Anayadikuth Waterfall |
ഇടുക്കി ജില്ലയിൽ നിന്നാണ് ഈ വെള്ളച്ചാട്ടവും സഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരം എന്ന വാക്കിനേക്കാൾ മനോഹരമാണ് ആനയടി കുത്ത് വെള്ളച്ചാട്ടം. ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിനടുത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തൊമ്മൻകുത്ത് കാണാൻ വരുന്നവർക്ക്, വലിയ ചിലവില്ലാതെ വന്ന് കണ്ട് പോകാവുന്ന മനോഹരമായ സ്ഥലം ആണ് ആനയടികുത്ത്.. മഴക്കാലത്ത് മാത്രമേ ഇത്രയധികം വെള്ളം ഇവിടെ കാണൂ.. എന്നാലും നീന്തൽ അറിയാത്തവർക്കും അത്യാവശ്യം മുങ്ങി കുളിക്കാൻ പറ്റും ഇവിടെ.
പ്രശസ്തമായ തൊമ്മൻ കുത്ത് വെള്ളച്ചാട്ടത്തിനടുത്താണ് ഇതും. അതുകൊണ്ട് തന്നെ ഒരൊറ്റ ദിനത്തിൽ രണ്ട് കുളി പാസ്സാക്കാം .
സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് തൊമ്മൻ കുത്തിലേക്കുള്ള വഴികൾ പിന്തുടരുക. നാട്ടുകാരോട് ചോദിച്ചാൽ സ്നേഹപൂർവ്വം അവർ വഴികൾ കാണിച്ചു തരും. തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്.
|
തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടേക്കുള്ളത്.
റബ്ബർ തോട്ടങ്ങളും താഴ്‌വരകളും ആണ് വഴിയുടെ ചുറ്റും.
പണ്ട് ഇതിനു മുകളിലൂടെ ആനക്കൂട്ടം കടന്ന് പോകുമ്പോൾ ഒരു ആന വെള്ളച്ചാട്ടത്തിലേക്ക് വീണതിൽ നിന്നുമാണ് ഈ പേര് ഉണ്ടായത്. പണ്ട് കാലത്ത്, ആനകൾ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെള്ളം കുടിക്കാൻ വരുമായിരുന്നു.. അങ്ങിനെ വെള്ളം കുടിക്കാൻ വന്ന 2 ആനകൾ തമ്മിൽ കൊമ്പ് കോർത്തു, താഴെ വീണതിന് ശേഷം ആണ്, ഈ സ്ഥലത്തിന് ആനയാടികുത് എന്ന പേര് വന്ന് എന്നാണ് പഴമക്കാർ പറയുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടികുത്ത് ൽ എത്താം. തൊടുപുഴ-കരിമണ്ണൂർ-തൊമ്മൻകുത്തു റൂട്ട്. തൊമ്മൻകുത് വെള്ളച്ചാട്ടം എത്തുന്നതിനു 1km മുൻപ് തൊമ്മൻകുത് പോസ്റ്റ് office ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്, 100 മീറ്റർ കഴിയുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള കോൺവെന്റ് റോഡ്, സിസ്റ്റേഴ്സ് കോൺവെന്റ് നു മുൻപിൽ എത്തുമ്പോൾ ഓപ്പോസിറ്റ് വഴിയേ പോവുക. ഇവിടത്തെ റോഡ് വളരെ ചെറുതാണ് ഒരു വണ്ടി കഷ്ടിച്ചു പോകാൻ ഉള്ള ഇട മാത്രമേ ഉണ്ടാകൂ.