Achanthuruth Island Kasaragod |
കേരളത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാലം അച്ചൻതുരുത്തിനെയും (ACHAN THURUTHU)കോട്ടപ്പുറത്തിനെയും ബന്ധിപ്പിച്ചു നിർമിച്ചിരിക്കുന്നു . രണ്ടു പഞ്ചായത്തുകളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന വഴി കൂടിയാണിത് .400 മീറ്ററോളം നീളമുള്ള ,ജലനിരപ്പിനനുസരിച്ചു ഉയരം ക്രമീകരിക്കപ്പെടുന്ന ഈ നടപ്പാലം 2000 ൽ നീലേശ്വരം പഞ്ചായത്തിന്റെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും സഹായത്തോടെയാണ് നിർമിച്ചത് .
പാലങ്ങൾ.. അത് വെറും പോക്കുവഴി മാത്രമല്ല....തങ്ങളുടെ വഴിമധ്യേ വരുന്ന പ്രതിബന്ധങ്ങളെ മറികടക്കാനാണ് മനുഷ്യർ പാലങ്ങൾ പണിയുന്നത്.. പുരാതന കാലം മുതൽക്കേ തോടുകൾ, കുഴികൾ തുടങ്ങി മനുഷ്യർക്ക് ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് പോകാൻ കഴിയാത്ത ഇടങ്ങളിൽ എല്ലാം തടികൾ കൊണ്ടോ വലിയ പാറക്കഷ്ണങ്ങൾ കൊണ്ടോ നിർമ്മിച്ചുകൊണ്ടിരുന്ന പാലങ്ങൾ പിന്നീട് വാസ്തു ശാസ്‌ത്രപരമായി പല തരത്തിലും ഭാവത്തിലും,,
പല പല പ്രത്യേകതകൾ നിറച്ചും,, അഴകാലും വിസ്‌മയത്താലും കാഴ്ച്ചക്കാർക്ക് കൗതുകം ജനിപ്പിക്കുന്ന വിധത്തിൽ പാലങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി..
പാലം പണിയുക എന്നത് ഇന്നത്തെക്കാലത്ത് എൻജിനീയർമാർക്ക് ബാക്കിയുള്ളവ അപേക്ഷിച്ചു നോക്കുമ്പോൾ ഒരുപക്ഷെ എളുപ്പമുള്ള കാര്യമായി മാറിക്കൊണ്ടിരിക്കുന്നു.. എന്നാൽ,, വെള്ളത്തിനു മുകളിലൂടെ, ഇടതൂർന്ന കുന്നുകളിലൂടെ,, ഒക്കെ പാലം നിർമ്മിക്കൽ എക്കാലത്തും ദുഷ്ക്കരം തന്നെ..
പാലം പണിയുക എന്നത് ഇന്നത്തെക്കാലത്ത് എൻജിനീയർമാർക്ക് ബാക്കിയുള്ളവ അപേക്ഷിച്ചു നോക്കുമ്പോൾ ഒരുപക്ഷെ എളുപ്പമുള്ള കാര്യമായി മാറിക്കൊണ്ടിരിക്കുന്നു.. എന്നാൽ,, വെള്ളത്തിനു മുകളിലൂടെ, ഇടതൂർന്ന കുന്നുകളിലൂടെ,, ഒക്കെ പാലം നിർമ്മിക്കൽ എക്കാലത്തും ദുഷ്ക്കരം തന്നെ..
ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങളാൽ സമ്പന്നമായ കേരളം വിവിധ തരത്തിലുള്ള പാലങ്ങളാലും പ്രസിദ്ധമാണ്...
അതിലൊരു പാലമാണ് അച്ഛൻതുരുത്തിനെയും കോട്ടപുറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് കാസർഗോഡ് ജില്ലയിൽ നിലകൊള്ളുന്നത്..
അച്ഛൻതുരുത്തു പാലം എന്നാണ് ഇതിനെ വിളിക്കുന്നത്..ജലത്തിന് മുകളിലായി നിർമ്മിച്ചിരിക്കുന്ന നടപ്പാലമാണിത്..മേൽപ്പറഞ്ഞ പോലെ ഇങ്ങനെയുള്ളവയുടെ നിർമ്മാണം ദുഷ്കരമെങ്കിലും ഇന്നിത്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാലം ആയി വിളങ്ങുന്നു..
400 മീറ്ററോളം നീളമുള്ള, ജലനിരപ്പിനനുസരിച്ച് ഉയരം ക്രമീകരിക്കപ്പെടുന്ന ഈ നടപ്പാലം രണ്ട് പഞ്ചായത്തുകളെ തമ്മിൽ കൂട്ടിമുട്ടിക്കുന്നത് കൂടിയാണ്.. 2000 ത്തിൽ നീലേശ്വരം പഞ്ചായത്തിന്റെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്..
വളവുകളുള്ള ഈ പാലം നിർമ്മാണ വൈദഗ്ധ്യത്തിന്റെ മനോഹാരിതയെ കൂടെ കാണിച്ചു തരുന്നു..
അച്ഛൻതുരുത്ത് ഒരു മനോഹരമായ ദ്വീപ് ആണ്..
നീലേശ്വരം രാജാക്കന്മാരുടെ അധീനതയിൽ ആയിരുന്ന ഇവിടെ നീലേശ്വരം രാജാക്കന്മാരുടെ കൊട്ടാരവും കൂടാതെ,,
ധാരാളം ഫോൾട്ടിങ് റിസോർട്ടുകൾ, ഹൌസ് ബോട്ടുകൾ തുടങ്ങിയവ കാണാൻ കഴിയും.. ഫ്‌ളോട്ടിങ് റിസോർട്ടുകളിലും ഹൗസ്‌ബോട്ടുകളിലും തങ്ങി അച്ഛൻതുരുത്തിന്റെ തനതായ ഭംഗി ആസ്വദിക്കാൻ വരുന്നവരും ഏറെയാണ്..
പ്രകൃതിയുടെ ആലിംഗനത്താൽ അഴകേറിയ ഇവിടം സന്ദർശകരെ വിസമയലോകത്തിലാഴ്ത്തും എന്നതിൽ തർക്കമില്ല.