![]() |
Kattadikadavu |
ഇടുക്കി ജില്ലയിലെ അധികം അറിയപ്പെടാത്ത സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കാറ്റാടി കടവ്. കോടമഞ്ഞും പ്രകൃതി സൗന്ദര്യവും കൊണ്ട് മനോഹരമായ ഈ സ്ഥലം സഞ്ചാരികൾക്ക് ഒരു പറുദീസ തന്നെയാണ്.
മുകളിൽ ഉള്ള ഒരു വ്യൂപോയിന്റ് (viewpoint) ആണ് പ്രധാന ആകർഷണം. പ്രകൃതിയെയും സഞ്ചാരത്തെയും സ്നേഹിക്കുന്ന ആർക്കും ഇതൊരു നല്ല അനുഭവം ആയിരിക്കും.
തൊടുപുഴയിൽ നിന്നും വണ്ണപ്പുറം കഴിഞ്ഞ് ഒരു 6 കി.മി സഞ്ചരിച്ചാൽ കാറ്റാടി കടവിന്റെ കവാടത്തിൽ എത്തിപ്പെടാം. അവിടെ വരെ കാറിൽ യാത്ര ചെയ്യാമെങ്കിലും അതിനപ്പുറം നടക്കുന്നതാണ് ഉത്തമം.
അര മണിക്കൂർ നടന്നാൽ മുകളിൽ എത്താൻ സാധിക്കും. നടപ്പ് അൽപ്പം ദുഷ്ക്കരം ആണെങ്കിലും അതിന്റെ എല്ലാ മടുപ്പും മാറ്റുന്നതാണ് മുകളിലെ കാഴ്ച്ച. എല്ലാ കാലാവസ്ഥയിലും മികച്ചതാണ് എങ്കിലും മഴക്കാലത്ത് കോടമഞ്ഞിന്റെ അകമ്പടി ഉണ്ടാകും.
Route-Thodupuzha-Vannappuram-Idukki Road-Kattadikadavu.