Kadambrayar |
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഒരു എക്കോ ടൂറിസം പദ്ധതിയാണ് കടമ്പ്രയാർ. കിഴക്കമ്പലം, എടത്തല പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പ്രധാന തോടുകൾ സംഗമിക്കുന്ന സ്ഥലമാണ് വിനോദകേന്ദ്രത്തിന്റെ മുഖ്യസ്ഥാനം.
വിശാലമായ പുഴയോരം ചേർന്നുള്ള തെങ്ങും തോപ്പും പാടശേഖരങ്ങളുമാണ് ആകർഷണങ്ങൾ.
Kadambrayar |
മെട്രോ നഗരമായ കൊച്ചിക്കു വളരെ അടുത്താണ് കടമ്പ്രയാർ. പ്രസിദ്ധമായ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ (WONDERLA)കടമ്പ്രയാറിൽ നിന്നും വളരെയടുത്താണ്. ഇവിടെ നിന്നാൽ വണ്ടർലാ കാണാനാകും.
Kadambrayar |
കാക്കനാട് നിന്ന് പള്ളിക്കര റൂട്ടിലൂടെയും ആലുവയിൽ നിന്ന് കിഴക്കമ്പലം റൂട്ടിലൂടെയും ഈ ടൂറിസം വില്ലേജിൽ എത്തിച്ചേരാം.
ബോട്ടിംഗ് ക്ലബ്, തൂക്ക് പാലം, വിശാലമായ നടപ്പാത എന്നിവയാണ് ഇവിടുത്തെ മുഖ്യാകർഷണങ്ങൾ.
Kadambrayar |
പ്രായഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണിത്. രാവിലെയോ വൈകുന്നേരമോ സന്ദർശിക്കുകയാണ് നല്ലത്.