|
മാമ്പഴ നിറമുള്ള..അതായത് മഞ്ഞയും ഓറഞ്ചും കൂടി ചേർന്ന നിറമുള്ള സൂര്യൻ സാഗരത്തിലേക്ക് അലിഞ്ഞു ചേരുന്നു.. അതേ വേളയിൽ സൂര്യന്റെ നിറം അലിഞ്ഞു ചേർന്ന സാഗരത്തിലൂടെ മത്സ്യബന്ധനത്തിന് പോവുന്ന മീൻപിടിത്തക്കാർ...സന്ധ്യക്ക് കൂടണയാനായ് ഇവർക്കെല്ലാം മീതെ പറക്കുന്ന കിളികൾ....
ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരോട് വരെ പ്രകൃതി സൗന്ദര്യത്തെ ദൃശ്യവൽക്കരിക്കാൻ പറഞ്ഞാൽ മനസ്സിൽ ആദ്യം ഓടി എത്തുന്ന രംഗം ഇതായിരിക്കും..
|
സന്ധ്യ മയങ്ങുമ്പോൾ ഇതേ കാഴ്ച്ച ശാന്തമായി ഇരുന്നു കാണാൻ ആഗ്രഹിക്കുന്നവർ പോവേണ്ടുന്ന സ്ഥലം.... ചാവക്കാട് ബീച്ച്....
കേരളത്തിൽ ഒട്ടനവധി ബീച്ചുകൾ ഉണ്ടെങ്കിലും അവയിൽ നിന്നും ചാവക്കാട് ബീച്ചിനെ വേർതിരിച്ചു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്...
തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ആധുനികവൽക്കരണം കൊണ്ട് ഒട്ടും തന്നെ മലിനമാകാതെ ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ ഏറ്റവും സുന്ദരമായ ബീച്ചായി നിലകൊള്ളുന്നു..
|
ഇവിടുത്തെ അഴിമുഖമാണ് പ്രധാന ആകർഷണം.. കടലും നദിയും കൂടിച്ചേരുന്ന അഴിമുഖത്തോട് കൂടിയ ഏതാനും ചില ബീച്ചുകളിൽ ഒന്നാണിത്..
സൂര്യന്റെ ചുംബനമേറ്റ് തിളങ്ങുന്ന സ്വർണ്ണ നിറത്തിലുള്ള മണ്ണിലൂടെയുള്ള നടത്തം, മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം തരുന്ന ഒന്നാണ്..പ്രശസ്തനാണെങ്കിലും കേരളത്തിലെ മറ്റുള്ള ബീച്ചുകളെ പോലെ ഒരുപാട് ജനങ്ങളാൽ തിങ്ങി നിറഞ്ഞതല്ലാത്തതു കൊണ്ട് ശാന്തമായ ഒരു അന്തരീക്ഷം പ്രധാനം ചെയ്യുന്ന ഒരിടമാണിത്..
|
നടത്തം കൂടാതെ,, കടലിൽ നീന്തൽ, കടലിൽ കുളിക്കൽ, സൺ ബാത്ത്, വോളീബോൾ തുടങ്ങിയ കളികൾ കളിക്കാൻ, എല്ലാത്തിനും സൗകര്യമുണ്ടിവിടെ..
മൽസ്യബന്ധനം കഴിഞ്ഞെത്തിയ മീൻപിടിത്തക്കാർ വിവിധ തരത്തിലുള്ള മത്സ്യങ്ങളെ കടൽ തീരത്ത് സന്ദർശ്ശകർക്കായി പ്രദർശനം നടത്തുന്ന ഒരു പതിവുണ്ട്..
മൽസ്യബന്ധനത്തിൽ താല്പര്യമുള്ളവർക്ക് മൽസ്യബന്ധന തൊഴിലാളികളുടെ കൂടെ ചെന്ന് അറബി കടലിൽ മീൻ പിടിക്കുന്നത്തിന്റെ മായാജാലത്തെ അനുഭവിക്കാനും കഴിയും..
|
ചാവക്കാട് ബീച്ച്.. ദേശാടന കിളികളുടെ പ്രിയ്യപ്പെട്ട സ്ഥലമാണ്.. എല്ലാക്കാലത്തും ഇവിടെ പല തരത്തിലുള്ള ദേശാടനക്കിളികളെ കാണാൻ സാധിക്കും.. ദേശാടനക്കിളികളെ കൂടാതെ പല തരത്തിലും, നിറത്തിലും, ആകൃതിയിലുമുള്ള ഒട്ടനവധി കിളികളുടെയും ആവാസ കേന്ദ്രമാണിത്.. അതുകൊണ്ട് തന്നെ പക്ഷിനിരീക്ഷകർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്....
ബീച്ചിന് ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന തെങ്ങിൻതോപ്പുകളും, ഈന്തപ്പനകളും ബീച്ചിന്റെ സൗന്ദര്യത്തിനെ അത്യുന്നതിയിൽ എത്തിക്കുന്നു..
|
ആയുർവേദത്തിന് പേരുകേട്ട ഇടമായതിനാൽ ഇവിടെ ആയുവേദ ഉഴിച്ചിൽ അനുഭവിക്കാനുള്ള അവസരവുമുണ്ട്...
കൂടാതെ,, കേരളത്തിന്റെ തനതായ രുചി വിളമ്പുന്ന വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥങ്ങൾ അന്തർദേശീയ ടൂറിസ്റ്റുകളെ അടക്കം ഒട്ടനവധി ആളുകളെ ആകർഷിക്കുന്നു..പ്രധാനമായും വെളിച്ചെണ്ണയിൽ തീർത്ത സമുദ്രവിഭവങ്ങലാണ് സഞ്ചാരികളുടെ ഏറ്റവും പ്രിയ്യപ്പെട്ടത്..
കാൻഡിൽ ലൈറ്റ് ഡിന്നർ (candle light dinner ) ആസ്വദിക്കാനുള്ള അവസരവുമുണ്ടിവിടെ....
ഗുരുവായൂരിൽ നിന്നും 5 കിലോമീറ്റർ മാത്രം ദൂരമുള്ള ചാവക്കാട് ബീച്ച് വർഷംതോറും ആയിരക്കണക്കിന് ദേശീയ അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കുന്നു..
എന്നാലേ..ന്തൂട്ടാ ക്ടാവേ...പോന്നോളോ തൃശ്ശൂരിലേക്ക്..
തൃശൂർ ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....