പാലക്കാട് മംഗലം നദിയുടെ കൈവഴിയായ ചെറുകുന്നപുഴയുടെ കുറുക്കെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മംഗലം അണക്കെട്ട്.
ഇടതൂർന്ന വനങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം വനമേഖലകളിലെ വന്യജീവികളാൽ സമ്പന്നമാണ്. ഡാമിന് ചുറ്റും വെള്ളംകുടിക്കാനും മറ്റും എത്തുന്ന ധാരാളം മൃഗങ്ങളെ കാണാൻ സാധിക്കും എന്നത് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്ന ഒന്നാണ്.
അണക്കെട്ടിന് 25.34 ദശലക്ഷം cubic feet ശേഷിയാണുള്ളത്. അതായത് 717548893 ലിറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി.
പ്രധാനമായും ജലസേചന ആവശ്യങ്ങൾക്കായാണ് ഈ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്.
പാലക്കാട് സ്ഥിതിചെയ്യുന്നതാണെങ്കിലും നിവാസികളിൽ ഭൂരിഭാഗവും പെരുമ്പാവൂർ , കോട്ടയം അല്ലെങ്കിൽ ചാലക്കുടിയിൽ നിന്നുള്ളവരാണ്.
ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കോഫി, മരച്ചീനി തോട്ടങ്ങൾ ഉണ്ട് അവയും യാത്രയുടെ ഭാഗമായി കാണാൻ സാധിക്കും.
|
പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട ഈ സ്ഥലം സഞ്ചാരികളുടെ മനസ്സിന് കുളിർമ്മയേകുന്ന ഒരു അനുഭവം തരും.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...