മൈലാടിപ്പാറ വ്യൂ പോയിന്റ് യാത്ര |Mailadippara view point Travel Wayanad

mailadipara
Mailadippara 

വയനാട് കല്പറ്റക്ക്അടുത്തുള്ള മനോഹരമായ ഒരു വ്യൂ പോയിന്റാണ് മൈലാടിപ്പാറ.ചെറുപ്പത്തിൽ എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്തു അത്ഭുതത്തോടെ വന്നു നോക്കി നിന്ന ജൈനമത ക്ഷേത്രം മൈലാടിപ്പാറയിലേതു ആയിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.കൽപ്പറ്റയിൽ നിന്നും 600 മീറ്റർ മാത്രം ദൂരം.നടക്കാവുന്ന ദൂരമേ ഉള്ളൂ എന്ന് സാരം.

Mailadippara 

പതിവ് ഡയലോഗ് കൂടെ പറയട്ടെ...നഗരത്തിരക്കുകളിൽ നിന്നും മാറി ശാന്ത സുന്ദരമായ ഒരിടം.
അടി വെച്ച് അടി വെച്ച് മലകയറുക.നിങ്ങളുടെ ഓരോ വിയർപ്പുതുള്ളിക്കുമുള്ള പ്രതിഫലം മല മുകളിൽ നിന്നുമുള്ള കാഴ്ചകളും കാറ്റുമാണ്.
സായാഹ്നങ്ങളിൽ മൈലാടിപ്പാറ കൂടുതൽ സുന്ദരി ആകും.കൽപ്പറ്റ നഗരത്തിലൂടെ പോകുന്നവരെ പോലും ഇങ്ങോട്ടേക്ക് ആകർഷിച്ചു വരുത്തും.അസ്തമയ സൂര്യന്റെ സുവർണ നിറത്തിൽ മൈലാടിപ്പാറ ലജ്ജാലുവായി മാറും...

Mailadippara 

മൈലാടിപ്പാറയുടെ മുകളിലേക്ക് ബൈപ്പാസിൽ നിന്നും ഇടവഴി കയറി എത്താം.കൽപ്പറ്റയിൽ നിന്നും മല മുകളിലേക്ക് പല വഴികൾ ഉണ്ടെങ്കിലും സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത് മരംകൂട്ടങ്ങൾക്ക്
 ഇടയിലൂടെയുള്ള ഈ വഴിയാണ്.കുറച്ചു കയറുമ്പോഴേക്കും അടുക്കുകളായി മടക്കി വെച്ചിരിക്കുന്ന പാറയുടെ ഭംഗി കാണാൻ കഴിയുംഎത്രയോ കാലത്തെ ഭൂമിയുടെ പരിണാമത്തിന്റെ കഥകൾ ആ മടക്കുകൾക്ക് പറയുവാനുണ്ടാകും.കൊടൈക്കനാലിലെ പില്ലർ റോക്‌സും,വയനാട്ടിലെ തന്നെ ഫാന്റം പറയും കണ്ടവർക്ക് നല്ലൊരു അനുഭവം ആയിരിക്കും ഈ പാറമടക്കുകളും.

Mailadippara 

വീണ്ടും മല കയറുക.മരങ്ങളൊരുക്കുന്ന തണലിലൂടെ മുകളിലേക്ക്.ഇവിടെയാണ് ജൈനമത ക്ഷേത്രമുള്ളത്.ഒറ്റയ്ക്ക് നിക്കുന്ന ഒരു മരവും അതിനു ചുറ്റും മഴ വെള്ളം നിറഞ്ഞുണ്ടായ കുളത്തിന്റെയും ചിത്രങ്ങൾ ഏറെ മനോഹരമായിരുന്നു.
അല്പം കൂടെ മുകളിലേക്ക് കയറിയാൽ പത്തടിയോളം വലിപ്പത്തിൽ ഒറ്റപ്പാറയിൽ കൊത്തിയെടുത്ത പത്മ പാദം കാണാം.സൂര്യാസ്തമയം കഴിയുന്നതോടുകൂടെ തിരിച്ചിറങ്ങാം.

Previous Post Next Post