വിശപ്പ് !

വിശപ്പ് ഒരു സാർവലൗകിക പ്രശ്‌നമായി ഉയർന്നു വരുന്നത് തന്നെ, മനുഷ്യന് തന്റെ കൊടല് കരിഞ്ഞ മണം മൂക്കിൽ അടിച്ചപ്പോഴാണ്.


സീസറിനുള്ളത് സീസറിനും ആമാശയത്തിനുള്ളത് ആമാശയത്തിനും നൽകപ്പെടുകയും,ശിഷ്ട ഓഹരി പിൻവാതിലുകളിലൂടെ ഭൂമിയിൽ ചേരുകയും, പിന്നെയും ബാക്കി വന്നത് എല്ലിന്റെ ഇടയിൽ കേറുകയും ചെയ്തപ്പോഴാണ്... വിശപ്പ് കൊടലിന്റെ മാത്രം ആളലല്ല എന്ന് ബിഷപ്പിന് പോലും പിടി കിട്ടിയത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ മാർക്സപ്പൻ പോലും വിശപ്പ് ഉണ്ടാക്കാൻ മാത്രം സെറ്റപ്പ് ഒന്നും മതത്തിൽ കണ്ടിരുന്നില്ല.

വിശപ്പ് വയറ്റിൽ കേറി സൃഷ്ടിച്ചെടുത്ത ഗ്യാസ് നാനാവഴികളിലൂടെ പുറന്തള്ളാൻ നോക്കുമ്പോഴാണ്, വെള്ളാപ്പള്ളി മൊയലാളിയും വിശക്കുന്നേ എന്ന് കരയുന്നത്..

വാസവ മന്ത്രി  വിഷയത്തിൽ ഇടപെട്ടത് വിശപ്പ് ശമിപ്പിക്കാൻ ആണെങ്കിലും അതിന് തീറ്റ എടുത്തത് തൊട്ടപ്പുറം ഇരുന്നവന്റെ ആയിരുന്നു...

ജലദോഷം പിടിച്ച ആസാമിലെ തവളകളെക്കാൾ കഷ്ടം മരിച്ചു വീണവന്റെ മുകളിൽ തുള്ളുന്ന ആ ഫോട്ടോഗ്രാഫർ തന്നെയാണ്. ആ വിശപ്പ് വേറെയല്ല...
ബിഷപ്പ് പറഞ്ഞ വിശപ്പ് തന്നെയാണ്.. അലങ്കാരങ്ങൾ ഇല്ല എന്നേ ഉള്ളൂ..

ബിഷപ്പ് വർഗ്ഗീയത ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയും, അവിടെ ചെന്ന് സംസാരിച്ച കെ സുധാകരനും, മന്ത്രി വാസവനും വിശപ്പ് ഇല്ലാത്ത, ബഹുഭൂരിപക്ഷം വരുന്ന മലയാളികളെ തോൽപ്പിക്കുകയാണ് ചെയ്തത്.

നാമജപ-ശബരിമല ഘോഷയാത്രകൾ എന്ന പായസം രുചിച്ച മലയാളി, വർഗീയതയുടെ ഉപ്പ് എത്രത്തോളം എന്ന് മനസ്സിലാക്കിയതാണ്.
എന്നാൽ അതിന്റെ എല്ലാ രാഷ്ട്രീയ ആഘാതങ്ങളെയും നേരിടുവാൻ ഒരുമിച്ചുനിന്ന മലയാളിയുടെ നെഞ്ചിൽ കേറി കൊഞ്ഞനം കുത്തുന്നതായി പാലയിലെ റബ്ബർ തോട്ടത്തിന്റെ ഉള്ളിലേക്ക് പോയവന്മാർ ചെയ്തത്.

കേരളത്തിൽ മത വർഗ്ഗീയതയുടെ പേരിൽ ബിഷപ്പിന് എതിരെ ഒക്കെ കേസെടുക്കും എന്ന് കരുതിയ എന്റെ വയറ്റിലാണ് ഗ്യാസ് കേറിയത്..

മത വർഗ്ഗീയതയുടെ പേരിലെ കേസെടുക്കലുകൾ ഒക്കെ ഏതെങ്കിലും ചീള് കേസുകൾക്ക് നേരെയേ ഉണ്ടാകൂ എന്നത് എത്രത്തോളം സുന്ദരമായ വസ്തുതയാണ്..

kerala politics
സംഘപരിവാർ ഇപ്പോൾ ഏമ്പക്കം വിടുകയാണ്.. വിശപ്പ് ഏകദേശം ശമിച്ചു കഴിഞ്ഞു...


യാത്രയോടുള്ള ജിയുടെ വിശപ്പ് വീണ്ടും തുടങ്ങിക്കഴിഞ്ഞു...
വിമാനത്തിൽ ഇരുന്നു പേപ്പർ വിമാനങ്ങൾ റഡാറുകളുടെ കണ്ണ് വെട്ടിച്ചു താഴേക്ക് പറത്തിക്കുകയാണ് പാവം...
ഒരേ ഒരു രാജ്യസ്നേഹി ആയിപ്പോയില്ലേ....

Previous Post Next Post