അഗസ്ത്യകൂടം (AGASTHYAKOODAM)
![]() |
Agasthyakoodam |
നെയ്യാർ വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യകൂടം. 1868 മീറ്റർ ഉയരം.
![]() |
Agasthyakoodam |
കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലും അഗസ്ത്യകൂടത്തിനു പിടിപാടുണ്ട്.
ഹിന്ദു പുരാണത്തിലെ ഏഴ് ഋഷിമാരിൽ ഒരാളായ അഗസ്ത്യ മുനിയുടെ ഭക്തരും, സന്ന്യാസി സമൂഹ അംഗങ്ങളും അഗസ്ത്യകൂടത്തെ തീർത്ഥാടന കേന്ദ്രമായി കാണുന്നു.
![]() |
Agasthyakoodam |
താമരഭരണി എന്ന പേരിൽ തമിഴ്നാട്ടിലൂടെ ഒഴുകുന്ന നദിയുടെ തുടക്കവും ഇവിടെ തന്നെയാണ്. U N E S C O യുടെ ലോകം മുഴുവനുമുള്ള 20 സംരക്ഷിത പ്രദേശങ്ങളിൽ അഗസ്ത്യകൂടവും ഉൾപ്പെടുന്നു.
തമിഴ് ഭാഷയുടെ പിതാവായ അഗസ്ത്യ മുനി തന്നെയാണ് മലയാള ഭാഷയുടെയും പിതാവ് എന്ന് കരുതിവരുന്നു.
![]() |
Agasthyakoodam |
മലയുടെ മുകളിൽ അഗസ്ത്യമുനിയുടെ പ്രതിമയും ഉണ്ട്. ഇങ്ങോട്ടുള്ള തീർത്ഥാടനം കഠിനമാണ് എന്നാണ് പറയപ്പെടുന്നത് എങ്കിലും സ്ത്രീകളും അടുത്തകാലത്തായി അഗസ്ത്യകൂടം കയറാൻ എത്തുന്നുണ്ട്. ആദ്യകാലത്തു സ്ത്രീകൾ അഗസ്ത്യമല കയറുന്നത് ഒരു വാർത്ത തന്നെയായിരുന്നു.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
കൊല്ലം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....