പെട്ടമല എറണാകുളം Pettamala Eranakulam

pettamala
Pettamala
എറണാകുളം നഗരത്തിൽ നിന്ന് 42 കി.മി മാറി സ്ഥിതി ചെയ്യുന്ന ഒരു കരിങ്കൽ ക്വാറിയാണ് പെട്ടമല. 
ഒരു കരിങ്കൽ ക്വാറിക്ക് എന്താ ഇത്ര  ടൂറിസ്റ്   പ്രാധാന്യം എന്ന് ചിന്തിക്കുന്നുണ്ടാവാം. 

pettamala
Pettamala

ഒരുപാട് കാലം പാറപൊട്ടിച്ച് നശീകരണത്തിന്റെ വക്കിൽ നിന്നിരുന്ന ഒരു പ്രദേശം, പിന്നീട് സർക്കാർ ഇടപെട്ട് ഖനനം നിർത്തി വെയ്ക്കുകയും, പിന്നീട് പ്രകൃതി തന്നെ നടത്തിയ ഒരു ചെറുത്ത് നിൽപ്പാണ് ഇന്നു കാണുന്ന പ്രകൃതി രമണീയമായ കാഴ്ചകൾ. 
pettamala
Pettamala

അപൂർവയിനം സസ്യങ്ങളും പായലും മത്സങ്ങളും ഇവിടെ ഉണ്ട് . പൊട്ടിച്ചെടുത്ത പാറകളുടെ ആകൃതിയാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. 
ഒരുപാട് അപകടങ്ങളും മറ്റും സംഭവിച്ച പാറമടകൾ അപകടം നിറഞ്ഞ വഴികളെ കൊണ്ട് നിറഞ്ഞതായതിനാൽ അവിടേക്ക് സഞ്ചരിക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കണം നമ്മൾ. പോവുക കാഴ്ച്ചകൾ പകർത്തുക തിരികെ വരുക. അധികം സാഹസങ്ങൾക്ക് മുതിരാതിരിക്കുക.


Previous Post Next Post