സ്‌കോര്‍ സിമുലേറ്റര്‍. ഭാവിയില്‍ എടുക്കുന്ന തീരുമാനം സിബില്‍ സ്‌കോറില്‍ എങ്ങനെ പ്രതിഫലിക്കും എന്ന് സിമുലേറ്റര്‍ വഴി അറിയാം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു വായ്പ കൂടി എടുക്കുന്നു, അല്ലെങ്കില്‍ നിലവിലുള്ള പേയ്‌മെന്റ് ഉടന്‍ അടയ്ക്കാന്‍ സാധിക്കില്ല ഇക്കാര്യങ്ങളൊക്കെ എങ്ങനെ സ്‌കോറിനെ ബാധിക്കും എന്ന് സിമുലേറ്റര്‍ കാട്ടിത്തരും.

അലര്‍ട്ട് ഓപ്ഷനിലൂടെ നിക്കഴുടെ അക്കൗണ്ടില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ അറിയാന്‍ സാധിക്കും. ക്രെഡിറ്റ് എജ്യുക്കേഷന്‍ എന്നതും പ്രധാന ഓപ്ഷനാണ്. ഇതില്‍ സിബില്‍ സ്‌കോറുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി നല്‍കിയിരിക്കും.

ക്രെഡിറ്റ് റിപ്പോര്‍ട്ട് എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, നിലവിലുള്ള വായ്പ തുടങ്ങിയവയെല്ലാം വിശദമായി രേഖപ്പെടുത്തിയിരിക്കും. ഇത്രയുമാണ് സിബില്‍ സ്‌കോറിനെ പറ്റി പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. പേടിഎം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി സകോര്‍ സൗജന്യമായി അറിയാന്‍ സാധിക്കുമെങ്കിലും ഇവയ്ക്ക് ഏറെ പരിമിതകളുണ്ട്. മാത്രമല്ല അപ്‌ഡേറ്റഡായ വിവരങ്ങള്‍ തന്നെ ലഭിക്കണമില്ലെന്നും ഓര്‍ക്കുക. 

Previous Post Next Post