നെയ്യാർ അണക്കെട്ട് യാത്ര | Neyyar Dam Travel Thiruvananthapuram

neyyar dam

Neyyar Dam


തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ നെയ്യാർ നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്.
കേരളത്തിൽ പണികഴിപ്പിച്ച ഗ്രാവിറ്റി ഡാമുകളിൽ ഒന്ന് കൂടെയാണ് ഇത്.കോൺക്രീറ്റും കല്ലുകളും ഉപയോഗിച്ച് നിർമിക്കുന്ന ഈ ഡാം നിർമാണത്തിലെ പ്രത്യേകത കൊണ്ട് ലംബമായിട്ടുള്ള വെള്ളത്തിന്റെ പ്രഷറിനെ തടഞ്ഞു ഡാമിന്റെ ഭിത്തികളിൽ അനുഭവപ്പെടുന്ന മർദ്ദം കുറക്കുന്ന രീതി ആണ് പ്രയോഗിച്ചിരിക്കുന്നത്.

neyyar dam
Neyyar Dam


 1958
ൽ പണി കഴിപ്പിക്കപ്പെട്ട ഈ ഡാം ഇന്ന് തലസ്ഥാന ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രത്തെ കൂടെയാണ്.കേരളത്തിലെ ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ നെയ്യാർ വന്യജീവി സംരക്ഷണ പരിധിയിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

neyyar dam
Neyyar Dam


കണ്ണുകൾക്ക് ആനന്ദകരമായ ഒട്ടേറെ കാഴ്ചകൾ നൽകുന്ന ഈ അണക്കെട്ടും പരിസരവും തിരുവനന്തപുരം നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാത്രം അകലെയാണുള്ളത്.പശ്ചിമഘട്ടത്തിന്റെ തെക്കു വശത്തേക്ക് ഉള്ള പൊക്കം നിറഞ്ഞ മലനിരകൾ നെയ്യാർ ഡാമിലേക്ക് നിൽക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.നല്ല മഴയുള്ള കാലങ്ങളിലും തണുപ്പ് കൂടുതലുള്ള മാസങ്ങളിലും നെയ്യാർ കൂടുതൽ സൗന്ദര്യം കൈവരിക്കും.

neyyar dam
Neyyar Dam


ചെറിയ മലനിരകൾക്കിടയിലൂടെ മഞ്ഞു ഒഴുകി നടക്കുന്ന കാഴ്ച ഇളം വെയിലത്ത്
  കാണുവാൻ വേണ്ടി നെയ്യാറിലേക്ക് എത്തുന്നവരും കുറവല്ല.നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പരിസ്ഥിതി ഘട്ടത്തിലെ മറ്റു വന്യജീവി കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായ വിവിധ ഇനം ജന്തുജാലങ്ങളെ സംരക്ഷിക്കുന്നുണ്ട്.

neyyar dam
Neyyar Dam


കാട്ടുപോത്ത്,വരയാട്,സ്ലോത്കരടി,കാട്ടുപൂച്ച,വരയാട്,ലംഗൂർ,കാട്ടാന,സബാർ മാൻ
എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് സ്ഥാപിക്കപ്പെട്ടത്.84 .75 ക്യൂബിക് മീറ്റർ സംഭരണ ശേഷിയുള്ള ഈ ഡാമിൽ ബോട്ടു സഫാരിക്കുള്ള സൗകര്യം ഉണ്ട്.കൂടാതെ ഒരു അക്വാറിയം ,സിംഹ സഫാരി പാർക്ക് ,മാൻ പാർക്ക് ,സ്റ്റീവ് ഇർവിൻ സ്മാരക മുതലവളർത്തൽ കേന്ദ്രം,എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

neyyar dam
Neyyar Dam

സ്റ്റീവ് ഇർവിന്റെ പേരിൽ ഇന്ത്യയിൽ ആരംഭിച്ച ആദ്യ മുതലവളർത്തൽ കേന്ദ്രം കൂടെയാണ് ഇത്.
ഇവിടെ നിർമിക്കപ്പെട്ട വാച്ച് ടവറിൽ നിന്നും നെയ്യാറിന്റെ കാഴ്ചകൾക്ക് അതിമധുരം തോന്നാം.

Previous Post Next Post