ഉറുമ്പിക്കര/വെംബ്ലി വെള്ളച്ചാട്ട യാത്ര.|urumbikkara /wembly waterfall Idukki



urumbikkara
urumbikkara /wembly
  വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി. മഴ ഒന്ന് തുടങ്ങി കിട്ടാൻ നോക്കിയിരിപ്പാണ് ഇടുക്കിയിലെ ഉറവകളെല്ലാം. ഉറുമ്പിക്കര വെള്ളച്ചാട്ടം. കണ്ണിനും മനസ്സിനും കുളിർമയേകുന്ന ഒരു വെള്ളച്ചാട്ടം. 

urumbikkara
urumbikkara /wembly


ഫഹദ് ഫാസിൽ നായകനായ കാർബൺ സിനിമയുടെ ഷൂട്ടിങ് ഇവിടെ വച്ചായിരുന്നു
. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പച്ചപ്പും, ചെങ്കുത്തായ മലനിരകളും.. മലമുകളിൽ നിന്നും അമൃതമായി ഒഴുകിയിറങ്ങുന്ന ജലവും. ട്രെക്കിങ്ങിനു പറ്റിയ സ്ഥലം കൂടെയാണ്.

urumbikkara
urumbikkara /wembly


 ജനവാസം പൊതുവെ കുറവായ ഉറുമ്പിക്കരയുടെ മലനിരകളിൽ നട്ടുച്ച നേരത്തും കോടമഞ്ഞു ആലിംഗനം ചെയ്തു നിൽപ്പുണ്ടാകും. നേരെ ശിരസ്സിലേക്കും ദേഹത്തേക്കും വെള്ളച്ചാട്ടത്തിൽ നിന്നും ജലം  നേരിട്ട് വീഴുന്നത് നല്ലൊരു അനുഭവം തന്നെയാണ്. 
ഉറുമ്പി മലനിരകൾ വ്യൂ പോയിന്റ് കൾ കൊണ്ടും സമൃദ്ധമാണ്. ധാരാളം ഫോട്ടോഗ്രാഫർമാർ ഇങ്ങോട്ടേക്കു എത്തിച്ചേരാറുണ്ട്. 

urumbikkara
urumbikkara /wembly



പ്രശസ്തമായ ഈ വെള്ളച്ചാട്ടം വെംബ്ലി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. 
സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ മലമുകളിൽ ടെന്റടിച്ചു താങ്ങാനും ട്രെക്കിങ്ങിനും അവസരമൊരുക്കുന്നുണ്ട്. 
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

Previous Post Next Post