രാമശ്ശേരി (RAMASSERY).
ഒരു കിടിലൻ പലഹാരം കഴിക്കാനായി യാത്ര ചെയ്യാൻ തയ്യാറാണോ..എന്നാൽ പോന്നോളൂ രാമശ്ശേരിയിലേക്ക്. ..
പാലക്കാട് നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു ഗ്രാമമുണ്ട് അതാണ് രാമശ്ശേരി.
പലഹാരം എന്താണെന്നോ.. ഇഡ്ഢലി!..
അയ്യേ.. ഇഡ്ഡലിയോ.. അത് കഴിക്കാൻ അത്രേം ദൂരം പോകേണ്ട ആവശ്യമുണ്ടോ എന്നാണോ വിചാരിക്കുന്നേ..
എന്നാലേ.. ഇവൻ വീട്ടിലും ഹോട്ടലുകളിലും ഒക്കെ കിട്ടുന്ന സാദാ ഇഡ്ഢലി അല്ല.
ഇവൻ ആള് വേറെ ലെവലാ..
![]() | |
|
സാധാരണ കാണുന്ന ഇഡ്ഡലിയെക്കാൾ വലിപ്പവും (ഏതാണ്ട് ഒരു ദോശയുടെ വലിപ്പം )അത്പോലെ പരന്നതുമായ ആകൃതിയാണ് ഇവന്.
വളരെ മൃദുവായ ഇവനെ നുള്ളി ഒരു പീസ് വായിലിട്ടാൽ പിന്നെ മറ്റൊന്നും കാണൂലാ..ഇവന്റെ രുചിയിൽ മതിമറന്ന് ഇരുന്നുപോവും.. അത്രക്ക് രുചിയുള്ള ഇവനാണ് രാമശ്ശേരി ഇഡ്ഢലി.
![]() | |
|
ലോകത്തെങ്ങും ഇവന്റേം അത്ര രുചിയുള്ള മറ്റൊരു ഇഡ്ഡലിയില്ല എന്നാണ് കഴിച്ചവരുടെ അഭിപ്രായം.ഇതിന്റെ രുചിക്കൂട്ട് വളരെയധികം പ്രത്യേകതകൾ ഉള്ളതാണ്. അത്കൊണ്ട് തന്നെ ഈ രുചിക്കൂട്ട് രാമശ്ശേരിയിലെ കുടുംബം അടുത്തടുത്ത തലമുറകളിലേക്ക് മാത്രം പകർന്നുകൊടുത്ത്, വേറെയാരും അറിയാതെ രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയാണ്..
![]() | |
|
ഭക്ഷണപ്രേമികളുടെ പ്രിയ്യപ്പെട്ട സ്ഥലമാണിത്. കൂടാതെ പുറമെ നിന്നും ധാരാളം ആളുകൾ ഇവനെ കഴിക്കാനായി ഇവിടെ എത്തുന്നുണ്ട്. അതുമാത്രമോ പല പ്രസിദ്ധ ലേഖനങ്ങളിലും മറ്റും രാമശ്ശേരിയുടെയും രാമശ്ശേരി ഇഡ്ഡലിയുടെയും പേര് ഇടം നേടിയിട്ടുണ്ട്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...