Discover the Planet with Google Earth: Features and Uses | google earth in malayalam | ഗൂഗിൾ എർത്ത്

Google Earth is a virtual globe that provides satellite imagery, maps, and street views of the Earth. It is a powerful tool that can be used for a var

ഗൂഗിൾ എർത്ത്


ലോകത്തെ ഏതൊരു തെരുവും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാണാൻ കഴിയുന്നതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇവിടെയിരുന്നു കൊണ്ട് ആഫ്രിക്കയിലെയോ, അമേരിക്കയിലോ ഉള്ള ഒരു തെരുവ് നമുക്ക് കണ്ടെത്തി ചുറ്റിക്കാണാം. ഇതിനായി ഗൂഗിൾ വികസിപ്പിച്ചെടുത്തതാണ് ഗൂഗിൾ എർത്ത്. തുടക്കത്തിൽ കീഹോൾ എർത്ത് വ്യൂവർ എന്നായിരുന്നു ഇതിൻറെ പേര്.


പ്രധാനമായും ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഭൂമിയുടെ 3D രൂപത്തെ അവതരിപ്പിക്കുകയാണ് ഗൂഗിൾ എർത്ത് ചെയ്യുന്നത്. ഉപഗ്രഹ ചിത്രങ്ങൾ, ഏരിയൽ ഫോട്ടോഗ്രാഫി, ജിഐഎസ് ഡാറ്റ എന്നിവ ഉപയോഗിച്ചാണ് ഭൂമിയെ മാപ്പ് ചെയ്തത്. ഇതുവഴി ഉപയോക്താക്കൾക്ക് ഭൂപ്രദേശങ്ങൾ വിവിധ കോണുകളിൽ നിന്ന് കാണാൻ സാധിക്കുന്നു.



ഉപയോക്താക്കൾക്ക് വിലാസങ്ങൾ എൻറർ ചെയ്ത് കീബോർഡോ മൗസോ ഉപയോഗിച്ച് വെർച്വൽ ലോകം ചുറ്റിക്കാണാം. കീഹോൾ മാർക്ക്അപ്പ് ലാംഗ്വേജ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഡാറ്റ ഗൂഗിൾ എർത്തിൽ ചേർക്കാനാവും. ഫോറങ്ങൾ അല്ലെങ്കിൽ ബ്ലോഗുകൾ പോലുള്ള വിവിധ ഉറവിടങ്ങളിൽ ലോക്കേഷൻ അപ്‌ലോഡ് ചെയ്യാനും ഗൂഗിൾ എർത്ത് ഉപയോഗിക്കാം.


ഭൂമിയുടെ ഉപരിതലത്തിൽ നിന്നെടുത്ത പല തരത്തിലുള്ള ചിത്രങ്ങൾ കാണിക്കാൻ ഗൂഗിൾ എർത്തിന് കഴിയും. ഇതൊരു വെബ് മാപ്പ് സെർവീസ് ക്ലയന്റ് കൂടിയാണ്. ലോകത്തിന്റെ 98 ശതമാനത്തിലധികം സ്ഥലങ്ങളും ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. കൂടാതെ 10 ദശലക്ഷം മൈൽ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളും എടുത്തു കഴിഞ്ഞു. ഈ ദൂരം കണക്കാക്കിയാൽ ഏകദേശം 400-ലധികം തവണ ലോകം ചുറ്റുന്നതിന് സമമാണ്.


ഗൂഗിൾ എർത്തിന്റെ പിന്നിലെ പ്രധാന സാങ്കേതികവിദ്യ 1990-കളുടെ അവസാനത്തിൽ ഗ്രാഫിക്സിൽ ആണ് വികസിപ്പിച്ചെടുത്തത്. അക്കാലത്ത്, കമ്പനി 3D ഗെയിമിംഗ് സോഫ്റ്റ്‌വെയർ ലൈബ്രറികൾ വികസിപ്പിക്കുകയായിരുന്നു. 1999-ൽ ജോൺ ഹാങ്കെയുടെ നേതൃത്വത്തിൽ കീഹോൾ ഐ എൻ സി എന്ന കമ്പനി രൂപിതമായി.


ഇൻറർനെറ്റ് ഉപയേ​ഗിച്ച് മാപ്പിംഗ് ഡാറ്റയുടെ വലിയ ഡാറ്റാബേസുകൾ സൃഷ്ടിക്കുന്നതിനുള്ള വിദ്യ കീഹോൾ വികസിപ്പിച്ചെടുത്തു. കൂടാതെ സർക്കാരുകളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും മാപ്പിംഗ് ഡാറ്റയുടെ ജോലികൾ ഏറ്റെടുത്തു. 2004 ഒക്ടോബറിൽ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള നീക്കത്തിൻറെ ഭാഗമായി ​ഗൂ​ഗിൾ കീഹോൾ സ്വന്തമാക്കി. പിന്നീട് ഇത് ​ഗൂ​ഗിൾ എർത്ത് എന്നറിയപ്പെട്ടു.


googleearth ,google ,keyhole ,map ,location

,ഗൂഗിൾഎർത്ത് ,കീഹോൾഎർത്ത് ,കീഹോൾ ,ഗൂഗിൾ ലോക്കേഷൻ


  • Explore the World from Your Couch: Understanding Google Earth
  • Discover the Planet with Google Earth: Features and Uses
  • Unlock the Power of Google Earth: A Visual Exploration Tool
  • See the World Differently: Your Guide to Google Earth
  • Beyond Maps: What Makes Google Earth So Powerful

    Oops!
    It seems there is something wrong with your internet connection. Please connect to the internet and start browsing again.