സൈലന്റ് വാലി, പാലക്കാട്‌യാത്ര | SILENT VALLEY PALAKKAD


silent valley
SILENT VALLEY

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി നാഷണൽ പാർക്ക് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഷണൽ പാർക്കുകളിൽ ഒന്നാണ് .

 
silent valley
SILENT VALLEY


ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ച പ്രശ്നങ്ങളിൽ ഒന്നായ ചീവീടിന്റെ ശബ്ദം ഇവിടെ കേൾക്കുന്നില്ല എന്നതാണ് പേരിനു പുറകിലെ കാരണമെന്നും ,ഈ ഭാഗത്തുള്ള കാടുകളെ പൊതുവായി വിളിക്കുന്ന സൈരന്ധ്രി എന്ന പേരിന്റെ ഇംഗ്ലീഷ് രൂപമാണ് സൈലന്റ് വാലി എന്ന പേരിന്റെ കാരണമെന്നും പറയപ്പെടുന്നു .

silent valley
SILENT VALLEY


1914 ൽ മദ്രാസ് സർക്കാർ ഇവിടം സംരക്ഷിത വന പ്രദേശമായി പ്രഖ്യാപിച്ചു. 
1985 ലാണ് രാജീവ് ഗാന്ധി സർക്കാർ സൈലന്റ് വാലിയെ നാഷണൽ പാർക്കാക്കി മാറ്റുന്നത്. 

silent valley
SILENT VALLEY


അപകടകരമായ നിലയിൽ വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെ ആവാസ വ്യവസ്ഥ കൂടെയാണ് സൈലന്റ് വാലി
. ഐക്യരാഷ്ട സംഘടനയുടെ പ്രത്യേക ശ്രദ്ധ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. 
സൈലന്റ് വാലിയിൽ നിന്നുമൊഴുകുന്ന കുന്തിപ്പുഴയിൽ ഔഷധ ഗുണമുള്ള ജലമാണെന്നു സഞ്ചാരികൾ വിശ്വസിക്കുന്നു. 

silent valley
SILENT VALLEY


89 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തീർണ്ണം എങ്കിലും നീലഗിരി കുന്നുകളിലും പാലക്കാടും ഇതിന്റെ അതിരുകളുണ്ട്. സമുദ്രനിരപ്പിൽ നിന്നും പല ഉയരത്തിൽ ആണ് ഈ ഭൂമിയുള്ളത്. 

silent valley
SILENT VALLEY


സൈലന്റ് വാലിയുടെ പ്രധാന ഭാഗങ്ങളെല്ലാം മഴനിഴൽ പ്രദേശമാണ് എന്നതിനാൽ മഴ പൊതുവെ കുറവാണ്. എന്നാൽ പച്ചപ്പ് കണ്ടാൽ നമുക്കത് തോന്നുകയില്ല എന്നതാണ് വസ്തുത. പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...
Previous Post Next Post