മൊറട്ടോറിയം : സാധ്യതകളും അപകടങ്ങളും | Moratorium: Possibilities and Dangers

  • സർക്കാർ പ്രഖ്യാപിച്ച മൂന്നു മാസത്തെ മൊറട്ടോറിയം എന്നാൽ എന്ത്? 

      2020 മാർച്ച് 1ന് നിലവിലുള്ള എല്ലാ തിരിച്ചടവുകൾക്കും 3 മാസത്തേക്കു സാവകാശം കിട്ടും. നിശ്ചിത കാലാവധിയിൽ, അടച്ചുതീർക്കേണ്ടുന്ന വായ്പകൾക്കും (ടേം ലോൺ) സ്വർണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകൾക്കും ക്രെഡിറ്റ് കാർഡ് തിരിച്ചടവിനും മൊറട്ടോറിയം ബാധകമാണ്. മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല. 3 മാസം അധിക സമയം കിട്ടുമെന്നുമാത്രം. കാലാവധി വായ്പകളിൽ തിരിച്ചടവുകാലാവധി 3 മാസം കൂടി നീളും.
 
  • ബാങ്കുകളിൽ മാത്രമാണോ ഈ ആനുകൂല്യം ലഭ്യമാവുക..? 

ബാങ്ക്, റീജനൽ ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എൻബിഎഫ്സി), സ്മോൾ ഫിനാൻസ് ബാങ്ക്, ഹൗസിങ് ഫിനാൻസ് കമ്പനി, മൈക്രോ ഫിനാൻസ് എന്നിങ്ങനെ എല്ലാ വായ്പവിതരണ സ്ഥാപനങ്ങൾക്കും ബാധകം. 

  • മൊറട്ടോറിയം ആനുകൂല്യത്തിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

    സാമ്പത്തിക ആനുകൂല്യം എന്ന നിലയിൽ മൊറട്ടോറിയത്തിലേക്ക് എടുത്തു ചാടുവാൻ ശ്രമിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയൊരു സാമ്പത്തിക ചെലവിൽ നിന്നും രക്ഷ നേടാം. ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ EMI അടക്കുവാൻ കഴിയുന്നവർ ഒരിക്കലും മൊറട്ടോറിയം എന്ന ആനൂകൂല്യത്തിന് അപേക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഫണ്ട്‌ ഫ്ലോ പതിയെ സൃഷ്ടിച്ചു അനാവശ്യ ചിലവുകൾ EMI അടക്കുന്നതിലേക്ക് മാറ്റുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും മികച്ച സാമ്പത്തിക നടപടി. 

   മൊറട്ടോറിയം താത്കാലികമായി ഒരു സാമ്പത്തിക ആശ്വാസം നൽകുമെങ്കിലും തിരിച്ചടവ് മുടങ്ങുന്ന EMI കളുടെ തുക, അവയുടെ പലിശ പിന്നീട് നാം അടക്കണം എന്നുള്ളത് കൊണ്ട് അവ ഭാവിയിൽ വെല്ലുവിളി സൃഷ്ടിച്ചേക്കാം. 

 ഉദാഹരണം ;2019 മെയ്‌ മാസത്തിൽ 20 വർഷത്തേക്ക് 50 ലക്ഷം രൂപ 8.5% പലിശ നിരക്കിൽ കടമെടുക്കുന്ന ഒരാളുടെ EMI 43, 391 രൂപയാണ്. ഇദ്ദേഹം ഒരുമാസത്തെ EMI മുടക്കിയാൽ ഈ തുക തിരിച്ചടവ് തുകയുടെ ഒപ്പം ചേരും.ഇദ്ദേഹം മൂന്ന് മാസത്തെ തിരിച്ചടവ് മുടക്കിയാൽ അത് സൃഷ്ടിക്കുക മൊത്തം തിരിച്ചടവിൽ 4, 48, 280 രൂപയുടെ അധിക ബാധ്യതയാണ്. ലോണിന്റെ കാലാവധി കുറയുന്നതിനനുസരിച്ചു അധിക ബാധ്യത തുകയും കുറയും. തിരിച്ചടവ് കാലാവധിയുടെ പകുതിയോളം പൂർത്തിയാക്കിയവർക്ക് ഇത് പ്രത്യക്ഷത്തിൽ വലിയൊരു തുകയായിരിക്കില്ല. 
   ഏവിയേഷൻ, ടുറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, മീഡിയ മുതലായ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരുമാണ് കൂടുതലും വലിയ തുകകളുടെ ദീർഘ കാല നിക്ഷേപങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. മറ്റൊരു ലോൺ എടുത്തു ഇത് അടക്കുക എന്നുള്ള തന്ത്രപരമായ നീക്കങ്ങൾ ഒരുപക്ഷെ കൂടുതൽ ഉയർന്ന പലിശയുടെ സാഹചര്യങ്ങൾ സൃഷ്ടിക്കും. 

 SBI പോലുള്ള ബാങ്കുകൾ മൊറട്ടോറിയം എടുക്കുന്നതിന്റെ തീരുമാനം ഉപഭോക്താവിന് നൽകുന്നുണ്ട്.ഉപഭോക്താവിനോട് ചോദിക്കാതെ സ്വയം മൊറട്ടോറിയആനുകൂല്യം നൽകുന്ന സ്ഥാപനങ്ങളും ഉണ്ട്. 

  • ഇനി മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണ് എങ്കിൽ  മുടങ്ങിയ EMI കളുടെ പലിശ അടക്കുന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. 
പ്രധാനമായും മൂന്ന് പോളിസികളാണ് സ്വീകരിച്ചു വരുന്നത്. 
  •  1.വായ്പ കാലയളവിന് ശേഷം ഒറ്റത്തവണ അടച്ചു തീർക്കുക. 
  •  2.കുടിശ്ശിക തുകയുടെ ഒപ്പം തന്നെ പലിശ കൂടെ ചേർത്ത് EMI എണ്ണം വർധിപ്പിക്കുക 
  • 3.ആകെ കുടിശ്ശിക തുകയോട് പലിശ ചേർത്ത് വായ്പാ കാലയളവ് നേടിയെടുക്കുക. 
ഇവയിൽ ഏറ്റവും നല്ലത് ഒറ്റത്തവണ തീർപ്പാക്കൽ തന്നെയാണ്. ദീർഘകാല ഭവന വായ്പകൾ മറ്റും എടുത്തവർക്ക് EMI തുക കുറവായിരിക്കും എന്നതിനാൽ രണ്ടാമത്തെ മാർഗ്ഗമായിരിക്കും നല്ലത്. ക്രെഡിറ്റ്‌ കാർഡ് വഴിയുള്ള കടങ്ങൾക്ക് മൊറട്ടോറിയം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്, പിന്നീട് പലിശ നിരക്കിലുള്ള ഇളവുകൾ പോലും ബാങ്കുകൾ ക്രെഡിറ്റ്‌ കാർഡ് ലോണുകൾക്ക് നൽകില്ല എന്നുള്ളതുകൊണ്ടാണിത്. 
                                                                                        (ചിത്രങ്ങൾക്ക് കടപ്പാട് economic times )
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.