ആതിരപ്പള്ളി വെള്ളച്ചാട്ടം. ATHIRAPALLI WATERFALL
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ആതിരപ്പള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം.
ചാലക്കുടി നദിയിൽ നിലകൊള്ളുന്ന ഇത് പശ്ചിമഘട്ടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ഷോളയാർ പർവ്വതനിരകളിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
80 അടി ഉയരത്തിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം.
|
ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്.
അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം. ആതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ്വ ജൈവസമ്പത്തിന്റെ കലവറയാണ്.
|
ചാലക്കുടിക്ക് 30 കി.മി കിഴക്കായും, തൃശ്ശൂരിൽ നിന്നും ഏകദേശം 32 കി.മി തെക്കു കിഴക്കായുമാണ് ചാലക്കുടി പുഴയുടെ ഈ വെള്ളച്ചാട്ടം.
വാഴച്ചാൽ വെള്ളച്ചാട്ടം 5 കി.മി അകലെ ഇതേ റോഡരുകിൽ തന്നെയാണ്.
|