തൊമ്മൻകുത്ത് Thommankuth Idukki

തൊമ്മൻകുത്ത് (THOMMANKUTH)

thommankuthu
Thommankuth

തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്ന്. പേരിൽ തന്നെ ഉള്ള രസം ഈ വെള്ളച്ചാട്ടത്തിലെ കുളിയിലുമുണ്ട് കേട്ടോ.. 
അടുക്കി വെച്ച പാറക്കെട്ടുകളിലൂടെ 7-8 പ്രാവശ്യം ചാടി ചാടിയാണ് ജലം നിങ്ങളുടെ ശിരസ്സിലേക്ക് എത്തുന്നത്.

thommankuthu
Thommankuth


 പ്രത്യേകതരം ഊർജ്ജത്തിന്റെ കേന്ദ്രമാണ് ഈ വെള്ളച്ചാട്ടം. അപകട സാധ്യതകൾ പൊതുവെ കുറവാണ്. പ്രാദേശിക ട്രക്കിങ് ഗൈഡ് മാരെ ലഭിക്കും അവരെയും കൂട്ടി കാട്ടിൽ കൂടെ ഒരു യാത്രയുമാകാം. 

thommankuthu
Thommankuth


നടക്കാൻ കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് ഓരോ അരുവിയിലും കുളിച്ചു കുളിച്ചു തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലെ ആ ദിനം നിങ്ങളുടേതാക്കാം.

thommankuthu
Thommankuth


 തൊടുപുഴ വഴി പോകുന്നവർ തൊമ്മൻ കുത്തിലൊന്നു ഇറങ്ങുന്നത് രസമായിരിക്കും.. ആലുവ റെയിൽവേ സ്റ്റേഷൻ 65 കിലോമീറ്റർ അകലെയാണ്. 
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post