മികച്ച ഓഫറുമായി ഹാർലി സ്ട്രീറ്റ് 750 |Harley davidson street 750

harley street 750


ലോകമെങ്ങുമുള്ള റൈഡർമാരുടെ വികാരമാണ് ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ, നമ്മളിൽ ചിലർക്ക് ബുള്ളെറ്റ് എന്നപോലെ. ഇത്രേം ചരിത്രം അവകാശപ്പെടാനാവുന്ന ഇരുചക്രവാഹനനിർമാതാക്കൾ വളരെ കുറവാണ്. 

ഇന്ത്യയിൽ ശക്തമായി ചുവടുറപ്പിക്കുന്ന ആദ്യ പ്രീമിയം മോട്ടോർസൈക്കിൾ കമ്പനിയും വേറൊന്നല്ല.  പോരാത്തതിന് ഇവിടെ അവർ വിജയകരമായ പത്ത് വർഷങ്ങൾ പൂർത്തിയാക്കുകയുമാണ്.

 Harley davidson street 750


കൂടുതൽ കോർ മാർക്കറ്റിലേക്ക് ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ എൻട്രി ലെവൽ വാഹനമായ സ്ട്രീറ്റ് 750 എന്ന മോഡലിന്റെ വില വെട്ടിക്കുറയ്ക്കുകയാണ് ഹാർലി ഇപ്പോൾ ചെയ്തിരിക്കുന്നത്. 

കമ്പനിയുടെ മൊത്തം ലൈനപ്പിലെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് സ്ട്രീറ്റ് 750 എന്ന ക്രൂയ്സർ. 5.34ലക്ഷം രൂപ വിലയുണ്ടായിരുന്ന പ്രസ്തുത മോഡലിന് ഏകദേശം 65000 രൂപയോളം വില കുറച്ചിട്ടുണ്ട്. വിവിഡ് ബ്ലാക്ക് കളർ ഓപ്ഷനിലുള്ള സ്ട്രീറ്റ് 750ക്ക് ഇപ്പോൾ 4.69 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം പ്രൈസ്. 

 Harley davidson street 750


ലിക്വിഡ് കൂൾഡ് ആയ 749cc റവല്യൂഷൻ XV ട്വിൻ എഞ്ചിനാണ്‌ സ്ട്രീറ്റ് 750യുടെ ശക്തിയുടെ സോഴ്സ്. 3750 ആർപിഎമ്മിൽ 60 എൻഎം ടോർക് ഉത്പാദിപ്പിക്കുന്നു. 

മികച്ച ടോർക്ക് ഡെലിവറിയാണ് വാഹനത്തിന്റേത്. ഈ എൻജിൻ ഭാരത് സ്റ്റേജ് 6 മലിനീകരണനിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നു. 
Harley davidson street 750


  • മുൻവശത്ത് 17 ഇഞ്ചിന്റെയും പിറകിൽ 15ഇഞ്ചിന്റെയും അലോയ് വീലുകളാണ് വാഹനത്തെ മുന്നോട്ട് ചലിപ്പിക്കുന്നത്. ട്യൂബ് ലെസ്സ് ടയറുകളാണ് സ്ട്രീറ്റ് 750ക്ക്. 
  • ഗ്യാസ് ചാർജഡ് ഡ്യുവൽ ഷോക്ക് അബ്സോർബറുകളാണ് പിൻവശത്തെങ്കിൽ ഉമ്മറത്ത് ടെലിസ്കോപിക് ഫോർക്ക് ആണ്. ഇരുവശത്തും ഉള്ള ഡിസ്ക് ബ്രേക്കുകൾ ഡ്യുവൽ ചാനെൽ ABS ന്റെ സുരക്ഷാ അകമ്പടിയോടെയാണ്.
  •  13.1 ലിറ്ററിന്റെ ഇന്ധനടാങ്കാണ് 233കിലോഗ്രാം ഭാരമുള്ള ബൈക്കിന്. 

ബേസ് ഓപ്ഷനിൽ നിന്നും 12,000 രൂപ അധികം നൽകിയാൽ പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക് ഡീലക്‌സ്, ബരാക്കുഡ സിൽവർ മുതലായ നിറങ്ങളിലും സ്ട്രീറ്റ് 750 ലഭ്യമാണ്.
Harley davidson street 750

 സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 ബൈക്കുകൾ ഇന്ത്യൻ സായുധസേനാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്ന് ഹാർലി-ഡേവിഡ്‌സൺ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇവർക്കും മുൻസൈനികർക്കും രാജ്യത്തുടനീളമുള്ള സൈനികരുടെ ആശ്രിതർക്കും കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റുകൾ (CSD) വഴി സ്ട്രീറ്റ് മോഡലുകൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാം. നിലവിൽ കാവസാക്കിയുടെ Vulcan S എന്ന മോഡൽ മാത്രമാണ് വിപണിയിൽ സ്ട്രീറ്റ് 750യുടെ എതിരാളി.SyamMohan
@teamkeesa
Previous Post Next Post