തേനാരിയിലെ മഹാദേവ ക്ഷേത്രവും, ശ്രീരാമ ക്ഷേത്രവും യാത്ര | Mahadeva temple -Sree Rama temple Thenari Travel Palakkad

thenari
Mahadeva templeThenari

ക്ഷേത്രങ്ങൾക്കും, ആചാരാനുഷ്ഠാനങ്ങൾക്കും, ഐതിഹ്യ വിശ്വാസങ്ങൾക്കും പേരുകേട്ട അതിരമണീയമായ സ്ഥലമാണ് തേനാരി
.. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ മാത്രമേയുള്ളൂ ഈ മനോഹരമായ ഗ്രാമത്തിലേക്ക്. ഇവിടുത്തെ മഹാദേവ ക്ഷേത്രവും, ശ്രീരാമ ക്ഷേത്രവും വളരെയേറെ പ്രശസ്തമാണ്. 
പിതാവ് ജമദഗ്നിയുടെ ആജ്ഞ പ്രകാരം സ്വന്തം അമ്മയെ വധിക്കുകയും, അതിനെ തുടർന്ന് പ്രായശ്ചിത്തമായി ഭാരതത്തിൽ 108 ശിവ ക്ഷേത്രങ്ങൾ ഉണ്ടാക്കുകയും ചെയ്ത പരശുരാമൻ ഉണ്ടാക്കിയ ആറാമത്തെ ശിവക്ഷേത്രമാണ് തേനാരി മഹാദേവ ക്ഷേത്രം..എന്നതാണ് ഐതിഹ്യം. അത്രമേൽ പഴക്കമുള്ള ക്ഷേത്രമാണത്..
thenari
Sree Rama temple Thenari 

ശ്രീരാമ ക്ഷേത്രവും വളരെ പ്രാചീന കാലം മുതൽക്കേ ഉള്ളതാണ്.. രാമരാവണ യുദ്ധം കഴിഞ്ഞതിനു ശേഷം സീതാദേവിയെയും കൂട്ടി തിരിച്ചു ആയോദ്ധ്യയിലേക്ക് മടങ്ങുകയായിരുന്നു രാമലക്ഷ്മണന്മാരും കൂട്ടരും..യാത്രാമധ്യേ തേനാരിയിൽ എത്തിയ അവർ ക്ഷീണം കാരണം വിശ്രമിക്കാനായി ഒരുപാറ കൂട്ടത്തെ ആശ്രയിച്ചു... ശങ്കുചക്ര പാറ എന്നാണ് ആ പാറയുടെ പേര്.. ഇന്ന് ആ പാറയിൽ ധാരാളം ചെറുതും വലുതുമായ കുഴികൾ കാണാം അത് രാമനും കൂട്ടരും ഇരുന്നതിന്റെ അടയാളമായി കണക്കാണുന്നു. അങ്ങനെ ഇരിക്കെ സീതാദേവിക്ക് ദാഹമെടുത്തു.. 
അടുത്തെങ്ങും വെള്ളം കിട്ടാൻ വഴിയില്ലാത്തതിനാൽ രാമന്റെ ആവശ്യപ്രകാരം ലക്ഷ്മണൻ അമ്പെയ്ത് ഒരു നീർക്കുഴി ഉണ്ടാക്കി, ആ കുഴിയിൽ നിന്നും ചെളിവെള്ളമാണ് വന്നത് അതിനാൽ രാമൻ തന്നെ തന്റെ ഒരു വില്ലെടു തൊടുക്കുകയും ആ നീർക്കുഴി സ്പടികം പോലുള്ള ഗംഗാജലം ധാര ധാരയായി മുകളിലേക്കു വരുന്ന ഒരു കിണറായി മാറി.. ആരാണ് തന്നിൽ നിന്നും ജലമെടുക്കുന്നത് എന്നറിയാനായി ഗംഗ തന്റെ ശിഷ്യയായ നീർക്കുമിഴിയെ ജലം പോകുന്ന ദിക്കിലേക് പറഞ്ഞു വിട്ടു.. നീർക്കുമിഴി തേനാരിയിൽ വന്നുചേർന്നു. നോക്കുമ്പോൾ സാക്ഷാൽ ശ്രീരാമൻ ആണ് നിൽക്കുന്നത്. ശ്രീരാമനെ തൊഴുതു കുമ്പിട്ടു നിൽക്കുമ്പോൾ നീർക്കുമിഴിയോട് രാമൻ ഇങ്ങനെ പറഞ്ഞു.. നീ ഗംഗയിലേക്ക് തിരിച്ചുപോവാതെ ഇവിടെ തന്നെയിരുന്നു ഇവിടുത്തെ ജനങ്ങൾക്ക് എന്നും ദാഹജലം നൽകി സംരക്ഷിക്കണം. അത് കേട്ട നീർക്കുമിഴി അതേപടി അനുസരിച്ചു..അതിനാൽ നീർക്കുമിഴിയെ ജനങ്ങൾ ഇന്നും നീർക്കുമിഴി അമ്മൻ എന്ന പേരിൽ ആരാധിച്ചുപോരുന്നുണ്ട്. ഇത് തേനാരിയിലെ മറ്റൊരു ഐതിഹ്യമാണ്..

thenari
Sree Rama temple Thenari 


കൂടാതെ രാമൻ വില്ലുതൊടുത്തുണ്ടാക്കിയ കിണറിനു മുകളിലായി രാമൻ തന്നെ വായ തുറന്ന് നിൽക്കുന്ന ഒരു കാളയുടെ ശിൽപ്പം ഉണ്ടാക്കിയിരുന്നു.. ആ കാളയുടെ വായയിലൂടെ ഇന്നും രാപകലില്ലാതെ വെള്ളം കിണറിലേക്ക് വീണുകൊണ്ടിരിക്കും.. അത് ഗംഗാ നദിയിൽ നിന്നും വരുന്നു എന്നാണ് വിശ്വാസം.
 ഈ കിണറിനടുത്തായിട്ടാണ് ശ്രീരാമ ക്ഷേത്രം ഉള്ളത്.
ടിപ്പു സുൽത്താന്റെ കാലത്ത് ടിപ്പുവിനാൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഈ രണ്ടു ക്ഷേത്രങ്ങളും ഉൾപ്പെടുന്നു. അതിനാൽ പിന്നീട് തേനാരിയിലെ ജനങ്ങൾ ഇവയുടെ പുനരുജ്ജീവന പണികൾക്ക് ശേഷം കുംഭാഭിഷേകം ചെയ്തു.. കുംഭാഭിഷേകത്തിന് മുൻപായി ജലാധിവാസം, ക്ഷീരാധിവാസം, ശയനാധിവാസം തുടങ്ങിയവയ്ക്കായി പ്രതിഷ്ഠ ചെയ്തിരിക്കുന്ന ബിംബങ്ങളെ ഇളക്കി മാറ്റുക പതിവാണ്.. അതിനു ശേഷം അടിച്ചു പരത്തി എടുത്ത അഷ്ടബന്ധം ഉപയോഗിച്ച് ഇളക്കിമാറ്റിയ അതേ ബിംബങ്ങൾ അല്ലെങ്കിൽ പുതുതായി അഞ്ജനകല്ലുകളിൽ തീർത്ത ബിംബങ്ങളെ പ്രതിഷ്ഠിക്കും എന്നിട്ടാണ് കുംഭാഭിഷേകം നടത്തുക..എന്നാൽ ഇവിടെ മഹാദേവ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായ ശിവലിംഗം എത്ര പണിപ്പെട്ടിട്ടും ഇളക്കി മാറ്റാൻ കഴിഞ്ഞില്ല.. അതിനാൽ തന്നെ അത് പരശുരാമൻ തന്നെ പ്രതിഷ്ഠിച്ചതാണ് എന്ന് ദേശവാസികൾ ഉറച്ചു വിശ്വസിക്കുന്നു.. 
ഇങ്ങനെ അനേകം കഥകളും ഐതിഹ്യങ്ങളും നിറഞ്ഞ ഈ ദേശം പ്രകൃതിസൗന്ദര്യം കൊണ്ടും പേരുകേട്ടതാണ്..
മഹാദേവ ക്ഷേത്രത്തിനടുത്തായി ഹോമകുണ്ഡം എന്ന പേരിൽ അറിയപെടുന്ന അതിമനോഹരമായ ഒരു താമരക്കുളമുണ്ട്.. അത് ക്ഷേത്രക്കുളമാണ്..

thenari
Mahadeva templeThenari


കൂടാതെ ക്ഷേത്രത്തിനുള്ളിൽ സവിശേഷമായ ഒരു കിണറുനമുണ്ട് ആ കിണറിനു അഗ്നികുണ്ഡം എന്നാണ് പേര്.... 
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ദേശവാസികളാണിവിടെ..
ഇനിയും വളരെയധികം അത്ഭുതകഥകളും, ഐതിഹ്യങ്ങളും, വിശ്വാസങ്ങളും എല്ലാം അടങ്ങിയ ഇവിടം സന്ദർശകരാൽ എന്നും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്.

പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...
Previous Post Next Post