സാധാരണപ്പെട്ട കുടുംബത്തിന് താങ്ങാനാവുന്ന കാർ എന്ന സ്വപ്നം നാനോയിലൂടെ സാധ്യമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്.
![]() |
Pixel |
പക്ഷെ വിചാരിച്ചപോലൊരു തരംഗം സൃഷ്ടിക്കാൻ നാനോയ്ക്ക് സാധിച്ചില്ല. അനവധി പരിഷ്‌കാരങ്ങൾ ടാറ്റ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവസാനം ആ കുഞ്ഞൻ അദ്‌ഭുതത്തിന് തിരശീല വീഴുകയാണുണ്ടായത്.
![]() |
Tata Pixel |
എന്നാൽ ഒട്ടും തളരാതെ, ഉയിർത്തെഴുന്നേറ്റ് സാധാരണക്കാർക്ക് താങ്ങാവുന്ന, ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിൽ പുതിയൊരു കാറുമായി രണ്ടാം വരവിന് ഒരുങ്ങുകയാണ് ടാറ്റാ, സവിശേഷതകൾ അനവധി നിറഞ്ഞ പിക്സൽ എന്ന അത്യുഗ്രൻ മോഡലുമായി.
![]() |
Tata Pixel |
യൂറോപ്പ എന്ന വ്യത്യസ്‌ത രൂപത്തിലാണ് ടാറ്റ നാനോ യൂറോപ്പിൽ ഇറങ്ങിയത്. അതിന്റെ ഒരു പരിഷ്‌കൃത രൂപമാണ് പിക്സൽ എന്നുവേണേൽ പറയാം.
അതിനാൽ തന്നെ ടാറ്റ പിക്‌സൽ പുതിയൊരു കാറല്ല. 2012ൽ തന്നെ കൺസെപ്റ്റ് രൂപത്തിൽ ലോകത്തുടനീളമുള്ള ഓട്ടോ എക്സ്പോകളിൽ ഇവൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
![]() |
Tata Pixel |
കണ്ടാൽ ഓമനത്തം തോന്നുന്ന രൂപഭംഗിയാണ് പിക്സലിന്റെത്. ആരെയും ഒരുവട്ടം കൂടി നോക്കാൻ പ്രേരിപ്പിക്കുന്ന ഇത്തിരിക്കുഞ്ഞൻ.
എവിടെയൊക്കെയോ നാനോയെ ഓർമ്മിപ്പിക്കും, എന്നാലും തികഞ്ഞ ആധുനികൻ.
നാല് സീറ്റർ കാറായ പിക്സലിന് രണ്ട് ഡോറുകളാണുള്ളത്. മുകളിലേക്ക് തുറക്കുന്ന ബട്ടർഫ്ലൈ വാതിലുകളാണ് അവ. മൊത്തത്തിൽ ഒരു ചില്ലുകൂടാരം. ഭംഗിയേറിയ റിയർവ്യൂ മിററുകളും, മനോഹരമായ ഹെഡ്, ടൈൽലാമ്പുകളും.
![]() |
Tata Pixel |
65bhp പവർ ഉത്പാദിപ്പിക്കുന്ന ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനിൽ പിക്സൽ എത്തുമെന്നാണ് സൂചനകൾ.
3000rpm ൽ 48Nm ടോർക്ക് നൽകുന്ന വാഹനത്തിന് 4 സ്പീഡ് ട്രാൻസ്മിഷൻ ആവും. പരമാവധി വേഗത 105 കിലോമീറ്റർ.
![]() |
Tata Pixel |
വിസ്മയിപ്പിക്കുന്ന ലുക്കും അതിനോളം തന്നെ ഫീച്ചറുകളുമുള്ള ടാറ്റ പിക്സലിന്റെ ഔദ്യോഗിക ലോഞ്ചിനെക്കുറിച്ച് ടാറ്റ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.
രണ്ടര ലക്ഷം രൂപ മുതലാണ് വിലയെന്നും, ഇലക്ട്രിക് കാർ ആയിട്ടും ഇറക്കിയെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
വിപണിയിലെത്തിയാൽ പിക്സൽ ഒരു തരംഗമാവുമെന്നതിന് സംശയമില്ല. ടാറ്റയുടെ കരുനീക്കം എന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
SyamMohan
@teamkeesa
ചിത്രങ്ങൾക്ക് കടപ്പാട് ;flicker