Kuruva Island |
കബിനി നദിയിലെ ഒരു ചെറു ദ്വീപ് ആണ് കുറുവ .മരക്കൂട്ടങ്ങളും പച്ചപ്പും വള്ളിപ്പടർപ്പുകളും ഭൂമിശാസ്ത്രപരമായ ദ്വീപിന്റെ സ്ഥാനവും ദ്വീപിനെ സഞ്ചാരികൾക്കു പുതിയ അനുഭവമാക്കി തീർക്കുന്നു .
ഇന്നത്തെ ബഹളമുള്ള വേഗതയേറിയ ലോകത്തു നിന്നും ശാന്തമായ ഒരിടത്തേക്ക് നിങ്ങളെ പറിച്ചു നടുക എന്നൊരു ജോലി കൂടെ കുറുവ ദ്വീപ് നിങ്ങൾക്കായി ചെയ്യും .
ഏകദേശം 950 ഏക്കർ വിസ്തൃതിയുള്ള കുറുവദ്വീപ്പിന് ചുറ്റും കബിനി നദിയും മറ്റ് നിരവധി അരുവികളും ഉണ്ട്. ഇത് ഡെൽറ്റ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ, ബോട്ടുകളിലൂടെയോ റാഫ്റ്റുകളിലൂടെയോ മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ .. ഈ ബോട്ടുകളും റാഫ്റ്റുകളും കേരള ടൂറിസം വകുപ്പാണ് കേരള വനം വകുപ്പുമായി സഹകരിച്ച് നടത്തുന്നത്.
പ്രകൃതി ദത്തമായ സഞ്ചാര ഇടങ്ങൾ തേടുന്നവർക്ക് കുറുവയിലെ ഇടതൂർന്ന വനങ്ങളും ചെറു അരുവികളും നല്ലൊരു പശ്ചാത്തലം ആയിരിക്കും . ദ്വീപിന്റെ ചില ഭാഗങ്ങൾ നടന്നും മറ്റു ഭാഗങ്ങൾ ബോട്ടിലും ചെങ്ങാടത്തിലുമായിട്ടാണ് കാണാനാവുക .
Kuruva Island |
ഈ ഇടയായി സഞ്ചാരികളുടെ എണ്ണം ദ്വീപിനു കോട്ടം തെറ്റിക്കുന്നു എന്ന പരാതി ഉയർന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദ്വീപിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുക .
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Write a travelling experience in Wayanad