ഓണക്കഥകൾ: കേരളത്തിന്റെ വിളവെടുപ്പ് ഉത്സവത്തിന്റെ ഐതിഹ്യങ്ങളും നാട്ടുപാരമ്പര്യങ്ങളും- Onam Stories: The Legends and Lore of Kerala's Harvest Festival

Delve into the rich mythology and folklore behind Onam, the harvest festival of Kerala. Discover the legendary tale of King Mahabali's return, the sto

ഓണത്തിന്റെ ആത്മാവ്

        മഹാബലി ചക്രവര്‍ത്തി തന്‍റെ പ്രജകളെ സന്ദര്‍ശിക്കുന്ന സവിശേഷസന്ദര്‍ഭത്തിന്‍റെ പ്രതീകമാണല്ലോ ഓണം. തിരുവോണനാളില്‍ തങ്ങളുടെ മഹാരാജാവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്കു മുഴുവനും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം ആഹ്ളാദഭരിതമായ കാലമാണ്.വിളവെടുപ്പിന്‍റെ ഒരുത്സവമായും ഓണം അറിയപ്പെടുന്നുണ്ട്. വീട്ടുമുറ്റങ്ങളില്‍ വര്‍ണ്ണാഭമായ വിവിധതരം പുഷ്പങ്ങള്‍ നിരത്തിയൊരുക്കുന്ന മനോഹരമായ പൂക്കളങ്ങള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ബോധമുണര്‍ത്തുന്നു - അതിനെയാണ് ഓണം പ്രതിനിധീകരിക്കുന്നത്. പുതുപുത്തന്‍ പട്ടുടവകളും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞൊരുങ്ങി ആഘോഷത്തിനു മാറ്റുകൂട്ടുന്ന സ്ത്രീജനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഓണാഘോഷത്തിന്‍റെ ഓരോ ഭാഗവും കഴിഞ്ഞുപോയ ആ പൂര്‍വ്വകാലമഹിമയെക്കുറിച്ചുള്ള ഒരു സുഖസ്മരണയാണ്. വിഭവസമൃദ്ധമായ സദ്യയ്ക്കു പിന്നാലെ കൈകൊട്ടിക്കളിയും തുമ്പിതുള്ളലും കുമ്മാട്ടിക്കളി, പുലികളി തുടങ്ങിയ നാടന്‍ പ്രകടനങ്ങളുമെല്ലാം അരങ്ങേറുന്നു.മഹാനായ അസുരസാമ്രാട്ടായിരുന്ന മഹാബലി പാതാളലോകത്തില്‍നിന്ന് തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുന്നതിന്‍റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്നതാണ് ഓണം.

Delve into the rich mythology and folklore behind Onam, the harvest festival of Kerala. Discover the legendary tale of King Mahabali's return, the story of Vamana, and the other captivating traditions that define this joyous 10-day celebration.

ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. സന്തോഷവും സമൃദ്ധിയും നിറഞ്ഞു നിലക്കുന്ന ഈ ഉത്സവം മഹാബലി ചക്രവർത്തിയുടെ ഓർമ്മയ്ക്കായി ആഘോഷിക്കുന്നു. കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രത്യേകമായ ദിവസങ്ങളാണ് ഓണാഘോഷങൾ എന്ന് ഗ്രാമങ്ങളിൽ പറയുന്നു, ഓണം ആദ്യം കാർഷിക ഉത്സവമായിരുന്നു. വിളവെടുപ്പ് സമയത്ത്, ഭൂമിക്ക് നന്ദി പറയാനും പിതൃപുരുഷന്മാരെ ആദരിക്കാനും വേണ്ടി ആഘോഷിച്ചിരുന്നുവെന്നാണ് വിശ്വാസം. മഹാബലിയുടെ കഥ പിന്നീട് ഇതിൽ ചേർന്നു.

മഹാബലിയുടെ കഥ എങ്ങനെ ഓണക്കഥയായി? (story of maveli and onam)

മഹാബലി ചക്രവർത്തിയും സമൃദ്ധിയുടെ കാലവും ഓണത്തിന്റെ മുഖ്യകഥയാണ്. മഹാബലി ചക്രവർത്തി, അഥവാ മാവേലി. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാവരും സമത്വത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്നു. ദാരിദ്ര്യം ഇല്ലാത്ത, ധാർമ്മികത നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത്. ഈ സ്മരണയ്ക്കാണ് കേരളക്കാർ ഇന്നും മഹാബലിയെ ആദരിക്കുന്നത്.

പ്രഹളാദൻ്റെ പൗത്രനായ മഹാബലി ജ്ഞാനത്തെ ആദരിച്ചിരുന്ന അതിശക്തനും പണ്ഡിതനുമായ മഹാരാജാവായിരുന്നു. ഒരിക്കല്‍ മഹാബലി ഒരു യജ്ഞം ആചരിച്ചുകൊണ്ടിരിക്കെ, ഹ്രസ്വകായനും തേജസ്വിയുമായൊരു ബാലന്‍ യജ്ഞശാലയില്‍ പ്രവേശിച്ചു. ആചാരപ്രകാരം മഹാബലി ഈ തേജസ്വിയായ ചെറുപ്പക്കാരനെ സ്വാഗതം ചെയ്ത് അവനെന്താണു വേണ്ടതെന്നു ചോദിച്ചു. തന്‍റെ കാല്‍ച്ചുവടുകൊണ്ട് അളക്കാവുന്ന മൂന്നടി സ്ഥലം തരണമെന്നാണ് ആ ബാലന്‍ അപേക്ഷിച്ചത്.ഈ അതിഥി സാക്ഷാല്‍ മഹാവിഷ്ണുവല്ലാതെ മറ്റാരുമല്ലെന്ന് തന്‍റെ ഗുരുവായ ശുക്രാചാര്യര്‍ അപായസൂചന നല്‍കിയിട്ടുപോലും ഗുരുവിനെ നിരാശപ്പെടുത്തിക്കൊണ്ട് മഹാബലി ഉടന്‍തന്നെ ബാലന്‍റെ അപേക്ഷ സ്വീകരിച്ചു.

ഓണത്തിന്‍റെ കഥ ഐതിഹ്യപ്രകാരം, മൂന്നടി സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ട ഉടന്‍ വാമനന്‍ എന്നു പേരായ ആ കൊച്ചുബാലന്‍ ത്രിവിക്രമന്‍ എന്നറിയപ്പെടുന്ന ഭീമാകാരമായ രൂപമെടുത്തുകൊണ്ട് തന്‍റെ ആദ്യചുവടില്‍ ഭൂമിയെ മുഴുവനായും അളന്നു. അതിനുശേഷം രണ്ടാം ചുവടില്‍ ആകാശത്തെയും മുഴുവനായി അളന്നു. ഈ രണ്ടു ചുവടുകൊണ്ടുതന്നെ മഹാബലിയുടെ സാമ്രാജ്യം മുഴുവനായും - ഭൂമിയും ആകാശവും - അളക്കപ്പെട്ടുകഴിഞ്ഞു. മൂന്നാം ചുവട് എവിടെയാണു വെക്കേണ്ടതെന്ന് വാമനന്‍ മഹാബലിയോടു ചോദിച്ചു.

വിഷ്ണുഭക്തരില്‍വെച്ചേറ്റവും ശ്രേഷ്ഠനായ പ്രഹ്ലാദന്‍റെ പൗത്രനായ മഹാബലി ചക്രവര്‍ത്തി, മൂന്നാം ചുവടു വെക്കുവാനായി തികഞ്ഞ ഭക്തിയോടെയും സമര്‍പ്പണഭാവത്തോടെയും തന്‍റെ ശിരസ്സ് ആനന്ദപൂര്‍വ്വം വാഗ്ദാനം ചെയ്തു.അദ്ദേഹത്തിന്‍റെ സമര്‍പ്പണഭാവത്തിന്‍റെ അംഗീകാരമെന്ന നിലയില്‍ മഹാവിഷ്ണു അദ്ദേഹത്തെ അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനായി വാഴിക്കാമെന്നനുഗ്രഹിച്ചുകൊണ്ട് പാതാളത്തിലേക്കു പറഞ്ഞയച്ചതോടൊപ്പം പാതാളത്തിന്‍റെ കവാടത്തിന് താന്‍ സ്വയം കാവല്‍ നില്‍ക്കുമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ പ്രജകളുടെ അപേക്ഷ മാനിച്ചുകൊണ്ട് മഹാവിഷ്ണു മഹാബലി വര്‍ഷത്തിലൊരിക്കല്‍ പ്രജകളോടൊത്തുചേരുന്നതിനായി പാതാളത്തില്‍നിന്നും തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുവാനുള്ള അനുവാദം നല്‍കി. 

ആ ദിവസമാണ് ഓണമായി ആഘോഷിക്കപ്പെടുന്നത്.ഒരു നിഗൂഢാര്‍ത്ഥം വാമനാവതാരമെന്ന ഈ ഐതിഹ്യം പൗരാണികമാണ്, അതായത്, ഒരു നിഗൂഢസത്യത്തിന്‍റെ പ്രകാശനം - ചരിത്രപരമോ വൈജ്ഞാനികമോ ആയ സംഭവവികാസങ്ങളില്‍നിന്നുള്ള ഒരു ഗുണപാഠം ഒരു കഥയില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടത്. മഹാബലി മഹാനായൊരു അസുരസാമ്രാട്ടായിരുന്നു.


വാമനന്റെ 3 ചുവടുകൾ (vamanan's 3 steps maveli)

ഒന്നാം ചുവട്: 

ഭൂമിയെ അളക്കുക - ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഈ ഭൂമിയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ള അസംഖ്യം ജീവജാലങ്ങളുടെ കേവലം എണ്ണമോര്‍ത്തുകൊണ്ടുതന്നെ വിനയശീലരായിരിക്കുക.

രണ്ടാം ചുവട്: 

ആകാശങ്ങളെ അളക്കുക - ആകാശത്തേക്കു നോക്കിക്കൊണ്ട് ഈ പ്രപഞ്ചത്തിലെ മറ്റു ലോകങ്ങളുടെ വ്യാപ്തിയും ബാഹുല്യവും, നമ്മള്‍ ഈ പ്രപഞ്ചത്തില്‍ എത്രമാത്രം നിസ്സാരമാംവിധം ചെറുതാണ് എന്നീ വസ്തുതകള്‍ ഓര്‍ത്തുകൊണ്ടുതന്നെ വിനയശീലരായിരിക്കുക.

മൂന്നാം ചുവട്: 

നിങ്ങളുടെ കൈപ്പത്തി സ്വന്തം ശിരസ്സിനുമേല്‍ വെക്കുക - ജീവജാലങ്ങളുടെ മാത്രമല്ല പ്രപഞ്ചത്തിന്‍റെതന്നെ, ജനനമരണങ്ങളുടെ പരിവൃത്തിയില്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതകാലയളവ് തീര്‍ത്തും തുച്ഛമാണെന്നും പ്രാപഞ്ചിക ക്രമീകരണത്തിന്‍റെ ബൃഹത്തായ ചിത്രത്തില്‍ നമ്മള്‍ വഹിക്കുന്ന പങ്ക് അതിലേറെ തുച്ഛമാണെന്നും അറിയുക, ബോധ്യപ്പെടുക.

ശ്രാവണമാസത്തിന്‍റെ പ്രാധാന്യം

ഓണാഘോഷം നടക്കുന്നത് ഭാരതീയ കാലഗണനപ്രകാരം ശ്രാവണനക്ഷത്രത്തിന്‍കീഴിലെ ശ്രാവണമാസത്തിലാണെന്നതിനാല്‍, ഓണം എന്നത് തിരുവോണം അഥവാ ശ്രവണം എന്നതിന്‍റെ ചുരുക്കപ്പേരാണ്. പഞ്ചാംഗപ്രകാരം ശ്രാവണമാസം ഉത്തരേന്ത്യയില്‍ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലും ദക്ഷിണേന്ത്യയില്‍ ആഗസ്റ്റ്-സപ്റ്റംബര്‍ മാസങ്ങളിലുമാണ് സ്വാഭാവികമായി വരുന്നത്. ഈ മാസത്തിലെ പൗര്‍ണ്ണമി ശ്രാവണനക്ഷത്രത്തിനെതിരെ വരുന്നതുകൊണ്ടാണ് ഈ മാസത്തെ ശ്രാവണമാസമെന്നു വിളിക്കുന്നത്.

പാശ്ചാത്യ ജ്യോതിശാസ്ത്രത്തില്‍ പറയുന്ന അക്വില എന്ന നക്ഷത്രസമൂഹത്തിലെ ആള്‍ട്ടയര്‍ എന്നറിയപ്പെടുന്ന തിളക്കമാര്‍ന്ന നക്ഷത്രക്കൂട്ടമാണ് ശ്രാവണം. അതില്‍ ശ്രാവണനക്ഷത്രത്തിന്‍റെ ഇരുപാര്‍ശ്വങ്ങളിലായി ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്നു.ഈ മൂന്നു നക്ഷത്രങ്ങളാണ് വാമനന്‍റെ ഭീമാകാരമായ ത്രിവിക്രമരൂപത്തിന്‍റെ മൂന്നു കാല്പാടുകളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശ്രാവണം എന്ന ഈ നക്ഷത്ര(ക്കൂട്ട)ത്തിന്‍റെ പേര് മഹാബലിയുടെയും വാമനന്‍റെയും ഐതിഹ്യവുമായി എന്തുതരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു നമ്മള്‍ ആശ്ചര്യപ്പെട്ടേക്കാം. ശ്രവണം എന്നാല്‍ ശ്രവിക്കല്‍ (കേള്‍ക്കല്‍), ഗൗനിക്കല്‍ എന്നാണര്‍ത്ഥം. (തന്‍റെ ഗുരുവിന്‍റെ ഉപദേശം, മുന്നറിയിപ്പ്, കേള്‍ക്കാതിരുന്ന) മഹാബലിയുടെ അനുസരണക്കേടിന്‍റെ അനന്തരഫലത്തെ ചിത്രീകരിക്കുന്ന ഈ മൂന്നു നക്ഷത്രങ്ങള്‍, സദുപദേശം കേള്‍ക്കുകയും ഗൗനിക്കുകയും ചെയ്യണമെന്ന ജാഗ്രതാനിര്‍ദ്ദേശം ജനങ്ങള്‍ക്കു നല്‍കുന്നതിനായി ആകാശത്തില്‍ നിരന്തരമായ ഒരോര്‍മ്മപ്പെടുത്തലെന്ന നിലയില്‍ സ്ഥിതിചെയ്യുന്നു.

വാമനാവതാരത്തിന്റെ കഥ

ദേവന്മാരുടെ അഭ്യർത്ഥന പ്രകാരം, വിഷ്ണു വാമനാവതാരമായി ഭൂമിയിൽ എത്തിയപ്പോൾ ഭിക്ഷക്കാരന്റെ വേഷത്തിലാണ് മഹാബലിയെ സമീപിച്ചത്. വാമനൻ മൂന്നു അടി ഭൂമി ചോദിച്ചു. മഹാബലി സമ്മതിച്ചതിനു ശേഷം വാമനൻ തന്റെ മഹാരൂപം സ്വീകരിച്ച് ഭൂമി, ആകാശം, പാതാളം വരെ അളന്നു. മൂന്നാമത്തെ അടിക്ക് മഹാബലി തന്റെ തല സമ്മാനിച്ചു. വിഷ്ണു അദ്ദേഹത്തിന്റെ സത്യസന്ധതയെ അംഗീകരിച്ച് വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ കാണാനുള്ള അനുമതി നൽകി – അതാണ് ഓണത്തിന്റെ അടിസ്ഥാനം.

ബാല്യകാല മഹാബലിയും അദ്ദേഹത്തിന്റെ വ്രതങ്ങളും

ഒരു പഴമൊഴി പ്രകാരം, ബാല്യകാലത്ത് തന്നെ മഹാബലി സത്യവും ധർമ്മവും പാലിച്ചവനായിരുന്നു. ഗുരു ശുക്രാചാര്യരുടെ കീഴിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ധൈര്യം, കരുണ, സത്യസന്ധത എന്നിവയിൽ മാതൃകയായി. രാജ്യം ഭരിക്കാൻ എത്തിയപ്പോൾ ജനങ്ങൾക്ക് സേവനവും നീതിയും ഉറപ്പാക്കുകയായിരുന്നു

മഹാബലിയുടെ കുടുംബവും അനുഗ്രഹങ്ങളും

ചില ഗ്രാമീണ കഥകൾ പ്രകാരം, മഹാബലി തന്റെ കുടുംബത്തോടൊപ്പം വളരെ സ്നേഹമുള്ളവനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വിനയയും പുത്രന്മാരും രാജ്യം ഭരിക്കുന്നതിനുള്ള കാരുണ്യവും ധാർമ്മികതയും പങ്കിട്ടിരുന്നു. മഹാബലിയുടെ കുടുംബജീവിതം ജനങ്ങൾക്ക് മാതൃകയായി കരുതപ്പെടുന്നു.

വാമനന്റെ കരുണയും മഹാബലിയുടെ അനുഗ്രഹവും

ഒരു അപൂർവ്വ കഥ പ്രകാരം, വാമനൻ മഹാബലിയെ ഭൂമിയിൽ നിന്ന് നീക്കിയതിന് ശേഷം വിഷ്ണുവിനോട് മഹാബലിയുടെ ജനസ്നേഹം കണ്ടു അത്ഭുതപ്പെട്ടു. വിഷ്ണു മഹാബലിയെ ഒരു പ്രത്യേക ലോകത്ത് താമസിപ്പിച്ചു, അവിടുത്തെ സമൃദ്ധിയും സന്തോഷവും ഭൂമിയിലെത്തിയില്ലെങ്കിലും വർഷത്തിൽ ഒരിക്കൽ കേരളത്തിലെ ജനങ്ങളെ കാണാൻ അനുവാദം നൽകി. അതിനാൽ ഓണം മഹാബലിയുമായി ഒരു പുനർമേളയാണ്.

പൂക്കളത്തിന്റെ കഥ

 ഓണത്തിലെ പൂക്കളത്തിന് പിന്നിൽ മറ്റൊരു ഗ്രാമീണ വിശ്വാസമുണ്ട്. കഥാപരമ്പരയിൽ പറയുന്നത്, പൂക്കളങ്ങൾ വീടുകളുടെ മുന്നിൽ ഒരുക്കുന്നത് മഹാബലിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മഹാബലി പൂക്കളാൽ അലങ്കരിച്ച വീടുകളിൽ എത്തി തന്റെ ജനങ്ങളെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

വള്ളംകളിയുടെ ഉത്ഭവം

   ചില സ്ഥലങ്ങളിൽ പറയപ്പെടുന്ന കഥ പ്രകാരം, മഹാബലിയുടെ കാലത്ത് സേനാ പരിശീലനത്തിനായി വള്ളംകളി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് അത് കലാപരിപാടിയായിട്ടാണ് കാണുന്നത്, എന്നാൽ അതിന്റെ അടിസ്ഥാനം സൈനിക ശക്തിയും ഐക്യവും പ്രകടിപ്പിക്കാനുള്ള പരിശീലനമായിരുന്നു.

പുലിക്കളി – ഗ്രാമീണ വിനോദവും വിശ്വാസവും

  പുലിക്കളി, അതായത് കടുവയുടെ വേഷം ധരിച്ച കലാരൂപം, മഹാബലിയുടെ കാലത്ത് ഗ്രാമീണരെ രസിപ്പിക്കുന്നതിനായി ആരംഭിച്ചതാണെന്ന് വിശ്വാസം. ഈ കലാരൂപം ഓണത്തിന്റെ വിനോദവും ഉത്സാഹവും പ്രതിഫലിപ്പിക്കുന്നു.

മാവേലി വരും എന്ന ഓണപ്പാട്ട്

       ഓണപ്പാട്ടുകൾ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ആത്മാവാണ്. “മാവേലി നാട് വാണീടും കാലം” പോലെയുള്ള ഗാനങ്ങൾ മഹാബലിയുടെ ഭരണകാലത്തെ സന്തോഷവും സമത്വവും ചിത്രീകരിക്കുന്നു. ഈ ഗാനങ്ങൾ ഇന്നും വീടുകളിൽ മുഴങ്ങുമ്പോൾ ഓണത്തിന്റെ ആത്മാവ് വീണ്ടും ഉയിർത്ത് വരുന്നു.

ഗ്രാമീണ വിശ്വാസങ്ങൾ

      കൂടുതൽ അപൂർവ്വമായ വിശ്വാസങ്ങളിൽ പറയപ്പെടുന്നത്, ഓണത്തിനിടെ മഹാബലി വീടുകളിൽ എത്തുമ്പോൾ ആരെയും നിരാശപ്പെടുത്തുന്നില്ല. ആ ദിവസം വീടുകളിൽ ശുചിത്വവും സമൃദ്ധിയും ഉറപ്പുവരുത്തണം എന്ന് വിശ്വാസമുണ്ട്. ചില വീടുകളിൽ പൂക്കൾ മാത്രം അല്ല, വിളക്കുകളും പ്രത്യേക ഭക്ഷണങ്ങളും ഒരുക്കുന്നു മഹാബലിയുടെ വരവിനായി.

മലനാടൻ കഥകൾ

      ചില ആദിവാസി പ്രദേശങ്ങളിൽ പറയപ്പെടുന്ന കഥകളിൽ, മഹാബലി പ്രകൃതിയോട് ഏറെ സ്നേഹമുള്ളവനായി ചിത്രീകരിക്കപ്പെടുന്നു. വനങ്ങളിലും മലകളിലും അദ്ദേഹം സഞ്ചരിച്ച് ജനങ്ങളെ അനുഗ്രഹിക്കുന്നുവെന്ന് വിശ്വാസമുണ്ട്.

ഓണം അനുഷ്ഠാന കലകൾ

      ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌.

ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. . മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്നാണ്‌ പേര്‌. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. 

മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.

വേലൻ തുള്ളൽ

‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ്‌‍ ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌‍ ആദ്യപ്രകടനം. 

തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ്‌‍ സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.

ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.


ഓണേശ്വരൻ (ഓണപ്പൊട്ടൻ)

ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌. 

മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

ഓണവില്ല്

ഓണവില്ല് ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. 

ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്‌. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്...

 ഓണം കേരളത്തിന്റെ സംസ്കാരവും ഐക്യവും പ്രതിഫലിപ്പിക്കുന്ന മഹോത്സവമാണ്. മഹാബലിയുടെ കഥകൾ സത്യസന്ധത, ധാർമ്മികത, ജനസ്നേഹം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നു. ഗ്രാമീണ വിശ്വാസങ്ങളിൽ നിന്ന് പുരാണകഥകളിലേക്ക് വ്യാപിച്ചിരിക്കുന്ന ഈ കഥകൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറപ്പെടുന്നു. ഇന്ന് പോലും, ഓണം മലയാളികൾക്ക് അവരുടെ പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഒരിടമാണ്. മഹാബലിയുടെ ഓർമ്മകൾ ഓണം ഓരോ വർഷവും ജീവനുള്ളതാക്കി നിലനിർത്തുന്നു...


Delve into the rich mythology and folklore behind Onam, the harvest festival of Kerala. Discover the legendary tale of King Mahabali's return, the story of Vamana, and the other captivating traditions that define this joyous 10-day celebration.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.