കുഞ്ചൻ സ്മാരകം (കിള്ളിക്കുറുശ്ശിമംഗലം ).
![]() |
Kunchan Memorial |
പാലക്കാട് ഒറ്റപ്പാലത്തു നിന്നും വെറും 8 കിലോമീറ്റർ മാത്രമേയുള്ളു പ്രകൃതി രമണീയവും കേരളത്തിന്റെ തനത് ഭംഗിയുടെ പ്രതിബിംബവുമായ കിള്ളിക്കുറുശ്ശിമംഗലത്തേക്ക്. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ഗ്രാമത്തിന് കിള്ളിക്കുറിശ്ശിമംഗലം (KILLIKURISSIMANGALAM) എന്ന പേര് ലഭിച്ചത്.
![]() |
Kunchan Memorial |
മഹാമുനിയായ ശ്രീശുക ബ്രഹ്മ ഋഷി സ്ഥാപിച്ച ക്ഷേത്രമാണിത് എന്നാണ് ഐതിഹ്യം.
തുഞ്ചത്ത് എഴുത്തച്ഛൻ, ചെറുശ്ശേരി നമ്പൂതിരി ഇവരെ കൂടാതെ മലയാള സാഹിത്യത്തിന്റെ പുരാതന വിജയഗാഥയിൽ പങ്കുള്ള ഒരു മഹത് വ്യക്തിയാണ് കുഞ്ചൻ നമ്പ്യാർ.
അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം എന്ന ഇല്ലത്താണ് ജനിച്ചത്. ആക്ഷേപഹാസ്യത്തിലൂടെ കേരളക്കരയാകെ ഒന്നടങ്കം ചിരിപ്പിച്ച ഈ മഹത് വ്യക്തി ഓട്ടൻതുള്ളൽ കലാരൂപത്തിന്റെ സ്ഥാപകൻ കൂടിയാണ്. അതിനാൽ ഇന്നും കിള്ളിക്കുറിശ്ശിയിൽ ധാരാളം ഓട്ടൻതുള്ളൽ ആശാന്മാർ ഓട്ടൻതുള്ളൽ എന്ന കല പഠിപ്പിക്കുകയും കലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
![]() |
Kunchan Memorial |
കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹം നവീകരിച്ച് ഇന്നൊരു സ്മാരകമാക്കി സംരക്ഷിച്ചുപോരുന്നു. അങ്ങനെ കലക്കത്ത് ഭവനം ഇന്ന് കുഞ്ചൻസ്മാരകം ആയി മാറിയിരിക്കുന്നു. വർഷംതോറും നവരാത്രി കാലങ്ങളിൽ കുഞ്ചൻസ്മാരകം നവരാത്രി മഹോത്സവത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖർ കൂത്ത്, തുള്ളൽ കലാകാരന്മാർ എല്ലാവരും പങ്കെടുത്ത് ഉത്സവം പൊടിപൊടിക്കാറുണ്ട്.
![]() |
Kunchan Memorial |
മെയ് 5- കുഞ്ചന്റെ ജന്മദിനം അന്നും ആഘോഷങ്ങൾ നടക്കാറുണ്ടിവിടെ. കുഞ്ചൻദിനം എന്നാണ് ആ ദിവസത്തെ വിശേഷിപ്പിക്കാറുള്ളത്.
കുഞ്ചൻ നമ്പ്യാരെ കൂടാതെ, തുള്ളൽ കൂത്ത് എന്നിവയിൽ അസാമാന്യ പ്രാവിണ്യം തെളിയിച്ചതും, നാട്യശാസ്ത്ര പണ്ഡിതനുമായ നാട്യാചാര്യ വിദൂഷകരത്ന പദ്മശ്രീ ഗുരു മണി മാധവ ചാക്യാരുടെയും ജന്മഭൂമിയാണ് കിള്ളിക്കുറിശ്ശിമംഗലം.
![]() |
Kunchan Memorial |
നാടൻകലകളേയും, കേരളകലാരൂപങ്ങളെയും സ്നേഹിക്കുന്നവർക്കും സർവ്വോപരി പ്രകൃതി സ്നേഹികൾക്കും സന്ദർശന യോഗ്യമായ സ്ഥലമാണിത്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...