അഞ്ചുരുളി ANCHURULI IDUKKI Travel


anchuruli
ANCHURULI

ഇയോബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്സ്‌ രംഗം കണ്ടവർക്ക് അഞ്ചുരുളി പെട്ടെന്ന് തന്നെ കലങ്ങും. 
5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ഈ തുരങ്കമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. 

anchuruli
ANCHURULI


ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാൻ വേണ്ടി 1974 മാർച്ച്‌ 10 ന് പൈലി പിള്ള എന്ന കോൺടാക്ടറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഒരു പാറയിൽ ആണ് നിർമാണം. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി വെറും 9 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടേക്കുള്ളത്. 

anchuruli
ANCHURULI


നിർമാണ കാലയളവിൽ 20 ൽ അധികം ആൾക്കാർ മരിച്ച ഈ തുരങ്കം ഒരേ സമയം രണ്ട് സൈഡിൽ നിന്നും ആരംഭിച്ചു കൂട്ടിമുട്ടിക്കുകയായിരുന്നു. കല്യാണതണ്ട് മലയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തായിട്ടാണ് തുരങ്കത്തിന്റെ നിർമാണം.

anchuruli
ANCHURULI


ജലാശയത്തിൽ 5 മലകൾ നിരയായി ഉരുളി കമിഴ്ത്തിയത്
പോലെ ഇരിക്കുന്നത് കണ്ട ആദിവാസികളിൽ നിന്നുമാണ് അഞ്ചുരുളി എന്ന പേരിന്റെ ഉത്ഭവം. 

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post