Bear Trap
ഒരു ഓഹരിയുടെ, അല്ലെങ്കില്‍ സാമ്പത്തിക ഉപകരണത്തിന്റെ, വില ഉയരുമ്പോഴോ അല്ലെങ്കില്‍ താഴുമ്പോഴോ അതിന്റെ വിപരീത ദിശയിലാണ് നീങ്ങുന്നതെന്ന് തെറ്റായി സൂചിപ്പിക്കുന്ന സാങ്കേതിക രീതിയാണ് Bear trap. ഓഹരികള്‍ യഥാര്‍ത്ഥത്തില്‍ നീങ്ങുന്നതിന്റെ എതിര്‍ദിശയാണ് bear trap കാണിച്ചുതരുന്നത്. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്. വില കൂടുന്നതായോ, കുറയുന്നതായോ തോന്നിപ്പിക്കുന്ന പ്രതിഭാസം. ഇതിനു കീഴ്‌പ്പെട്ട് റീട്ടെയില്‍ വ്യാപാരികള്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങളെടുക്കുകയും, അവ നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നു. വിപണിയെ ചലിപ്പിക്കാന്‍ ശേഷിയുള്ള വന്‍കിട വ്യാപാരികളും, institutional investors ഉം മറ്റു വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ രീതി ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെ പലപ്പോഴും ഓഹരികളുടെ വില കുറയുന്നതായാണ് തോന്നിപ്പിക്കുന്നത്. അപ്പോള്‍ ചെറുകിട വ്യാപാരികള്‍ നഷ്ടം വരാതിരിക്കാന്‍ പെട്ടെന്ന് കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നു. എന്നാല്‍ അല്‍പസമയം കഴിയുമ്പോള്‍ അവയുടെ വില തിരിച്ചുകയറുകയും, വില്‍പന നടത്തിയ വ്യാപാരി നഷ്ടം നേരിടുകയും ചെയ്യും. ഈ ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (institutional buyers) ആവും bear trap സൃഷ്ടിക്കുന്നത്. ഇവിടെ വില യഥാര്‍ത്ഥത്തില്‍ താഴുന്നില്ല, താഴാന്‍ പോകുന്നു എന്നൊരു പ്രതീതി ജനിപ്പിക്കുന്നതേയുള്ളൂ.
tag; bear trap/ ബെയര്‍ ട്രാപ്പ്
pic; stock market bear