വ്യാകുലമാതാവിന്റെ ബസിലിക്ക/പുത്തൻപള്ളി |Puthanpalli /Our Lady of Dolours Basilica Travel Thrissur.puthanpalli
Puthanpalli /Our Lady of Dolours Basilica 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി

നമ്മുടെ കൊച്ചുകേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ഉള്ളതെന്ന് എത്രപേർക്കറിയാം.... 

ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമാണ് സ്ഥാനം..
25000 ചതുരശ്ര അടിയാണ് ഈ ദേവാലയത്തിന്റെ ആകെ വിസ്തീർണ്ണം..
ഗോഥിക്ക് വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തിൽ സ്ഥിതി ചെയ്യുന്ന സീറോ മലബാർ കത്തോലിക്ക ദേവാലയമാണ്.. 

പുത്തൻ പള്ളി എന്നും വ്യാകുലമാതാവിന്റെ ബസിലിക്ക( Our Lady of Dolours Basilica) എന്നും അറിയപ്പെടുന്നു.. 

പുത്തൻപള്ളിയിൽ 146അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും ഉണ്ട്..

 

പള്ളിയുടെ വാസ്തുവിദ്യാ പരമായ നിർമ്മിച്ചിരിക്കുന്ന നിർമ്മിതികളും,, ഗോപുരങ്ങളും എല്ലാം ആരാധനാലയത്തിൽ എത്തുന്ന സന്ദർശ്ശകരുടെ
മനസ്സിനും നേത്രങ്ങൾക്കും സംതൃപ്തിയും വിസ്മയവും നൽകുന്നു..
 
തൃശിവപേരൂരിന്റെ വികസനത്തിന് ക്രൈസ്തവരുടെ പങ്കാളിത്തം അനിവാര്യമാണ് എന്നു മനസ്സിലാക്കിയ ശക്തൻ തമ്പുരാൻ..
അരണാട്ടുക്കര, ഒല്ലൂർ, കൊട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 52 സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളെ
നഗരത്തിൽ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുകയും ചെയ്തു...

പിന്നീട്,നഗരത്തിൽ ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിരുന്നില്ല എന്നുള്ള ക്രിസ്ത്യൻ കുടുംബങ്ങളുടെ വിഷമം മനസ്സിലാക്കിയ മഹാരാജാവ് ഉടനെതന്നെ നഗരത്തിൽ പള്ളി പണിയാനുള്ള നടപടികൾ എടുക്കുകയും ചെയ്തു..അങ്ങനെ 1814 ൽ വ്യാകുലമാതാവിന്റെ ബസിലിക്ക എന്ന നാമത്തിൽ ഒരു പള്ളി തൃശ്ശൂർ നഗരത്തിൽ രൂപംകൊണ്ടു.. എന്നാൽ തുടർന്നുള്ള വര്ഷങ്ങളിലെ ചില തർക്കങ്ങൾ കാരണം പള്ളിയിൻ മേലെയുള്ള അധികാരം കത്തോലിക്ക സമുദായക്കാരുടെ കയ്യിൽ നിന്നും നഷ്ടമായി.. 

അതെ തുടർന്ന് 1929 ൽ കത്തോലിക്ക സമുദായക്കാർ ഒരു പള്ളി നിർമ്മിക്കാൻ തുടങ്ങി 11 വർഷം കൊണ്ട് 1940 ൽ പണി പൂർത്തിയായ പള്ളിയാണ് ഇന്നത്തെ പുത്തൻ പള്ളി..


പെരുന്നാളിന്റെ അന്ന് വിശുദ്ധവും അഴകുറ്റതുമായ ഈ പുത്തൻപള്ളി ജ്വലിച്ചു നിൽക്കുന്നത് കാണാൻ തന്നെ ചേലാണ്.. 

വിശ്വാസികൾക്കും, ചരിത്രത്തെയും വാസ്തുവിദ്യാപരമായ നിർമ്മിതികളെ ഇഷ്ട്ടപെടുന്നവർക്കും, എല്ലാം അനുയോജ്യമായ സ്ഥലം.. 


Previous Post Next Post