ലോക്ക് ഡൗണിനു ശേഷം യാത്ര ചെയ്യാൻ പറ്റിയ കേരളത്തിലെ ഏറ്റവും സുന്ദരമായ 9 കാടുകൾ.



1.ഗവി 
gavi
   ഓർഡിനറി സിനിമയിലൂടെ സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ കാടാണ് ഗവി. പുതിയ കാലത്തിന്റെ മേക്കപ്പ് ഒന്നുമില്ലാതെ ഗവി പച്ചപുതച്ചു സഞ്ചാരികളെ കാത്തിരിക്കുന്നു. പത്തനംതിട്ടയെ കേരളത്തിന്റെ ടൂറിസ്റ്റ് മാപ്പിൽ അടയാളപ്പെടുത്തിയ ഗവി പക്ഷി നീരീക്ഷണം, നാടൻ ഭക്ഷണം, കോടമഞ്ഞും തണുപ്പും തുടങ്ങിയവ ഇഷ്ട്ടപ്പെടുന്നവർക്കെല്ലാം പ്രിയപെട്ടതാണ്. 
gavi
സിംഹവാലൻ കുരങ്ങ് (lion tailed macaque), വരയാട് (nilgiri tahar), ആനകൾ (elephants), മാനുകൾ (deer), 260അധികം സ്പീഷിസ് പക്ഷികൾ, ഓർക്കിഡുകൾ എന്നിവയെല്ലാം നിങ്ങളെ കാത്തിരിക്കുന്നു.
 
അടുത്ത് സ്ഥിതി ചെയ്യുന്ന റാന്നി റിസേർവ് ഫോറെസ്റ്റ്  trekking, camping, bird watching, safaris (കാടുകയറ്റം, ക്യാമ്പ്, പക്ഷി നിരീക്ഷണം, ആന യാത്ര ) തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കുന്നു. 
എങ്ങനെയെല്ലാം എത്തിച്ചേരാം..
How to Reach
  • By Air: Cochin International Airport is the nearest airport- 175 km
  • By Rail: Nearest railway stations are Kottayam Railway Station (120 km), ErnakulamRailway Station (170 km), Madurai Railway Station (176 km)
  • റോഡ്  വഴി -കാർ, ബസ് എന്നിവ വഴി എത്തി ചേരാം 
                 From പത്തനംതിട്ട - 100 km
                 From വണ്ടിപ്പെരിയാർ (vandiperiyar)- 27.5 km

2.മുത്തങ്ങ ഫോറെസ്റ്റ് റേഞ്ച് 
muthanga
വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. വയനാടും വയനാട് ചുരവുമെല്ലാം എന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പച്ചപ്പിന്റെ മനോഹാരിതയാണ് മുത്തങ്ങയുടെ പ്രത്യേകത. 
ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഭാഗമായ നീലഗിരി ബയോസ്ഹിയർ മാനന്തവാടിയിൽ നിന്നും 20 km ഉള്ളിലേക്ക് മാറി 350 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. 
വൈവിധ്യമേറിയ സസ്യങ്ങളും, ജീവി വർഗ്ഗങ്ങളും തണുപ്പും കോടമഞ്ഞും മഴയും  മുത്തങ്ങയെ മനോഹാരിയാക്കുന്നു
 
muthanga
എങ്ങനെ എത്താം 

കാലിക്കറ്റ്‌ റെയിൽവേ സ്റ്റേഷനിൽ  നിന്നും -110 km
കാലിക്കറ്റ്‌ എയർപോർട്ടിൽ നിന്നും -123 km
റോഡ് മാർഗ്ഗം -സുൽത്താൻ ബത്തേരി നിന്നും എത്തിച്ചേരാം.
 
muthanga


3.പേപ്പാറ വൈൽഡ് ലൈഫ് സാഞ്ചുറി 

peppara
കേരള തലസ്ഥാനത്തു നിന്നും ഏറ്റവും പെട്ടെന്ന് എത്തി ചേരാൻ കഴിയുന്ന വനം. 54 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. അപകടകാരികളായ മൃഗങ്ങൾ ഇല്ല എന്നുള്ളത് കുടുംബ സമേതമുള്ള യാത്രകൾക്ക് കൂടുതൽ അനുയോജ്യമാക്കുന്നു. പൊന്മുടി യിലേക്കുള്ള യാത്രയിൽ ടുറിസ്റ്റുകൾ ഇതു ട്രക്കിങ്ങിനു ഉപയോഗിക്കുന്നു. പേപ്പാറയിൽ നിന്നും 5km അകലെയുള്ള വാഴന്തോൾ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് കുളിർമയേകുന്നു. 

peppara
തിരുവനന്തപുരം ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും 60 km
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 50 km


4.ഷോളയാർ ഫോറെസ്റ്റ് 

sholayar forest
ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടുന്ന വനം. പുൽമേടുകളും, മലയടിവാരങ്ങളും, അരുവികളും, ഉറവകളും ചേർന്ന് കേരളത്തിലെ വനങ്ങളിലെ തന്നെ വേറിട്ടൊരു അനുഭവം സഞ്ചാരിക്ക് നൽകുന്നു. 
400 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ വനത്തിൽ, സഞ്ചാരികളുടെ കണ്ണിനു കുളിർമയേകുന്ന ഷോളയാർ ഡാം ഉം ഉൾപ്പെടുന്നു. തൃശൂർ, എറണാകുളം, പാലക്കാട്‌, തുടങ്ങിയ ജില്ലകളിൽ നിന്നും വളരെ പെട്ടെന്ന് എത്തിചേരാൻ കഴിയും. പൂക്കളുടെ സുന്ദര കാഴ്ച്ചകളാണ് ഷോളയാർ വനങ്ങളുടെ മറ്റൊരു പ്രത്യേകത.
 
sholayar forest
athirappalli
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 55 km
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും 30km 
തൃശൂർ -55km 
എറണാകുളം -70km 
ചാലക്കുടിയാണ് ഏറ്റവും അടുത്തുള്ള ടൗൺ. 

5.മൂന്നാർ ഉൾ വനങ്ങൾ 

munnar forests
 ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ എന്നും സഞ്ചാരികളുടെ പറുദീസയാണ്. പശ്ചിമഘട്ട മലനിരകളിൽ, കേരളത്തിലെ ആദ്യ നാഷണൽ പാർക്കായ ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്നു. തണുപ്പും, റിസോർട് കളും ധാരാളം ഉണ്ട്. 
നീലക്കുറിഞ്ഞി, വരയാട് (nilgiri tahr) എന്നിവയാണ് മൂന്നാറിലെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ. മുതുവാൻ  ആദിവാസി മേഖലയിലെ ചെറുപ്പക്കാർ സർക്കാരിനെ ടുറിസ്റ് സേവനങ്ങളിൽ സഹായിക്കുന്നു. തമിഴ്നാട് നിന്നും വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയും.

munnar forests

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 111km 
കോയമ്പത്തൂർ എയർപോർട്ടിൽ നിന്നും 158km
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ -151 km
ആലുവ റെയിൽവേ സ്റ്റേഷൻ -120km

6.പറമ്പികുളം ടൈഗർ റിസേർവ് 

parambikulam
കേരളത്തിലെ ഏറ്റവും അപകടകരമായ കാടുകളിൽ ഒന്നാമത്. കടുവകളുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. എങ്കിലും അനുവാദം ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുക.കാരണം, പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സുന്ദരമായ, സംരക്ഷിക്കപ്പെടുന്ന സസ്യ ജന്തു ജാലങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് പറമ്പികുളം 
645 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് ഉള്ള പറമ്പികുളത്തിന്റെ കുറഞ്ഞ പ്രദേശം മാത്രമാണ് സഞ്ചാരികൾക്ക് തുറന്നു കൊടുത്തിട്ടുള്ളത്. 

parambikulam
കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 110 km 
പാലക്കാട്‌ റെയിൽവേ സ്റ്റേഷൻ -100km 

7.നിലമ്പൂർ ഫോറെസ്റ്റ് റേഞ്ച്. 

nilambur
മലപ്പുറം ജില്ലയുടെ ഭാഗം. പശ്ചിമ ഘട്ടത്തിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂർ തേക്ക് ലോകപ്രശസ്തമാണ്. ഒരു തേക്ക് മ്യുസിയവും ഇവിടെയുണ്ട്. മലബാറിലെ പ്രശസ്തമായ ചാലിയാർ ശക്തിയാർജ്ജിക്കുന്നത് നിലമ്പൂരിന്റെ മലയടിവാരങ്ങളിലാണ്. ആന, വിവിധ പക്ഷികൾ, ഷഡ്പദങ്ങൾ, വ്യാപിച്ചു കിടക്കുന്ന മല നിരകൾ, ചെറു വെള്ളച്ചാട്ടങ്ങൾ, ചെറിയ ടുറിസ്റ് കേന്ദ്രങ്ങൾ എന്നിവ നിലമ്പൂർ ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ ഉണ്ട്. 
കൽത്തു, കരുളായി വന മേഖലകളാണ് കൂടുതൽ ജനവാസം ഉള്ളത്. 

nilambur railway
നിലമ്പൂർ റെയിൽവേ സ്റ്റേഷൻ ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. 
കോഴിക്കോട് ജില്ലയിൽ നിന്നും കക്കാടംപൊയിൽ വഴി വളരെ വേഗം നിലമ്പൂരിലേക്ക് എത്തിച്ചേരാം

8.കണ്ണവനം റിസേർവ് ഫോറെസ്റ്റ്. 

kannavanam
കണ്ണൂർ ജില്ലയിലെ വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ് കണ്ണവനം. പഴശ്ശി രാജയുമായി ബന്ധപ്പെട്ട് കിടക്കുന്ന വെളുമ്പത്ത് മഖാം പള്ളിയും, തൊടീക്കളം ക്ഷേത്രവും കണ്ണവനത്തിലാണ് ഉള്ളത്.

 
kannavanam

ധാരാളം വെള്ളച്ചാട്ടങ്ങൾ ഉള്ള കണ്ണവനത്തിൽ മാത്രമാണ് മലബാർ ട്രിം നിംഫ് (malabar trim nymph) എന്ന പൂമ്പാറ്റ ഇനം നമുക്ക് കാണാൻ കഴിയുന്നത്. 
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 30 km 
തലശ്ശേരി റെയിൽവേ സ്റ്റേഷൻ 30 km 


9.തോൽപ്പെട്ടി വൈൽഡ് ലൈഫ് സാഞ്ചുറി 

tholppetty
കാടിനുള്ളിലൂടെയുള്ള ജീപ്പ് യാത്ര. ആനയടക്കമുള്ള പല മൃഗങ്ങളെയും വളരെ അടുത്ത് അവരുടെ ആവാസവ്യവസ്ഥയിൽ കാണുവാനുള്ള അവസരം. ഇടതൂർന്ന നിബിഡ വനങ്ങളും, അർദ്ധ ഹരിത വനങ്ങളും ഉള്ള ഇവിടെ തേക്, യൂക്കാലിപ്റ്റസ്, ഓക് മരങ്ങളും വ്യാപകമായി ഉണ്ട്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. 

kattupoth
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 100 km
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ -120 km 


    തേക്കടി, തട്ടേക്കാട്, സൈലന്റ് വാലി, മറയൂർ തുടങ്ങി നമ്മൾ സ്ഥിരം പോകുന്ന വനങ്ങളെ മാറ്റി നിർത്തി, നിങ്ങൾക്ക് തൊട്ടടുത്തുള്ള വനങ്ങളിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യൂ. കാടും പച്ചപ്പും, ജന്തുജാലങ്ങളും എല്ലാം ലോക്കഡൗൺ സൃഷ്ടിച്ച മാനസിക സമ്മർദ്ദം കുറക്കാൻ നിങ്ങളെയും കുടുംബങ്ങളെയും സഹായിക്കും. അതും കുറഞ്ഞ ചിലവിൽ.. കീശയിലെ കാശ് പിന്നെയും ബാക്കി... 
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.