ആനക്കാംപൊയിൽ |Anakkampoyil travel Calicut

anakkampoyil
Anakkampoyil

കോഴിക്കോട് ജില്ലയുടെയും വയനാടിന്റെയും അതിർത്തി ഗ്രാമങ്ങളിൽ ഒന്നാണ് ആനക്കാംപൊയിൽ.കാർഷിക കുടിയേറ്റ ഗ്രാമം.വെള്ളരിമലയുടെ താഴ്വാരത്തിലാണ് തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ ഗ്രാമം ഉൾപ്പെടുന്നത്.

കോഴിക്കോട് നിന്നും തിരുവമ്പാടി വഴി ആനക്കാംപൊയിലിലേക്ക് എത്തിച്ചേരാനാകും.
ചെറുതും വലുതുമായ ധാരാളം വെള്ളച്ചാട്ടങ്ങൾ ആനക്കാംപൊയിലിൽ നമുക്ക് ആസ്വദിക്കാനുണ്ട്.ഒപ്പം വെള്ളരിമലയുടെ വന്യസൗന്ദര്യവും.അരിപ്പാറ വെള്ളച്ചാട്ടം,പതങ്കയം വെള്ളച്ചാട്ടം എന്നിവ സഞ്ചാരികളെ ആകർഷിക്കുന്ന മനോഹര വെള്ളച്ചാട്ടങ്ങളാണ്.

ട്രക്കിങ്ഇഷ്ടപ്പെടുന്നവർക്ക് ആനക്കാംപൊയിൽ അവസരങ്ങളുടെ കലവറയാണ്.

Anakkampoyil
സെപ്റ്റംബർ ഏപ്രിൽ മാസങ്ങളാണ് ഈ ഗ്രാമം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.കോടമഞ്ഞു മൂടിക്കിടക്കുന്ന നാണ്യവിള  തോട്ടങ്ങളുടെ കാഴച മറക്കാൻ ആവാത്തതാണ്.

വനത്തോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ട്.ആന ആണ് പ്രധാന വില്ലൻ,അത് കൊണ്ടാകാം ഒരു പക്ഷെ ഈ സ്ഥലത്തിന് ഇത്തരമൊരു പേര് ലഭിച്ചത്.
കാട്ടുപന്നിയും കുരങ്ങും മുള്ളൻ പന്നിയും മാനുകളും ഈ കൃഷിയിടങ്ങളിൽ കാണാൻ ആകും.

Anakkampoyil

ആനക്കാംപൊയിലിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് തിരുവമ്പാടി ടൗൺ.കോഴിക്കോട് നഗരത്തിൽ നിന്നും 50 കിലോമീറ്ററോളം ദൂരെയാണ് ആനക്കാംപൊയിൽ സ്ഥിതി ചെയ്യുന്നത്.കെ എസ്ആർ ടി സി ബസ്സുകൾ ഇവിടേക്ക് ലഭ്യമാണ്.

വയനാട് ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ നിന്നുമാണ് കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്കുള്ള വഴികൾ ഉള്ളത്. ചെമ്പുകടവ് എന്ന ഗ്രാമം കഴിഞ്ഞാൽ പിന്നെ താമരശ്ശേരി ചുരത്തിന്റെ തുടക്കമായ അടിവാരമാണ്.

Anakkampoyil

മൺസൂൺ കാലത്തു പുഴകളിൽ ഇറങ്ങാതിരിക്കുക.ധാരാളം കൈവഴികൾ ഉള്ള പുഴ ആയതിനാൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ അപകടങ്ങളിലേക്ക് നയിച്ചേക്കാം.കയങ്ങളിലേക്കുള്ള കുളികളും സൂക്ഷിക്കുന്നത് നന്നയിരിക്കും.

അത്രയേറെ ആഴങ്ങൾ ചില കയങ്ങൾക്ക് ഉണ്ടാകാം .നീന്തൽ അറിയാവുന്നവരുടെ സാനിധ്യത്തിൽ മാത്രം നീന്താൻ ഇറങ്ങുക.
ധാരാളം റിസോർട്ടുകളും ഈ പ്രദേശത്തു തല ഉയർത്തി തുടങ്ങിയിട്ടുണ്ട്..

Anakkampoyil

ഇവിടെ നിന്നും വയനാട്ടിലേക്കുള്ള പാതയോരത്താണ് പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടം ഉള്ളത്.കണ്ടപ്പഞ്ചാൽ ആർച് പാലവും ഇതേ യാത്ര മദ്ധ്യേ ആണ്.ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച്പാലംആണ് കണ്ടപ്പൻചാലിലേത്..

Previous Post Next Post