ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം (SREE PADHMANABHA SWAMI TEMPLE)
Sree Padhmanabha Swami Temple |
തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പദമനാഭ സ്വാമി ക്ഷേത്രം .
ഇന്ത്യയിലെ 108 വിശുദ്ധ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു വാസ്തു കലയുടെയും കാല്പനികളുടെയും അവസാന വാക്ക് ഈ ക്ഷേത്ര ചുമരുകളിൽ നമുക്ക് കാണാം .വിഷ്ണു ഭഗവാന്റെ അനന്തശൈലം ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ .
|
6 -ആം നൂറ്റാണ്ടിൽ തമിഴ് വസ്തുകലാ പ്രകാരം നിർമിക്കപ്പെട്ട ഈ ക്ഷേത്രം 10 നൂറ്റാണ്ടിനൊടുവിൽ ആണ് ഇപ്പോൾ കാണുന്ന തരത്തിലേക്ക് നവീകരിച്ചത് .
500 വര്ഷങ്ങളായി അടഞ്ഞു കിടക്കുന്ന 6 നിഗൂഢ അറകളിലെ 5 എണ്ണം സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് പരിശോധിച്ചപ്പോൾ ഏകദേശം 90,000 കോടി രൂപയുടെ സ്വത്തും അപൂർവയിനം രത്നങ്ങളും ആഭരണങ്ങളും കണ്ടെത്തി . അത് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തെയും ചേർത്തു.
ഈ വീഡിയോ ശ്രീ പദമനാഭ സ്വാമി ക്ഷേത്രത്തിന്റെ മറ്റൊരു അത്ഭുതമാണ് .സരസ്വതി മണ്ഡപത്തിലെ എല്ലാ വാതിലുകളിലൂടെയും വർഷത്തിൽ രണ്ടു തവണ ദർശിക്കാൻ കഴിയുന്ന ദൃശ്യം ,പ്രകൃതിയും മനുഷ്യ വസ്തു കലയും മാർച്ച് 20 അല്ലെങ്കിൽ 21 ,സെപ്റ്റംബർ 22 അല്ലെങ്കിൽ 23 ദിവസങ്ങളിൽ ഒന്നായി മാറുന്നു .
ഭക്തിയുടെ പാരമ്യം മാത്രമല്ല ,ഭാരതീയ സംസ്കാരത്തിന്റെയും ക്ഷേത്ര നിർമാണ വൈഭവത്തിന്റെയും നേർക്കാഴ്ച കൂടിയാകുന്നു പദമനാഭന്റെ ഈ ക്ഷേത്രം
|
തിരുവനന്തപുരത്തിന്റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തിൽ ക്ഷേത്രത്തിലേക്കു എത്തിച്ചേരാം .
3 കിലോമീറ്റെർ ദൂരം മാത്രമാണ് റയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള ദൂരം
തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 5 മിനുട്ട് യാത്ര മാത്രമാണ് ശ്രീ പദമനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ളത്
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...