ഇന്ത്യൻ ദേശീയതയുടെ പുതിയ മുഖങ്ങൾ ! Sub-National Movements

Sub-National Movements ദേശീയത karnatka flag nagaland flag how solidarity works mavoyist movements telunkana sub national sub nationalism sub national
sub nationalism


സ്വാതന്ത്ര സമര കാലം  മുതൽ ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ്. ധാരാളം ദേശീയതയുടെ കൂടിച്ചേരലാണ്.വിവിധ പ്രാദേശിക, വംശീയ, മത, ഭാഷ സമൂഹങ്ങൾക്കും അവരുടെ അഭിലാഷങ്ങൾ സാധ്യമായ വിധത്തിൽ ഈ രാജ്യത്ത് നിർവഹിക്കാനാകുന്നു.

 മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യ വിഭജനം, ഭാഷയുടെ അടിസ്ഥാനത്തിലുള്ള 1956 ലെ സംസ്ഥാന പുനഃസംഘടന, 5-6 ഷെഡ്യൂളുകൾ വഴി സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ ആദിവാസി ജനതയ്ക്കുള്ള പ്രത്യേക അവകാശങ്ങൾ, ഹിന്ദി ദേശീയ ഭാഷ ആകുന്നത് തടയുന്നത് കൂടെ ലക്ഷ്യമിട്ട് 1963 ൽ രൂപീകരിക്കപ്പെട്ട ഔദ്യോഗിക ഭാഷ നിയമം എന്നിവയൊക്കെ രാജ്യത്തിന്റെ ബഹുസ്വരതയെ ഇന്ത്യ എന്ന ദേശീയതയിലേക്ക് കൂട്ടിയോജിപ്പിക്കുന്നു. 

  • സംസ്ഥാനവും കേന്ദ്രവും തമ്മിൽ  ആശയങ്ങളിൽ വരുന്ന വ്യത്യാസം (ideological distance)ഭൂരിഭാഗം വരുന്ന സമൂഹമാണ് മേധാവിത്വം പുലർത്തുക.ആ മേധാവിത്വത്തിനോടുള്ള ചെറുത്ത് നിൽപ്പ് ഉപ-ദേശീയത (sub nationalism) യുടെ പിറവിയിലേക്ക് നയിക്കുന്നു. 


  • സംസ്ഥാനങ്ങളിൽ തന്നെ രൂപപ്പെടുന്ന സാംസ്‌കാരിക തരംതിരിവുകൾ.ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം  ന്യൂനപക്ഷം വരുന്ന മറ്റൊരു വിഭാഗത്തിന്റെ അവകാശങ്ങളിലേക്ക് കടന്ന് കയറുവാൻ ശ്രമിക്കുന്ന ഇടത്തു ഉപ -ദേശീയത (sub nationalism) രൂപപ്പെടുന്നു. 
  • പ്രാദേശിക (വരേണ്യർ) സമൂഹങ്ങളെ ദേശീയ ഭരണവർഗ്ഗത്തിൽ നിന്നും ഒഴിവാക്കുന്നതിന് അനുസരിച്ചും ഉപ -ദേശീയത പൊട്ടിപ്പുറപ്പെടാം. 
  • ദുർബലമായ കേന്ദ്ര ഭരണം 
  • അതിർത്തി ഗ്രാമങ്ങളിൽ അയൽ  രാജ്യങ്ങൾ സൃഷ്ടിക്കുന്ന ദേശീയത 
  • അല്ലെങ്കിൽ അഴിമതി സമരമായി തുടങ്ങിയ ആം ആദ്മി പ്രസ്ഥാനം, രാഷ്ട്രീയ പാർട്ടി ആയതുപോലെ അനുകൂല സാഹചര്യങ്ങളിൽ സാമൂഹിക ബന്ധങ്ങളിൽ നിന്നും രൂപപ്പെടുന്ന ഉപദേശീയത. 

ഈ ഘടകങ്ങളിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം.ഘടകങ്ങൾ വർധിക്കുന്നതിന് അനുസരിച്ചു ഉപ -ദേശീയത(sub nationalism) യുടെ വളർച്ച സാധ്യതകളും കൂടുതലാണ്. 
  • എന്നാൽ ഹിന്ദി ദേശീയ ഭാഷ ആക്കുന്നതിനുള്ള നീക്കങ്ങൾ 
  • ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങൾ റദ്ദ് ചെയ്യുന്നത്.  
  • കേന്ദ്രസർക്കാരിന്റെ തുടർച്ചയായുള്ള അവഗണന
  •  ബി ജെ പിയുടെ  ഹിന്ദു -ഹിന്ദി രാഷ്ട്രീയത്തിനോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായി പ്രാദേശികമായി ഉയർന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം പ്രാദേശിക ദേശീയതകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

പൊതുവെ ഇത്തരം ഉപ-ദേശീയ(sub nationalism) പ്രസ്ഥാനങ്ങളും കാഴ്ചപ്പാടുകളും മാതൃരാജ്യത്തിന്റെ സാംസ്ക്കാരിക ദേശീയതയുമായി യോജിക്കുന്നു. 

എന്നാൽ ഹിന്ദു ദേശീയതയാണ് മാതൃരാജ്യത്തിന്റെ ദേശീയത എന്ന് ഉയർത്തി കാണിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഉപ-ദേശീയതകളുടെ  നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും. അവിടെ അവർ വളരുവാൻ ശ്രമിക്കും.

ആദ്യപടിയായി അതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വഭാവം കൈ വരും.സാംസ്‌കാരിക മാറ്റം എന്ന നിലയിൽ പ്രമുഖർ ഈ ദേശീയതകളോട് ചേരും. കാലഹരണപ്പെട്ട ദേശീയത എന്ന് തുടക്കത്തിൽ മുദ്രകുത്തപ്പെട്ട ഈ ഉപ -ദേശീയതയുമായി ചർച്ചകൾ നടത്താൻ സർക്കാർ നിർബന്ധിതമാകും. 

അധികാരം നേടുന്നതിൽ വിജയിച്ചുകഴിഞ്ഞാൽ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ പ്രസ്ഥാനത്തെ സൃഷ്‌ടിച്ച ആശയത്തെ ആദ്യം തന്നെ നിരോധിക്കും. തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളുടെ  രൂപീകരണം ഇപ്രകാരമായിരുന്നു. 




ഇന്ത്യയുമായുള്ള അധികാര കൈമാറ്റത്തിന് ശേഷം വിഘടനവാദ പ്രസ്ഥാനത്തിന്റെ പതിവ് സ്വഭാവങ്ങൾ ഇന്ത്യ കണ്ടിട്ടുണ്ട്. ഇവയിൽ ഏറെയും  നിലവിൽ ഉള്ളതും പ്രത്യേകതകൾ ഉള്ളതുമായ സ്വത്വത്തിന്റെ (identity) പേരിൽ പ്രദേശത്തു നിയന്ത്രണം ഉറപ്പിക്കാനുള്ള അക്രമാസക്തമായ പോരാട്ടങ്ങളുടേതു ആയിരുന്നു. 

തെലുങ്ക് സംസാരിക്കുന്നവർക്കായി ഒരു സംസ്ഥാനം  എന്ന സ്വത്വം രൂപീകരിക്കപ്പെടുന്നത് കേന്ദ്ര രാഷ്ട്രീയത്തിൽ ഹിന്ദി പിടിമുറുക്കിയതോടു കൂടെയാണ്.തെലുങ്ക് ഭാഷയുടെ സംസ്കാരികതയെ ദേശീയതയാക്കി മാറ്റുന്നതിൽ തെലുങ്കാന പ്രസ്ഥാനം വിജയിച്ചു. ആധുനികത, യുക്തിസഹമായ ഭരണം എന്നിവ ഉപയോഗിച്ച് കേന്ദ്രം  സൃഷ്‌ടിച്ച രാഷ്ട്രീയ അതിരുകളെ  മറികടക്കാൻ തെലുങ്ക് ഭാഷയുടെ സാംസ്‌കാരിക ദേശീയത സഹായകരമായി. 

സിംഹള ഭാഷ സംസാരിക്കുന്നവർക്ക് ഇടയിൽ നിന്നും തമിഴ് മാതൃരാജ്യം എന്ന ആവശ്യവുമായി ശ്രീലങ്കൻ തമിഴർ 30 കൊല്ലമാണ് സായുധ പോരാട്ടം നടത്തിയത്.വിവേചന രഹിതമായ നിയമ നിർമാണത്തിലും സിംഹള വാദത്തിൽ നിന്നുമുള്ള ശ്രീലങ്കൻ തമിഴരുടെ പ്രതികരണമായിരുന്നു അത്. കേന്ദ്രം 'പോരാട്ടവും സംസ്കാരവും 'എന്നതിൽ നിന്നും പൂർണമായ യുദ്ധം എന്ന നിലയിൽ ആ ഉപ ദേശീയതയെ കണക്കാക്കി. 




എന്നാൽ ഇന്ത്യൻ തമിഴരും ആശങ്കാകുലരാണ്. ഹിന്ദി, തമിഴ് ഭാഷയിലും സംസ്കാരത്തിലും മേധാവിത്വം പുലർത്താൻ ശ്രമിക്കുന്നതിനോട് അവർ ചെറുത്ത് നിൽക്കുന്നു. തമിഴ്‌നാട്ടിൽ തമിഴ് ആധിപത്യം പൂർണമാണെങ്കിലും ഡി എം കെ യും അണ്ണാ ഡി എം കെയും സൃഷ്ടിക്കുന്ന തീവ്ര ദ്രാവിഡ -തമിഴ് ദേശീയത ഒരു ഉപ -ദേശീയത പ്രസ്ഥാനത്തിന്റെ മാന്യമായ രൂപമാണെന്നു പറയേണ്ടതായി വരും.കാരണം തമിഴ് ദേശീയത ഒരു സ്വയം ഭരണ പ്രദേശം എന്ന നിലയിൽ ഒതുങ്ങിനിൽക്കാൻ താത്പര്യപ്പെടുന്നു. 

എന്നാൽ ഇന്ത്യയിലും പാകിസ്താനിലും ആയിപോയ കശ്മീരിന്റെ രണ്ടുഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് സ്വതന്ത്ര കാശ്‌മീരിനായുള്ള പോരാട്ടം. അതുല്യമായ കശ്‍മീരി സത്വമാണ് കശ്‍മീരി ഉപ ദേശീയതയുടെ അടിസ്ഥാനം.എന്നാൽ പ്രത്യേക പദവി റദ്ദാക്കുന്നത്, നേതാക്കളെ തടങ്കലിൽ വെക്കുന്നത്, അമിതമായുള്ള സൈനിക സാനിധ്യം, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിക്കുന്നത് എല്ലാം കാശ്മീർ എന്ന ഉപ-ദേശീയതയെ പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ. 

ജാർഖണ്ഡ്, നാഗ, മിസോ, ഗോർഖ തീവ്രവാദ നിലപാടുകൾ ഉള്ള ദേശീയവാദ പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഉണ്ട്. അവയെല്ലാം കേന്ദ്രീയ ദേശീയതയിൽ നിന്നും അവരുടെ സ്വാഭാവിക ദേശീയതയിലേക്കുള്ള തിരിച്ചുപോക്കാണ് ആഗ്രഹിക്കുന്നത്. 



ആസ്സാമിൽ പൗരത്വ രെജിസ്റ്ററുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളിൽ ഉയർന്നത് ഉപ -ദേശീയതയുടെ മറ്റൊരു മുഖമായിരുന്നു. മ്യാന്മറിൽ നിന്നും, ബംഗ്ലാദേശിൽ നിന്നുമുള്ള മറ്റ് ഭാഷകൾ സംസാരിക്കുന്നവർ ആസ്സാമിന്റെ സാംസ്‌കാരിക പവിത്രതയെ തകർക്കും എന്ന് ആസ്സാം സ്വദേശികൾ വാദിക്കുന്നു. അവരെ പുറംതള്ളണമെന്നും  ആവശ്യമുന്നയിക്കുന്നു. 



ബെംഗളൂരു  മെട്രോ സ്റ്റേഷന്റെ ബോർഡുകളിൽ ഹിന്ദി എഴുത്ത് സ്ഥാപിക്കുന്നതിനെ തുടർന്നുണ്ടായ സാംസ്‌കാരിക ചർച്ചകൾ കന്നഡ ദേശീയതയിലേക്കാണ് അവസാനം എത്തിയത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പതാക ഉപയോഗിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി.കന്നഡ സംസാരിക്കുന്ന ജനസംഖ്യയിൽ ഹിന്ദി നിർബന്ധിതമായി അടിച്ചേല്പിക്കുന്നതിനെതിരെ പലയിടങ്ങളിലും സമരങ്ങൾ അക്രമാസക്തമാവുകയും ചെയ്തു. ഒരു ഇന്ത്യക്കാരൻ ആകുന്നതിനു മുൻപ് അവൻ കന്നഡക്കാരൻ ആകുന്നതിന്റെ ആവശ്യകതയാണ് ഈ ഉപ ദേശീയതകൾ ഉന്നയിക്കുന്നത്. 




അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ മമത ബാനർജിയാണ് ഉപ ദേശീയവാദങ്ങൾക്ക് തുടക്കമിട്ടത്.മോദി, അമിത് ഷാ എന്നിവരെ ഉദ്ദേശിച്ച് 'ഗുജറാത്തികൾ' ബംഗാളിനെ ഭരിക്കണ്ട എന്ന് അവർ തുറന്നു പറഞ്ഞു.തമിഴ് ഭാഷ നേരിടുന്ന അതേ വെല്ലുവിളി ബംഗാളി യും നേരിടുന്നുണ്ട്.
ഉത്തരേന്ത്യയിൽ പ്രചാരത്തിൽ ഉള്ളതും ബംഗാളിൽ ഒട്ടും പ്രചാരമില്ലാത്തതുമായ രാം നവാമി പോലുള്ള ആഘോഷങ്ങൾ ബി ജെ പി ബംഗാളിൽ സംഘടിപ്പിക്കുന്നു. 
ബംഗാളിന്റെ ദേശീയത മാത്രം അടിസ്ഥാനമാക്കിയുള്ള ബംഗ്ലാ പോഗോ, ജാട്ടിയോ ബംഗ്ലാ സമേലൻ, ബംഗ്ലാ സംസ്‌കൃത മഞ്ച തുടങ്ങിയ സംഘടനകൾ കുങ്കുമ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കെതിരായി ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഉയർന്നു വന്നിട്ടുണ്ട്. 
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ നിന്നും ക്ലാസ്സിക്കൽ ഭാഷയായി ബംഗാളിയെ ഉൾപ്പെടുത്തിയിട്ടുമില്ല. ദേശീയ പൗരത്വ രജിസ്റ്റർ മൂലം ഏറ്റവും കൂടുതൽ ആൾക്കാർ ഇന്ത്യക്കാരല്ലാതെ ആകുന്നതും ബംഗാളിലാണ്. 

പ്രളയത്തിന്  ശേഷം കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളത്തിൽ തന്നെ ഉണ്ടായ 'കേരളം -മറ്റൊരു രാജ്യം ' സംസാരം പോലും സംസ്ഥാനങ്ങൾക്കുള്ളിൽ വളരുന്ന ഉപ ദേശീയതയുടെ സൂചനകളാണ്. 

ഭാഷയാണ് പല പ്രാദേശിക വാദങ്ങളുടെയും ഉപ ദേശീയതയുടെയും പ്രധാന കാരണം. മറ്റ് പല വിഷയങ്ങളും അതിനുള്ളിലേക്ക് കടന്ന് കയറുന്നുണ്ടെങ്കിലും ഭാഷ കൂടെ ചേരുമ്പോഴാണ്  ഉപ ദേശീയവാദങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നത്. ഹിന്ദി രാഷ്ട ഭാഷയാക്കാനുള്ള തീരുമാനം ഉണ്ടായാൽ അത് സംസ്ഥാനങ്ങൾക്കുള്ളിൽ വ്യാപകമായി ദേശീയ വാദങ്ങളിലേക്ക് നയിക്കും.
 
'
കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പല നിയമ പരിഷ്കാരങ്ങളും സംസ്ഥാനങ്ങളുടെ അധികാരം കുറച്ചു കൊണ്ട് വരുകയാണ്. ഇന്ത്യ ഒരു രാജ്യമായി തുടരുന്നതിന്റെ ഭാവിയെ ഇത് ചോദ്യം ചെയ്തേക്കാം.. 

How solidarity works എന്ന ബുക്കിൽ പ്രേണ സിംഗ് സൂചിപ്പിക്കുന്നത് ഉപ ദേശീയത സാമൂഹിക വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്. അതിന് തെളിവായി അവർ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ജമ്മു കാഷ്മീരിന്റെയും, നാഗാലാൻഡിലെയും, ജാർഖണ്ഡിലും ആന്ധ്രയിലും ഇന്ത്യയിൽ ഒട്ടാകെയുമുള്ള മാവോയിസ്റ് സംഘടനകൾ, എന്നിവരുടെ പ്രവർത്തനം ബാധിച്ച രാജ്യം എന്ന നിലയിൽ ഇന്ത്യ കൂടുതൽ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.

ബി ജെ പി ക്കെതിരെയുള്ള ആയുധമായി ഉപ ദേശീയത(sub nationalism) യെ ഉണർത്തികൊണ്ടു വരുവാനുള്ള പ്രതിപക്ഷ -പ്രാദേശിക  ശ്രമങ്ങൾ ഭാവിയിൽ ഇന്ത്യ എന്ന രാജ്യം തന്നെ ഇല്ലാതാക്കിയേക്കാം എന്നുള്ള യാഥാർഥ്യം  തിരിച്ചറിയേണ്ടിയിരിക്കുന്നു.സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുവാൻ കേന്ദ്രം തയ്യാറാകേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ വൈവിദ്ധ്യം 'നാനാത്വത്തിൽ ഏകത്വം' എന്നൊക്കെ പറഞ്ഞു താൽക്കാലിക നേട്ടത്തിനായി കേന്ദ്രം തിരിഞ്ഞാൽ ഭൂരിപക്ഷ ദേശീയത ചോദ്യം ചെയ്യപ്പെടാം.ഉപ-ദേശീയതകൾ അപകടകരമാവുന്ന രീതിയിൽ തന്നെ ഉയർന്നും വന്നേക്കാം..  




നന്ദി;heiup
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.