ഇഞ്ചത്തൊട്ടി തൂക്കുപാലം | Injathotti Suspension bridge Travel Idukki


കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം.ഒറ്റ നോട്ടത്തിൽ ഒരു പ്രകൃതി ദൃശ്യത്തിന്റെ പെയിന്റിംഗ് പോലെ തോന്നും.
പെരിയാറിനു കുറുകെയാണ് ഇത് നിർമിച്ചിട്ടുള്ളത്.പച്ചയുടെ എല്ലാ സൗന്ദര്യവും വാരി വിതറുന്ന തേയില തോട്ടങ്ങളും പുൽമേടുകളും.പതിയെ നീങ്ങുന്ന ചെറു തോണികളും..

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തോട്ടിയിലേക്കുള്ള നടപ്പാലമായിട്ടാണ് 2012 ൽ കേരള ഇലക്ട്രിക്കൽ അലൈഡ് ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് ഈ പാലം നിർമിച്ചത്.

രൂപകൽപ്പനയും നിർമാണവും KEL തന്നെ.അതിനു മുൻപ് വരെ ആ പ്രദേശത്തെ ജനങ്ങൾ കടത്തു തോണിയായിരുന്നു മറുകരയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത്.

185 മീറ്റർ നീളവും നാലടി വീതിയും ജലാശയത്തിൽ നിന്നും 200 മീറ്ററോളം ഉയരവുമുണ്ട്‌.

പാലത്തിൽ നിന്നുള്ള പുഴയുടെയും ഇരു കരകളുടെയും കാഴ്ച നല്ല രസകരമാണ്.നടുവിലൂടെ പുഴ..പതിയെ നീങ്ങുന്ന ചെറു വള്ളങ്ങൾ,പുറകിലൂടെ പതിയെ ഉയർന്നു പൊങ്ങുന്ന മലനിരകൾ..പുഴക്ക് കുറുകെ ഒരു തൂക്കുപാലം.ഇഞ്ചത്തൊട്ടിയെ പ്രശസ്തമാക്കിയത് ഈ തൂക്കുപാലം തന്നെയാണ്.

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തതാണ് ഇഞ്ചത്തൊട്ടി സ്ഥിതി ചെയ്‌യുന്നത്‌.ആൾബഹളവും തിരക്കും കുറഞ്ഞ ഒരു ഗ്രാമമാണ് ഇവിടം.എന്നാൽ തട്ടേക്കാടും ഭൂതത്താൻ കെട്ടും സന്ദർശിക്കാൻ എത്തുന്നവർ കൂട്ടമായി എത്തി തുടങ്ങിയത്തൂടെ ഇവിടേക്ക് ആൾത്തിരക്കും വർധിച്ചു.എന്നാലും ഈ പ്രദേശത്തിന്റെ ഗ്രാമീണത ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല.രണ്ടുമൂന്നു ചെറു കടകൾ,നിഷ്കളങ്കരായ രണ്ടു നാട്ടുകാർ.


വരുന്നവർക്കു നല്ല കുറെ ഓർമകളുമായി മലയിറങ്ങാനുള്ള  അവസരം കൂടിയാണ് ഈ തൂക്കുപാലവും നാട്ടുകാരും ഒരുക്കുന്നത്.
ജലവും പാലവും പച്ചപ്പും ..വെഡിങ് ഫോട്ടോഗ്രഫിക്കയും ഇപ്പോൾ ആൾക്കാർ വ്യാപകമായി ഇവിടേക്ക് എത്തുന്നുണ്ട്.

കോതമംഗലം തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്നും നേര്യംങ്ങളം റൂട്ടിലേക്ക് കയറുക.ഇവിടെയാണ് ചാരുപാറ അവിടെ നിന്നും ഇഞ്ചത്തൊട്ടിയിലേക്കും കടക്കാം.

തട്ടേക്കാട് പോയി വരുന്നവർ ആണെങ്കിൽ പുന്നേക്കാട് -നേര്യമംഗലം വഴിയിലൂടെയും ഇവിടെ എത്താം.വൈകുന്നേരങ്ങളിൽ ആണ് ഇവിടം സന്ദർശനത്തിന് ഏറെ അനുയോജ്യം.

Previous Post Next Post