Ayyappanmudi |
അയ്യപ്പൻ മുടി (AYYAPPANMUDI). ആലപ്പുഴയൊഴികെ മറ്റു ജില്ലക്കാർ എല്ലാവരും അവരുടെ നാട്ടിലെ വൻ കുന്നുകൾ കേറി ഫോട്ടോകൾ തലങ്ങും വിലങ്ങും ഇട്ടപ്പോൾ നോക്കി ഇരുന്ന എറണാകുളം കാരന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് അയ്യപ്പൻ മുടി. കോതമംഗലത്തിനടുത്ത് നിലകൊള്ളുന്നു.
|
മുകളിൽ കേറിയാൽ ആകാശത്തിനു ഒരു ഉമ്മയും കൊടുക്കാം... 360° കാഴ്ചയും കാണാം. കോതമംഗലത്തു നിന്നും 5 കിലോമീറ്റർ. പിന്നെ മുകളറ്റം കണ്ടുകൊണ്ടു തന്നെ മലകയറ്റം. മലമുകളിലെ അയ്യപ്പക്ഷേത്രത്തിന്റെ പേരാണ് മല ക്കും നാട്ടുകാർ ഇട്ട് കൊടുത്തത്. എല്ലാമാസവും ഒന്നാം തിയതി ഈ ക്ഷേത്രം ഭക്തർക്കായി തുറക്കും.
|
കുന്നിൻ മുകളിൽ ഒരു സുന്ദര കുളവും ഉണ്ട്. അയ്യപ്പ സ്വാമിമാർ ഉപയോഗിക്കുന്ന ഗുഹകൾ പാറയിടുക്കുകളിൽ ഉണ്ട്. ഒരിക്കൽ ഈ മല കയറിയാൽ പിന്നെ ഇവിടെ നിന്നുള്ള കാറ്റുകൊള്ളാൻ.. വിദൂരതയിലേക്കുള്ള പച്ചപ്പ് കാണാൻ. നിങ്ങൾ വീണ്ടും ഇവിടെയെത്തും..
|
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...