എടക്കൽ ഗുഹ പൂർവികതയിലേക്കൊരു യാത്ര Edakkal Caves Wayanad


edakkal caves
Edakkal Caves
സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ടു വൻ ഗുഹകളാണ് എടക്കൽ ഗുഹ . ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഈ ഗുഹകൾ യഥാക്രമമം 96 അടിയും  22 അടിയും വീതിയുള്ളവരാണ് .

edakkal caves
Edakkal Caves

ഗുഹ ഭിത്തികളിലെ കൊത്തുപണികളും രേഖ ചിത്രങ്ങളുമാണ് എടക്കലിനെ പ്രശസ്തമാക്കിയത് .
സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലാണ് ഗുഹയുടെ സ്ഥാനം .ഏകദേശം 4000 മീറ്റർ ഉയരം ഗുഹ മുഖത്തേക്ക്  ഉണ്ട് .

edakkal caves
Edakkal Caves

ഒന്നര മണിക്കൂർ ട്രെക്കിങ് ഗുഹ മുഖത്തിനു താഴേക്ക് തന്നെ ഉണ്ട് . അവിടെ നിന്നും മുക്കാൽ മണിക്കൂർ യാത്ര ഗുഹ മുഖത്തേക്കും ഉണ്ട് .നവീന ശിലായുഗകാലത്തെ അത്യപൂർവമായ രേഖപെടുത്തലുകൾ ഈ ഗുഹ ഭിത്തികളിൽ ഉണ്ട് .
edakkal caves
Edakkal Caves


ബി സി 5000 മുതൽ ബി സി 1000  വരെ പഴക്കമുള്ള ശിലാഫലകങ്ങൾ എടക്കൽ ഗുഹയിലുണ്ട്
. യഥാർഥത്തിൽ ഒരു പാറ പിളർന്നു രണ്ടായി മാറുകയും മുകളിലേക്ക് മറ്റൊരു പാറ വന്നു അമരുകയും ചെയ്തു രൂപപ്പെട്ടതാണ് ഈ ഗുഹ .പല നിലകളായി സ്ഥിതി ചെയ്യുന്ന ഗുഹയിൽ മറ്റു ഭാഗങ്ങളെ ബന്ധിപ്പിച്ചു ഏണികളും.കയറുകളും ഒരുക്കിയിട്ടുണ്ട് .

edakkal caves
Edakkal Caves


ഭിത്തിയിലെ കൊത്തു പണികളുടെ ദൃശ്യം കാണുമ്പോൾ നാം ശരിക്കും  അത്ഭുതപ്പെടും....പ്രത്യേകിച്ചും അവ നേരിട്ട് വന്ന കാലഘട്ടത്തിന്റെ ദൈർഘ്യം ഓർക്കുമ്പോൾ ...

edakkal caves
Edakkal Caves


കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...



Write a travelling experience in Wayanad
Previous Post Next Post